ഒരുപാട് നാളുകളായി മലയാള സിനിമ കാണുന്നതിന് മുന്‍പ് മലയാളം ബ്ലോഗുകളില്‍ റിവ്യൂ വായിച്ചിട്ട് മാത്രം പോവുക എന്നത് ഒരു ശീലം തന്നെയാണ് എനിക്ക് . നല്ല ,നല്ല റിവ്യൂകളും , എഴുത്തും ഒക്കെ കാണുമ്പോള്‍ സത്യത്തില്‍ ഒരല്‍പ്പം അസൂയ തോന്നാറുണ്ട് . ഇടയ്ക്കിടെ നമുക്കും ഒരു ബ്ലോഗ് തുടങ്ങിയാല്‍ എന്താ എന്ന ആലോചന തലയില്‍ കയറും . ഉടന്‍ തന്നെ വേണ്ട മോളെ ,വേണ്ട മോളെ ...റിസ്കാ എന്ന് സ്വയം പറയും . ആ ചിന്തയെ വന്ന വഴി ഓടിക്കും .പക്ഷെ ഇപ്പൊ സത്യമായിട്ടും എന്റെ കണ്ട്രോള്‍ പോയി . അങ്ങനെ ഞാനും തുടങ്ങി ഒരു ബ്ലോഗ് .
ഇഷ്ട വിഷയം സിനിമയാണ് എന്നത് കൊണ്ട് എന്തിനെ കുറിച്ച് എഴുതണം എന്ന് തീരെ സംശയമില്ല . ആകെയുള്ള സംശയം വായിക്കുന്ന നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്നത് ഇഷ്ടമാകുമോ എന്നതാണ് . ആ സംശയം നല്ല പേടിയായി തന്നെ ഉള്ളില്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു മുന്‍ കൂര്‍ ജാമ്യാപേക്ഷയിലൂടെ ബ്ലോഗില്‍ എ ബി സി തുടങ്ങുന്നത് .
പിച്ച വെയ്ക്കുമ്പോള്‍ വീഴ്ച്ച പതിവുള്ളത് പോലെ എന്റെ കാര്യത്തില്‍ ബ്ലോഗില്‍ മൂക്കും കുത്തിയുള്ള വീഴ്ച്ചകള്‍ ഏറെ ഉണ്ടാകാന്‍ സാധ്യതയുണ്ട് .തുടക്കക്കാരി എന്ന പരിഗണന തന്ന് തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ നിങ്ങള്‍ ഒപ്പം ഉണ്ടാകും എന്ന ഒരു ധൈര്യത്തിന്റെ പുറത്ത് മാത്രമാണ് ഈ സാഹസത്തിന് ഞാന്‍ ഇറങ്ങിത്തിരിച്ചത് . അങ്ങനെ ഉണ്ടാകുമല്ലോ അല്ലേ?
ബ്ലോഗ് തുടങ്ങാന്‍ പ്രേരണ തന്ന കൂട്ടുകാരികള്‍ ,ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പരിചയപ്പെടുത്തിത്തന്ന സാങ്കേതിക ബ്ലോഗുകള്‍ , പിന്നെ എന്റെ ഉള്ളിലെ കുറ്റവാസന ഉണര്‍ത്തിയ മലയാളം ബ്ലോഗിലെ സിനിമാ നിരൂപകര്‍ ഇവരെല്ലാം ഞാന്‍ ചെയ്യുന്ന ഈ പാതകത്തില്‍ തുല്യ ഉത്തരവാദികളാണ്
എന്റെ നാക്കിന് എല്ലില്ല എന്ന് മമ്മി എപ്പോഴും പറയാറുണ്ട് (സ്വഭാവത്തില്‍ ഒരു എല്ലിന്റെ കൂടുതല്‍ ചിലപ്പോള്‍ കാണാം എന്ന് അടുത്ത കൂട്ട്കാരികളും ) . അത് കൊണ്ട് തന്നെ എന്റെ വധങ്ങള്‍ കത്തി മുതല്‍ ഇലക്‌ട്രിക്ക് സ്വാ വരെ ഏത് റേഞ്ച് വേണമെങ്കിലും ആകും . പക്ഷെ സത്യമായിട്ടും ഞാന്‍ ആളൊരു പാവമാണ് .
പുതിയ സുഹൃത്തുക്കളായി എന്റെ ബ്ലോഗിലും ഇനി മുതല്‍ ചിലരെങ്കിലും എത്തുമല്ലോ എന്ന പ്രതീക്ഷ നല്‍കുന്ന സന്തോഷത്തില്‍ ,ഇപ്പോള്‍ തന്നെ ഏതാണ്ടൊക്കെ വിളിച്ചു പറയുന്ന അവസ്ഥയിലാണ് ഞാന്‍.
അപ്പോള്‍ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളും ,കിന്നാരങ്ങളുമായി ഞാന്‍ തുടങ്ങട്ടെ ? നിങ്ങളുടെ സ്നേഹം നിറഞ്ഞ സാന്നിധ്യം ഉണ്ടാകുമല്ലോ അല്ലേ ?