Thursday 27 October 2011

റാ.വണ്‍ :Ra.One

എന്നാലും എന്റെ ഷാരുഖ്  ഖാനെ , ഇത് വല്യ ചതിയായി പോയി . സുപ്പര്‍ ഹീറോ കഥകളുടെ ഫാന്‍ (ഇപ്പോഴും നേഴ്സറി ക്ലാസില്‍ പഠിക്കുന്നു എന്ന കളിയാക്കല്‍ ഫ്രീ ), സിനിമാ ഭ്രാന്തി അങ്ങനെ പല ചീത്ത പേരുകളും ഇപ്പോള്‍ തന്നെ ഉള്ള എനിക്ക് ഇനി സുപ്പര്‍ ഹീറോ സിനിമകള്‍ കാണാന്‍ പോകാന്‍ പേടിയാണ് .പ്രത്യേകിച്ച് ഇന്ത്യന്‍ സുപ്പര്‍ ഹീറോ സിനിമകള്‍ .ക്രിഷ് ടൂ ഒക്കെ വരാനിരിക്കുമ്പോള്‍.ഇനി ക്രിഷ് ടൂ ഒക്കെ വരാനിരിക്കുമ്പോള്‍  , റാ.വണ്‍ കണ്ട് തകര്‍ന്ന എന്റെ പ്രതീക്ഷകള്‍ എന്നെ തിയറ്ററിന്റെ പരിസരത്ത്‌ പോലും പോകാന്‍ സമ്മതിക്കുമോ എന്ന് സംശയമാണ് . 
തും ബിന്‍ , തഥാസ്തു , ഇങ്ങനെയുള്ള ഇമോഷണല്‍  ഡ്രാമകള്‍  സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ്  റാ.വണ്‍ സംവിധാനം ചെയ്യുന്നത് എന്ന് നെറ്റിലും ട്രെയിലറുകളില്‍ നിന്നുമൊക്കെ അറിയാമായിരുന്നു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ക്യാഷ് , ദസ് എന്നീ  രണ്ട് ആക്ഷന്‍ സിനിമകള്‍ ഒരു വിധം എത്ര ബോറ് സിനിമയും കണ്ടു തീര്‍ക്കാന്‍  മനക്കട്ടിയുള്ള എനിക്ക് പോലും സഹിക്കാന്‍ പറ്റാത്തവയും . എങ്കിലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും എക്സ്പെന്‍സീവ് സിനിമ , ഷാരുഖ് നായകന്‍ ; അങ്ങനെയൊക്കെയുള്ള  സിനിമ  അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്നെങ്കില്‍  അനുഭവില്‍ ഒളിഞ്ഞു കിടക്കുന്ന ടാലെന്റ്റ് ഷാരുഖും ,റാ.വണിന്റെ   ബാക്കി പ്രൊഡ്യൂസര്‍മാരും കണ്ടു പിടിച്ചു കാണും എന്ന് സ്വയം സമാധാനിച്ചു. അല്ലെങ്കിലും ചീത്തയായതാണ്  മോളെ എന്ന മമ്മിയുടെ മുന്നറിയിപ്പ് 'അംബ്രോസിയിലെ ബ്ലാക്ക്‌ ഫോറെസ്റ്റ് നാല് ദിവസം കൊണ്ടൊന്നും ചീത്തയാവില്ല മമ്മി' എന്ന് പറഞ്ഞു എടുത്ത്  കഴിച്ച് അടുത്ത നാല് ദിവസം അംബ്രോസിയ എന്നാരെങ്കിലും പറഞ്ഞാല്‍ ഛർദ്ധിക്കുന്ന പരുവത്തില്‍ നടന്ന പാര്‍ട്ടിയാണ് ഞാന്‍ . അപ്പോള്‍ പിന്നെ സിനിമയുടെ കാര്യത്തില്‍ ഈ കിട്ടിയ മുന്നറിയിപ്പ് വല്ലതും എനിക്ക് പ്രശ്നമാണോ ? നെവെര്‍. പോയി സിനിമ കാണുക തന്നെ ചെയ്തു .കണ്ടു കഴിഞ്ഞപ്പോള്‍ നാല് ദിവസം പഴകിയ ബ്ലാക്ക് ഫോറെസ്റ്റ് എത്ര ഭേദമായിരുന്നു എന്ന് തോന്നിപ്പോയി .


സുപ്പര്‍ ഹീറോ സിനിമകള്‍ റിയലിസ്റ്റിക്ക് ആവണം എന്നൊന്നും എനിക്ക് വാശിയില്ല . പക്ഷേ കണ്ടു കൊണ്ടിരിക്കുമ്പോള്‍ മണ്ടത്തരം എന്ന് തോന്നുന്ന സീനുകള്‍ ഒരുപാട് ഉള്ള ഒരു സിനിമയായാലോ ? അങ്ങനെ ഒരു സിനിമയാണ് റാ.വണ്‍ . കാറുകളെക്കാളും ,ബൈക്കുകളെക്കാളും ഒക്കെ സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്ന വില്ലന്‍ പെട്ടെന്ന് വഴിയില്‍ കാണുന്ന ഒരാളുടെ ബൈക്ക് പിടിച്ച് വാങ്ങുന്നത് ഒക്കെ ഉണ്ട് സിനിമയില്‍ . തീര്‍ന്നില്ല , ഭയങ്കര സീരിയസായി നടക്കുന്ന വില്ലന്‍ പെട്ടെന്ന് കരീന കപ്പൂറിന്റെ വേഷത്തില്‍ ഉഗ്രന്‍ ഡാന്‍സ് . അതും കഥയിലെ നായകനും , വില്ലനും ഹ്യൂമന്‍ ഇമോഷന്‍സ് ഒന്നും തിരിച്ചറിയാനുള്ള ശേഷി ഇല്ല എന്ന് പറഞ്ഞതിന് ശേഷം ചമ്മക്ക് ചല്ലോ എന്ന പാട്ടില്‍ വില്ലന്‍ കരീനാ കപ്പൂറിന്റെ വേഷത്തില്‍ ഡാന്‍സ് ചെയ്‌താല്‍ ത്രീഡിയില്‍ തന്നെ റാ.വണ്‍ കാണാന്‍ (അതും അത്യുല്യ  തിയറ്ററില്‍. സ്ക്രീനും ,സൌണ്ടും ഒന്നും കൊള്ളില്ല  )ഞാന്‍ കൊടുത്ത നൂറു രൂപയ്ക്ക് ആര് സമാധാനം പറയുമെന്നെ ? 


സിനിമയുടെ കഥയാണ്‌ ഇനി . വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ അടുത്ത ഒരു പാരഗ്രാഫ് ഒഴിവാക്കുക :
ശേഖര്‍ സുബ്രഹ്മണ്യം (ഷാരൂഖ്‌ ഖാന്‍ )എന്ന  ഗെയിം ഡിവലപ്പര്‍  തീരെ കൂള്‍ അല്ല എന്നാണ് അയാളുടെ മകനായ പ്രതീകിന്റെ (അര്‍മാന്‍ വര്‍മ്മ) അഭിപ്രായം. മകന്റെ അംഗീകാരം കിട്ടാന്‍ വേണ്ടി ശേഖര്‍ നടത്തുന്ന ശ്രമങ്ങളൊക്കെ അബദ്ധങ്ങളില്‍ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഒടുവില്‍ മകന്റെ ഇഷ്ടമനുസരിച്ച് നായകനെക്കാള്‍ വില്ലന് ശക്തി കൂടുതലുള്ള ഒരു ഗെയിം ശേഖര്‍ ഉണ്ടാക്കുന്നു . ശേഖര്‍ ജോലി ചെയ്യുന്ന ബാരണ്‍ എന്ന കമ്പനി ആ ഗെയിം ലോഞ്ച് ചെയ്യുന്ന ദിവസം , പ്രതീക് ആ ഗെയിം കളിക്കുകയും ഗെയിമിലെ വില്ലനായ റാ. വണിനെ  ചില ലെവലുകളില്‍ തോല്‍പ്പിക്കുകയും ചെയ്യുന്നു. പക്ഷെ പ്രതീകിന്  ആ ഗെയിമിന്റെ അവസാന ലെവല്‍ തീര്‍ക്കാന്‍ സാധിക്കുന്നില്ല. അതോടെ റാ. വണ്‍ (അര്‍ജുന്‍ റാംപാല്‍)   പ്രതീകിനെ തേടി വെര്‍ച്ച്വല്‍ ലോകത്ത് നിന്നും പുറത്തെത്തുന്നു . ശേഖറിനെ റാ. വണ്‍  കൊല്ലുന്നു . റാ.വണിനെ നേരിടാന്‍ പ്രതീക് , ശേഖരിന്റെ ഒരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ ഗെയിമിലെ നായകനായ ജി.വണിനെ  പുറത്ത് കൊണ്ട് വരുന്നു . പ്രതീകിനെയും അമ്മ സോണിയയെയും (കരീന കപ്പൂര്‍ ) റാ. വണില്‍ നിന്നും രക്ഷിക്കാന്‍ ജി. വണ്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീടുള്ള കഥ .
നല്ലൊരു കഥ സിനിമയാക്കി വന്നപ്പോള്‍ നശിപ്പിച്ചു എന്നാണ്  റാ. വണ്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയത് . സിനിമ തുടങ്ങുമ്പോള്‍ വെര്‍ച്ച്വല്‍ വേള്‍ഡ് , റിയല്‍ വേള്‍ഡ് എന്നിവ തമ്മില്‍ വലിയ അകലമില്ല എന്ന് കാണിക്കുന്ന സീന്‍ തന്നെ ശരിക്കും സില്ലിയായി എനിക്ക് തോന്നി .പിന്നെ അങ്ങോട്ട്‌ കണ്ടിരിക്കുന്ന നമ്മള്‍ ഒക്കെ മണ്ടന്മാരാണ് എന്ന തരത്തിലാണ് സിനിമ പോകുന്നത് .  കുറെ കഴിഞ്ഞപ്പോള്‍ ഈ നാശം തീരില്ലേ എന്ന് തോന്നി പോയി . പ്രതീക് ആയി അഭിനയിച്ച അര്‍മാന്‍ വര്‍മ്മ , അര്‍ജുന്‍ റാംപാലിന്റെ കില്ലര്‍ ലൂക്സ് ഈ രണ്ട് കാര്യങ്ങള്‍ അല്ലാതെ എനിക്ക് ഈ സിനിമയില്‍ വേറെ ഒന്നും ഇഷ്ടപ്പെട്ടില്ല .ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഓരോ സീനിലും ഉണ്ട് .അവയില്‍ പെട്ടെന്ന് ഓര്‍മ്മ വരുന്ന ചിലത് കൂടി പറഞ്ഞിട്ട് നിറുത്താം 




  • ശേഖര്‍ സുബ്രഹ്മണ്യം എന്ന തമിഴനായി ഷാരുഖ് ഖാന്‍ ഭയങ്കര ബോറാണ്. അത് പോരാഞ്ഞ് ഒരു കണ്‍സിസ്റ്റെന്‍സിയും ഇല്ലാത്ത ക്യാരെക്ടറൈസേഷനും. തുടക്കത്തില്‍ തമിഴ് ചുവയുണ്ടെന്ന് കാണിക്കാന്‍ മനുഷ്യനു മനസിലാവാത്ത ഏതോ ഭാഷ പോലെ ഇംഗ്ലീഷ് പറയുന്ന ശേഖര്‍ ഇടയ്ക്ക് നല്ല ഒന്നാതരം ഓക്സ്ഫോര്‍ഡ് അക്സ്സെന്റില്‍ ഇംഗ്ലീഷ് പറയുന്നുണ്ട് (പാര്‍ട്ടിയില്‍ കള്ള് കുടിച്ചിട്ട്  റാ. വണുമായി സംസാരിക്കുന്ന സീന്‍ ഉദാഹരണം ) . അതിലൊക്കെ കഷ്ടമായിട്ട് എനിക്ക് തോന്നിയത് ശേഖര്‍ ശരിക്കും വെറും പാവമാണോ ,മണ്ടനാണോ അതോ ജീനിയസ് ആയ ഒരു നേര്‍ഡ്  ആണോ എന്നൊന്നും സിനിമയില്‍ നിന്നും മനസിലാവില്ല എന്നതാണ്.







  • കഥാപാത്രങ്ങളുടെ കാര്യത്തില്‍ ശേഖറിനെക്കാള്‍ കഷ്ടമാണ് സോണിയ . കരീന കപ്പൂറിന്റെ ഈ കഥാപാത്രം ഹിന്ദിയിലും പഞ്ചാബിയിലുമുള്ള ചീത്ത വാക്കുകളില്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാറ്റി ആണുങ്ങളെക്കുറിച്ച് ആക്കുവാന്‍ വേണ്ടിയുള്ള ഒരു തീസിസ് എഴുതുകയാണ് എന്നാണ് പറയുന്നത് .അതും ലണ്ടനില്‍ താമസിച്ചു കൊണ്ട്. ഇത് കൊണ്ട് സിനിമാക്കാര്‍ തമാശയാണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് സത്യമായും ചിരിക്കാന്‍ തോന്നിയില്ല 





  • ജി. വണ്‍ . ഷാരുഖ് ഈ വേഷത്തിലും ബോറാണ് .കോമഡി എന്ന പേരില്‍ എന്തൊക്കെയോ കാണിക്കുന്നുണ്ട് .ചിലപ്പോള്‍ പറയും ഇമോഷന്‍ ഒന്നും ഇല്ലെന്ന്. അത് അങ്ങോട്ട്‌ പറഞ്ഞു കഴിയുന്നത്‌ മുന്‍പേ ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കേയില്‍ കാജലിനെ നോക്കിയ അതെ ഭാവത്തില്‍ കരീനയെ നോക്കും. 





  • അര്‍ജുന്‍ റാംപാല്‍. ഹൃതിക് റോഷന്‍ കഴിഞ്ഞാല്‍ ഇത്രയും സ്ലീക്ക് ആന്‍ഡ്‌ ഷാര്‍പ്പ് ലൂക്സ് ഉള്ള ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ല . വല്യ തെറ്റില്ലാതെ അഭിനയിക്കുകയും ചെയ്യും. ഭയകര ബില്‍ഡ് കൊടുത്ത് തീരെ ഗുണമില്ലത്തത് പോലെ തീരുന്ന റാ.വണ്‍ എന്ന വില്ലന്‍ ശരിക്കും ഈ നടനെ വെയിസ്റ്റ് ആക്കിയത് പോലെ തോന്നി 





  • രജനികാന്തിന്റെ  ഗെസ്റ്റ് അപ്പിയറന്‍സ് . തിയറ്ററില്‍ ഭയങ്കര കയ്യടി ആയിരുന്നു .പക്ഷെ ആ സീന്‍ എടുത്തു വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അനുഭവ് സിന്‍ഹയെ കൊല്ലാന്‍ തോന്നി. ഇത്രയും സ്ക്രീന്‍ പ്രസന്‍സ് ഉള്ള ഒരു നടനെ വെറും  കയ്യടിക്ക് വേണ്ടി ആണെങ്കില്‍ , അങ്ങേര്‍ക്ക് അത് വൃത്തിയായിട്ട് ചെയ്തൂടേ ? 





  • സ്പെഷിയല്‍ ഇഫെക്ക്റ്റ്. കുറെ കാറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയുന്ന സീനുകള്‍ക്ക് ഇത്രയും പരസ്യമൊക്കെ കൊടുത്ത് വെറുതെ എന്റെ പ്രതീക്ഷ കൂട്ടി നശിപ്പിച്ചു. ക്ലൈമാക്സ് , ട്രെയിനിലെ ഷാരുഖിന്റെ ഓട്ടം ഇതൊക്കെ മഹാ ബോറാവുകയും ചെയ്തു 





  • ഇടയ്ക്കിടെ വരുന്ന പാട്ടുകള്‍ .അല്ലെങ്കിലെ ബോറടിക്കുന്ന സിനിമ കൂടുതല്‍ ബോറാക്കി. ചുരുക്കത്തില്‍ എന്റെ കുറെ സമയവും കാശും കളഞ്ഞ ഒരു ബോറ് സിനിമ .അതാണ്‌ റാ.വണ്‍ 



  • 9 comments:

    1. പാവം ആ രെജനീകാന്തിനെ കുളമാക്കിക്കലന്നു.ആ പയ്യന്‍ വലിയ കുഴപ്പമില്ലായിരുന്നു .

      ReplyDelete
    2. ശക്തമായ വിമര്‍ശനങ്ങള്‍ ആണല്ലോ പ്രിയേ..

      ReplyDelete
    3. ചുരിക്കി പറഞ്ഞാല്‍ ഠിം....

      ReplyDelete
    4. ഇത്തരം കഥാപാത്രങ്ങള്‍ ഹൃതതിക് രോഷനു നന്നായി ചേരും. പിന്നെ ഷരൂക് ഖാനും കാണില്ലേ സൂപെര്‍ ഹീരൊ ആവാന്‌ ആഗ്രഹം

      ReplyDelete
    5. പടം കാണണമെന്ന് ഉണ്ട് പക്ഷെ സൂര്യയുടെ പടം കണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ല
      സ്നേഹപൂര്‍വ്വം
      പഞ്ചാരക്കുട്ടന്‍

      ReplyDelete
    6. പടം 'കാണേണ്ടി വന്നു'. കുറേ കാശുമുടക്കിയെടുത്ത ഒരു ബോറൻ പടം.

      മറ്റ് അനേകം സീനുകൾ പോലെതന്നെ
      രജനികാന്തിന്റെ സീൻ ഒരു ആവശ്യവുമില്ലായിരുന്നു.
      അത് രജനീകാന്തിന്റെ ഡ്യൂപ്പാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാവും.

      ReplyDelete
    7. ദേ ഇപ്പത്തന്നെ വേറൊരു പോസ്റ്റില്‍ ഇന്ത്യന്‍റുപ്പിക്ക് നല്ല അഭിപ്രായം ഇട്ട് കൂട്ടത്തില്‍ മുന്നറിയിപ്പ് കൊടുത്തേയുള്ളു റാ-വണ്‍ കാണല്ലേ ന്ന്.
      പ്രിയ പറഞ്ഞപോലെ തമിഴന്‍ ഷാരൂഖ് മഹാബോറ്, ഇടക്കിടെ അയ്യോ എന്ന് പറയുന്നതെന്തിനോ എന്തോ? (ബാക്കിയും ആര്‍ക്കറിയാം?)
      സ്റ്റാര്‍ പ്ലസിലെ ഒരു ദീവാലി സ്പെഷല്‍ പ്രോഗ്രാമില്‍ ഷാരൂഖും കരീനയും വന്നിരുന്നു. അപ്പോ ഈ 'തേരി മാ കി, ബഹന്‍ കി' തുടങ്ങിയ തെറികള്‍ക്കു പകരം ബാപ് കി, ഭയ്യാ കി ഒക്കെ കണ്ടുപിടിക്കുന്നതിനെപ്പറ്റിയും കരീന ഫിലിമില്‍ ഒരു ഫെമിനിസ്റ്റ് റോള്‍ ചെയ്യുന്നതിനെപ്പറ്റിയും ഒക്കെ വാചാലനായി.. പടം കണ്ടപ്പോ കണ്‍ഫ്യൂഷനായിപ്പോയി.. ആകെ ഒരു സീനിലുണ്ട് ഈ സോ കോള്‍ഡ് ഫെമിനിസം.. ഈ പകരംതെറികള്‍ കണ്ടുപിടിക്കാത്ത സാധാരണ ഹീറോയിന്‍ ചെയ്യുന്നതുതന്നെയല്ലേ സോണിയയും ചെയ്യുന്നുള്ളൂ? ആരോട് ചോദിക്കാന്‍?

      സിനിമ കണ്ടിറങ്ങിയപ്പോ ഒരേയൊരു സമാധാനം മാത്രം, തൃശൂര് പോയി ത്രീഡി കാണണമെന്ന മോളുടെ വാശി സാധിച്ചില്ല.. അത്രേം പൈസ ലാഭം..

      കുട്ടികള്‍ക്കുള്ള പടമാണെന്ന ന്യായീകരണം പറയുന്നവരോട്.. എന്റെ മോന്‍ ഇന്റര്‍വലിനു ശേഷം നല്ല ഉറക്കമായിരുന്നു, ഞങ്ങള്‍ ഫസ്റ്റ്ഷോ തന്നെയാ കണ്ടതും.....!

      ReplyDelete
    8. This comment has been removed by the author.

      ReplyDelete
    9. "നല്ലൊരു കഥ" സിനിമയാക്കി വന്നപ്പോള്‍ നശിപ്പിച്ചു എന്നാണ് റാ. വണ്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയത് ...


      ഹ ഹ ഹ നല്ല കഥ തന്നെ..

      ReplyDelete