Friday 30 September 2011

പ്രൊഫഷണല്‍ ആയാല്‍ വിലക്കുമോ ?

നടി നടന്മാരുടെ തുറന്നടിച്ചുള്ള പ്രസ്താവനകളും , പെരുമാറ്റങ്ങളും വിവാദങ്ങള്‍ ഉണ്ടാക്കുന്ന പതിവ് കുറച്ചു കാലം മുന്‍പ് വരെ ബോളിവുഡില്‍ ആയിരുന്നു ഏറെ കേട്ടിരുന്നത് . ഫിലിം ഫെയര്‍ , സ്റ്റാര്‍ ഡസ്ററ് തുടങ്ങിയ മഗസീനുകളിലെ ഗോസിപ്പ് കോളങ്ങളില്‍ ഇങ്ങനെ പല വാര്‍ത്തകളും ഞാന്‍ വായിച്ചിട്ടുണ്ട് .പക്ഷേ അടുത്ത കാലത്ത് ,സൌത്ത് ഇന്ത്യന്‍ സിനിമയില്‍ ഇത്തരം വിവാദങ്ങള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട് എന്ന് തോന്നുന്നു. കൂടെ വിലക്ക് എന്നൊരു ശിക്ഷാ നടപടിയും . നടി നടന്മാര്‍ , മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ പെരുമാറ്റം ശരിയല്ല , അഹങ്കാരം എന്നൊക്കെ പറഞ്ഞ് സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുന്ന പതിവ് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്  മലയാളം , കന്നഡ എന്നീ സിനിമകളിലാണ് എന്നാണ് എന്റെ ഓര്‍മ്മ . സൌത്ത് ഇന്ത്യയില്‍ ഇന്ന് ഏറ്റവും മോശം  സിനിമകള്‍ ഇറങ്ങുന്നതും ഈ രണ്ടു ഭാഷകളില്‍ തന്നെ എന്നത് യാദൃശ്ചികമാകാം . തമിഴിലും ഇടയ്ക്കിടെ ഇത്തരം പ്രശ്നങ്ങള്‍ കേട്ടിട്ടുണ്ട് .പക്ഷേ അതൊക്കെ എങ്ങനെയൊക്കെയോ പരിഹരിക്കപ്പെട്ടിട്ടുമുണ്ട് എന്ന് തോന്നുന്നു.

മീര ജാസ്മിന്‍, തിലകന്‍ , ശരണ്യാ മോഹന്‍, സംവിധായകന്‍  വിനയന്‍ ,   ഏറ്റവും ഒടുവില്‍ നിത്യാ മേനോന്‍ എന്നിവരെയൊക്കെ ആരൊക്കെയോ സിനിമകളില്‍ നിന്നും വിലക്കി ഓര്‍ഡര്‍കള്‍ ഇറക്കി എന്ന് പലപ്പോഴായി വായിച്ചിട്ടുണ്ട് .ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതായി തെളിയിക്കപ്പെട്ട വ്യക്തി അല്ലാത്ത ഒരാളെ ഒരു ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ ഇന്ത്യയില്‍ ആര്‍ക്കും അവകാശമില്ല എന്നാണ് എന്റെ പരിമിതമായ അറിവ് .പിന്നെ അകെ ചെയ്യാവുന്നത് നമുക്ക് ഇഷ്ടമല്ലാത്ത ആളുകളെ നമ്മുടെ സ്വന്തം വീട്ടില്‍ ജോലിക്ക് വെയ്ക്കാതിരിക്കാം. പക്ഷേ നമ്മുടെ അയല്‍ക്കാരും , ബന്ധുക്കളും ഒന്നും നമുക്ക് ഇഷ്ട്ടമല്ലാത്ത   ആളുകളെ അവരുടെ വീടുകളില്‍ ജോലിക്ക് നിറുത്തരുത് എന്ന് പറഞ്ഞാല്‍ , അത് ഈ ഗുണ്ടായിസം എന്നൊക്കെ പറയുന്ന പ്രവര്‍ത്തി ആകില്ലേ ?

ഷൂട്ടിംഗ് സമയത്തോ , ഇടവേളയിലോ മറ്റോ മറ്റൊരു സിനിമയില്‍ അഭിനയിക്കാനുള്ള ഡേറ്റ് ചോദിച്ചു വന്ന നിര്‍മ്മാതാക്കളെ  കാണാന്‍ കൂട്ടാക്കാതെ ഡേറ്റിന്റെ കാര്യങ്ങള്‍ മാനേജരോട് സംസാരിക്കാന്‍ പറഞ്ഞതിനാണ് നിത്യാ മേനോനെ സിനിമയില്‍ നിന്നും വിലക്കുന്നത് (മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത വായിച്ചുള്ള അറിവാണേ, ഇപ്പോഴെ പറഞ്ഞേക്കാം ). നിര്‍മാതാക്കളെ ബഹുമാനിച്ചില്ല , അപമാനിച്ചു ,മോഹന്‍ലാലും മമ്മൂട്ടിയും വരെ അവരെ ബഹുമാനിക്കും , എന്നൊക്കെയാണ് വിലക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ .ഡേറ്റിന്റെ കാര്യങ്ങള്‍ മാനേജരോട് സംസാരിക്കാന്‍ പറയുന്നത് അപമാനിക്കലാണോ ? എന്തോ ,എനിക്ക് അങ്ങനെ തോന്നുന്നില്ല. 
പിന്നെ ബഹുമാനം . മമ്മൂട്ടിയും ,മോഹന്‍ലാലും ബഹുമാനിക്കുന്ന ഒരാളെ അല്ലെങ്കില്‍ പലരെ നിത്യാ മേനോനും ബഹുമാനിക്കണം എന്ന് വാശി പിടിക്കുന്നത്‌ ,നേര്‍സറിയില്‍ കുട്ടികള്‍ മിനിക്ക് രണ്ടു മുട്ടായി കിട്ടി, എനിക്കും വേണം രണ്ടു മുട്ടായി എന്ന് വാശി പിടിക്കുന്നത്‌ പോലെ ആണ് എന്ന് തോന്നി . മാത്രമല്ല ഗിവ് റെസ്പെക്ക്റ്റ് ആന്‍ഡ്‌ ടേക്ക് റെസ്പെക്ക്റ്റ് എന്നാണ് എന്റെ വിശ്വാസം . ഡേറ്റിന്റെ കാര്യങ്ങള്‍ മാനേജരുമായി സംസാരിക്കുക  എന്ന നിത്യാ മേനോന്റെ തീരുമാനത്തെ ബഹുമാനിക്കാത്തവര്‍ ,തിരിച്ച് ബഹുമാനത്തിന് അര്‍ഹരാണോ ? അല്ല എന്നാണ് എന്റെ വിശ്വാസം . ഡേറ്റിന്റെ കാര്യം സംസാരിക്കാന്‍ നേരില്‍ കാണാം എന്ന് നേരത്തെ പറഞ്ഞിട്ട് വന്നവരോടാണ്  നിത്യാ മേനോന്‍ മാനേജരെ പോയി കാണാന്‍ പറഞ്ഞത് എങ്കില്‍ അത് തെറ്റ് തന്നെയാണ് .പക്ഷേ അത്തരത്തില്‍ ഒരു വാര്‍ത്തയും ഇതുവരെ ഞാന്‍ കണ്ടില്ല .ആ സ്ഥിതിക്ക് ഈ വിലക്ക്  ശത്യത്തില്‍ ആര്‍ക്കൊക്കെയോ മറ്റുള്ളവരില്‍ നിന്നും ബഹുമാനം പിടിച്ചു വാങ്ങാനും , സ്വന്തം സുപ്പീരിയോരിറ്റി സ്ഥാപിച്ച് എടുക്കാനുമുള്ള ശ്രമമാണ് എന്ന് തോന്നുന്നു. ഞങ്ങള്‍ വല്യ ആളുകളാണ് ,ഞങ്ങളെ അനുസരിച്ചും , ബഹുമാനിച്ചും നിന്നില്ലെങ്കില്‍ അനുഭവിക്കും എന്ന മട്ടിലെ ഭീഷണി .
മാനേജര്‍മാര്‍ കൂടുതല്‍ കമ്മീഷന് വേണ്ടി പ്രതിഫലം കൂട്ടും , അത് കൊണ്ട് അവരെ നിരുത്സാഹപ്പെടുത്താനാണ് നിര്‍മാതാക്കളുടെ തീരുമാനം എന്നും ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ വായിച്ചു . ഒരു നടിയുടെ സിനിമയില്‍ അഭിനയിക്കാനുള്ള ഡേറ്റ് മാനേജര്‍  ആണ് തീരുമാനിക്കുന്നത് എങ്കില്‍ , ആ നടിയെ സ്വന്തം സിനിമയില്‍ അഭിനയിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു നിര്‍മാതാവിന് ഉണ്ട്. പക്ഷേ ആ നടിക്ക് മാനേജര്‍ വേണ്ട എന്ന് തീരുമാനിക്കാന്‍ ആ നിര്‍മാതാവിന് അവകാശമുണ്ടോ . ഇല്ല എന്ന് തന്നെ ഞാന്‍ പറയും . പല നടിമാരുടെയും ഇന്റര്‍വ്യൂകളില്‍ അവരുടെ സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നതും , ഡേറ്റ് തീരുമാനിക്കുന്നതും അച്ഛനമ്മമാരാണ്  എന്ന്  കണ്ടിട്ടുണ്ട് . 
ഡേറ്റ്, കഥ എന്നിവയെക്കുറിച്ച് അച്ഛനോടോ ,അമ്മയോടോ സംസാരിക്കാന്‍ നിത്യാ മേനോന്‍ പറഞ്ഞിരുന്നെങ്കില്‍ , വിലക്ക് എന്ത് പേരില്‍ വരുമായിരുന്നു ? പ്രൊഫഷണല്‍ ആയി കാശ് വാങ്ങി ഒരു ജോലി ചെയ്യുന്ന ആളാകുമല്ലോ ഈ മാനേജര്‍ ? അങ്ങനെ ഉള്ള ഒരാളോട് സമസാരിക്കാന്‍ കൂട്ടാക്കാതെ നടിയെ പറഞ്ഞു പറ്റിച്ച് കുറഞ്ഞ കാശിന് സിനിമയില്‍ അഭിനയിപ്പിക്കണം എന്ന ഉദ്ദേശം നടക്കാതെ പോയതിന്റെ വിരോധമാണോ ഇപ്പോഴത്തെ ഈ വിലക്ക് ? 
  
ഹോളിവുഡില്‍ പ്രശസ്തരായ പല നടി നടന്മാരും ഡേറ്റ് ,കഥ ഈ വക കാര്യങ്ങളൊക്കെ നോക്കാന്‍ പ്രൊഫഷണല്‍ ഏജെന്‍സികളെ ചുമതലപ്പെടുത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഹോളിവുഡ്  കേരളത്തില്‍ അല്ലാത്തത് ഭാഗ്യം .ഇല്ലെങ്കില്‍ നാളെ മനോരമയില്‍ 'ഡേറ്റിനെക്കുറിച്ച് തന്റെ ഏജെന്‍സിയുമായി സംസാരിച്ചാല്‍ മതി എന്ന് പറഞ്ഞ ജൂലിയാ റോബര്‍ട്ട്സ്സിനെ ,പ്രമുഖ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോലന്‍ നാല് വര്‍ഷത്തേക്ക് വിലക്കി' എന്നൊക്കെ വായിക്കേണ്ടി വന്നേനെ ,അല്ലെ ?
വാര്‍ത്തയില്‍ വായിച്ചതു പോലെയാണ് കാര്യങ്ങളുടെ സത്യാവസ്ഥ എങ്കില്‍ , നിത്യാ മേനോന്‍ എന്ന വ്യക്തിയോട് എനിക്ക് ബഹുമാനമാണ് .സ്വന്തം അഭിപ്രായം ആരെയും പേടിക്കാതെ പറയുന്ന എന്റെ തലമുറയില്‍ പെട്ട ഒരാള്‍ ആയിട്ട് ഞാന്‍ അവരെ കാണുന്നത് കൊണ്ടാണ് ഈ ബഹുമാനം.
മാത്രമല്ല ,നടി എന്ന നിലയില്‍ കൂടുതല്‍ പ്രൊഫഷണല്‍ ആയതിനും . നാളെ അവര്‍ ഇനി ഈ പ്രവര്‍ത്തിക്ക് ക്ഷമ ചോദിച്ചാല്‍ , ഇപ്പോള്‍ അവരെ വിലക്കിയവരോടുള്ള അതെ ബഹുമാനമില്ലായ്മ എനിക്ക് നിത്യാ മേനോനോടും ഉണ്ടാകും 

9 comments:

  1. പ്രിയ നിന്റെ ഇ മെയില്‍ അഡ്രസ്‌ തരുമോ
    ഫോര്‍ ഇ മെയില്‍ friendship ഇന്‍ ....
    മൈ വെബ്‌ http://www.ranjithtpk.webs.com/

    ReplyDelete
  2. ചട്ടക്കാരി എന്ന സിനിമ ലക്ഷ്മി പണ്ട് മിനി സ്കര്‍ട്ട് ഇട്ടു വലിയ ഹിറ്റായിരുന്നു മോഹന്‍ ലക്ഷ്മി പ്രേമ ബധരാകുന്നതും ഈ സിനിമയില്‍ ആണ് അടൂര്‍ ഭാസിയുടെ മികച്ച ഒരു കാരക്ടരും ഇതില്‍ ആണ് രതി നിര്‍വേദം കുളം ആക്കിയ ശേഷം മേനകയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ ചട്ടക്കാരി റീമേക്കിന് നടക്കുന്നു അതില്‍ അഭിനയ്ക്കാന്‍ മടിച്ചതിനെ തുടര്‍ന്നുള്ള ഒരു വിരട്ടല്‍ ആണ് ഇത് , നിത്യാ മേനോന് തെലുകിലും തമിഴിലും ഇഷ്ടം പോലെ പടം ഉണ്ട്ട് ഇവന്റെ ഒന്നും കാലു താങ്ങേണ്ട കാര്യം ഇല്ല അവന്മാര്‍ക്ക് എന്നും പാര വയ്ക്കല്‍ മാത്രമേ ഉള്ളു പണി എന്ത് ചെയ്യും തിലകനെ ബാന്‍ ചെയ്ത ശേഷം ഇന്നുവരെ മമ്മൂട്ടിയും മോഹന്‍ലാലും മനസമാധാനമായി ഉറങ്ങിയിട്ടില്ല പരാജയം അല്ലാതെ ഒരു വിജയവും അവര്‍ക്ക് കിട്ടിയില്ല ജ്യോത്സ്യന്മാര്‍ പറഞ്ഞപ്പോള്‍ ബാന്‍ പിന്‍ വലിച്ചു

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. A simple case of Malayaalee male ego being hurt. For very simple reasons Malayaalee males do create many issues for women associates, may it be at home or work. Since this is in Cinema field its got all this attention. No wonder, why our female characters look so stupid always. Malayalam movie world is run by a closed group of Machoists.

    I have only respects for Nithya Menon as an actress and as a beautiful woman. I think she will not worry about this and move forward.
    Now even if she decides to apologise, I would not feel bad. This is a tough mafiac world and we never know what these bastards are able to do in the back yard.

    ReplyDelete
  5. മലയാള സിനിമാ രംഗത്ത് എന്തൊക്കെ കോപ്രായങ്ങളാ നടക്കുന്നത് !!

    ReplyDelete
  6. ഷൂട്ടിംഗ് സമയത്തോ , ഇടവേളയിലോ മറ്റോ മറ്റൊരു സിനിമയില്‍ അഭിനയിക്കാനുള്ള ഡേറ്റ് ചോദിച്ചു വന്ന നിര്‍മ്മാതാക്കളെ """കാണാന്‍"""" കൂട്ടാക്കാതെ ഡേറ്റിന്റെ കാര്യങ്ങള്‍ മാനേജരോട് സംസാരിക്കാന്‍ പറഞ്ഞതിനാണ് നിത്യാ മേനോനെ സിനിമയില്‍ നിന്നും വിലക്കുന്നത്...

    അതാ പറയണെ, കാണേണ്ടവനെ കാണേണ്ടതുപോലെ കാണണം എന്ന്.. എങനെ കാണണം? എനിക്കറിയില്ലാ‍ാ‍ാ‍ാ‍ാ..! പാവം നിത്യാ.

    ReplyDelete
  7. but again i m nt willing to buy for argumrnt that menen was being prof by insulting anto joseph the producer..the producers had cpme to tell her the story of their new film and to know whether she was intersted in doing t..tell me is this what u call professionalism????
    manager ano padam kelkandathu?

    angane anenkil udayananu tharathil mohanlal inu vendi naam kayyadikillarunnu allo?

    ReplyDelete
  8. പ്രിയ,ദയവായി സിനിമയെക്കുറിച്ചെഴുതു.താങ്കളുടെ സിനിമാ നിരൂപണം നന്നാകുന്നുണ്ടു. എല്ലാ രംഗത്തും അല്പത്തരവും അഹങ്കാരവും കൊടി കുത്തി വാഴുന്ന കാലദശയിലാണിപ്പോള്‍ കേരളം.ആ കോലാഹലത്തിന്റെയൊക്കെ പുറകെ പോകുന്നതെന്തിനാണു? ചിലതൊക്കെ കേള്‍ക്കുമ്പോള്‍ പ്രതികരിക്കണമെന്നു തോന്നുന്നതു സ്വഭാവികം.പിന്നാമ്പുറത്തെ പരമാര്‍ത്ഥം ചിലപ്പോള്‍ വേറൊന്നായിരിക്കും.

    ReplyDelete