ഓരോ സിനിമകളും ഇറങ്ങും മുന്‍പേ അവയെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ , കഥയുടെ വിവരങ്ങള്‍ , പരസ്യങ്ങള്‍ ഇതൊക്കെ വായിക്കുകയും കാണുകയും ചെയുമ്പോള്‍ ആ സിനിമകളെക്കുറിച്ച് ഒരു പ്രതീക്ഷ ഉണ്ടാകാറുണ്ട് . ചില സിനിമകള്‍ ആക്ഷന്‍ ,ചിലത് സ്ലാപ്പ്സ്റ്റിക്ക് കോമഡി , ചിലത് സെന്‍സിബിള്‍ ഹ്യൂമര്‍ അങ്ങനെ ഉള്ള പ്രതീക്ഷകള്‍ . ഒരു പാട് സിനിമകള്‍ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് എന്നെ തീര്‍ത്തും നിരാശപ്പെടുത്തിയിട്ടുണ്ട്(സിനിമ കാണാന്‍ കൂട്ടിനു ഞാന്‍ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നവരുടെ ചീത്ത ഫ്രീ ). അപൂര്‍വ്വമായി എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച ചില സിനിമകള്‍ നല്ല സര്‍പ്രൈസുകള്‍ തന്നിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ എനിക്ക് എപ്പോഴും സെന്‍സിബിള്‍ ഹ്യൂമര്‍ ഉള്ള കൊച്ചു കഥകള്‍ പറയുന്ന സിനിമകളാണ് .പക്ഷെ അടുത്ത കാലത്തായി എന്തോ സത്യന്‍ അന്തികാടിന്റെ സിനിമകള്‍ക്ക് ആ ഒരു പഴയ സെന്‍സ് ഈ അടുത്ത കാലത്തായി തോന്നാറില്ല. രസതന്ത്രം , ഭാഗ്യദേവത , ഈ രണ്ടു സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടു.പക്ഷെ അവയിലും ചില കല്ലുകടികള്‍ തോന്നിയിരുന്നു .ഇന്നത്തെ ചിന്താവിഷയം എനിക്ക് തീരെ ഇഷ്ടപ്പെട്ടതുമില്ല .അവസാനമായി ,പൂര്‍ണ്ണമായും ഇഷ്ടപെട്ട് കണ്ട സന്ത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്കും , മനസ്സിനക്കരെയുമാണ് . എങ്കിലും സന്ത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമകള്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ,അവ കാണുവാനുള്ള താത്പര്യം എനിക്ക് ഉണ്ടാകാറുണ്ട് .ഈ സംവിധായകന്റെ ഒരുപാട് പഴയ നല്ല സിനിമകള്‍ തന്നെയാണ് അതിനു കാരണം .
ആ താത്പര്യത്തോടും ,പ്രതീക്ഷയോടും കൂടിയാണ് സന്ത്യന്‍ അന്തിക്കാട് ,മോഹന്‍ലാല്‍ എന്നിവരുടെ പുതിയ സിനിമയായ സ്നേഹവീടും കാണാന്‍ പോയത് .പക്ഷെ സിനിമ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല .മാത്രമല്ല നല്ലവണ്ണം ബോറടിപ്പിക്കുകയും ചെയ്തു.
സിനിമയുടെ കഥയാണ് ഇനി .സ്പോയിലര്‍ കൊണ്ട് കുഴപ്പമില്ലാത്തവര്‍ മാത്രം അടുത്ത രണ്ടു പാരഗ്രാഫുകള്‍ വായിക്കുക :
സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ എനിക്ക് എപ്പോഴും സെന്‍സിബിള്‍ ഹ്യൂമര്‍ ഉള്ള കൊച്ചു കഥകള്‍ പറയുന്ന സിനിമകളാണ് .പക്ഷെ അടുത്ത കാലത്തായി എന്തോ സത്യന്‍ അന്തികാടിന്റെ സിനിമകള്‍ക്ക് ആ ഒരു പഴയ സെന്‍സ് ഈ അടുത്ത കാലത്തായി തോന്നാറില്ല. രസതന്ത്രം , ഭാഗ്യദേവത , ഈ രണ്ടു സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടു.പക്ഷെ അവയിലും ചില കല്ലുകടികള്‍ തോന്നിയിരുന്നു .ഇന്നത്തെ ചിന്താവിഷയം എനിക്ക് തീരെ ഇഷ്ടപ്പെട്ടതുമില്ല .അവസാനമായി ,പൂര്‍ണ്ണമായും ഇഷ്ടപെട്ട് കണ്ട സന്ത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്കും , മനസ്സിനക്കരെയുമാണ് . എങ്കിലും സന്ത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമകള്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ,അവ കാണുവാനുള്ള താത്പര്യം എനിക്ക് ഉണ്ടാകാറുണ്ട് .ഈ സംവിധായകന്റെ ഒരുപാട് പഴയ നല്ല സിനിമകള്‍ തന്നെയാണ് അതിനു കാരണം .
ആ താത്പര്യത്തോടും ,പ്രതീക്ഷയോടും കൂടിയാണ് സന്ത്യന്‍ അന്തിക്കാട് ,മോഹന്‍ലാല്‍ എന്നിവരുടെ പുതിയ സിനിമയായ സ്നേഹവീടും കാണാന്‍ പോയത് .പക്ഷെ സിനിമ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല .മാത്രമല്ല നല്ലവണ്ണം ബോറടിപ്പിക്കുകയും ചെയ്തു.
അന്യ സംസ്ഥാനങ്ങളിലും ,ഗള്‍ഫിലും ഒക്കെയായി ഏറെക്കാലം ജോലി ചെയ്ത് നാട്ടില്‍ തിരിച്ചത്തിയ ആളാണ് അജയന്‍ (മോഹന്‍ലാല്‍ ). പാടങ്ങള്‍, തോട്ടങ്ങള്‍ പിന്നെ ചെറിയ ഒരു ഫാക്റ്ററി എന്നിവയൊക്കെ വാങ്ങി അമ്മ ,അമ്മുക്കുട്ടിയമ്മയോടൊത്ത് (ഷീല ) ശേഷിച്ച കാലം നാട്ടില്‍ തന്നെ കഴിയാനാണ് അജയന്റെ തീരുമാനം . ഉത്സവങ്ങള്‍ കൂടിയും , നാട്ടുക്കരോട് തന്റെ പഴയ പ്രണയങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞും ,കൃഷിയും , ഫാക്റ്ററിയും ഒക്കെ നോക്കി നടത്തിയും ,അമ്മയുമൊത്ത് സന്തോഷത്തോടെ ജീവിച്ചു വരുന്ന അജയന്റെ ജീവിതത്തിലേക്ക് കാര്‍ത്തിക് (രാഹുല്‍ പിള്ള )എന്ന കൌമാരക്കാരന്‍ അജയന്റെ മകനാണ് എന്ന അവകാശവാദവുമായി കടന്ന് വരുന്നു . തെളിവായി കാര്‍ത്തിക് നല്‍കുന്നത് അജയന്റെ പഴയ ഒരു ഫോട്ടോ ആണ് .പിന്നെ കഥ ശരിക്കും സിനിമകണ്ടിരിക്കുന്നവരുടെ ക്ഷമയും ബുദ്ധിയും പരീക്ഷിക്കുന്നത് പോലെയാണ് മുന്നോട്ട് പോകുന്നത് . അമ്മുക്കുട്ടിയമ്മ കാര്‍ത്തിക്കിനെ സ്വന്തം പേരക്കുട്ടിയായി സ്വീകരിക്കുന്നു.സത്യം തെളിയിക്കാനുള്ള അജയന്റെ എല്ലാ ശ്രമങ്ങള്‍ക്കും അവര്‍ തന്നെ തടസ്സവും നില്‍ക്കുന്നു.ഒടുവില്‍ നിവൃത്തിയില്ലാതെ സത്യം അന്വേഷിച്ച് അജയന്‍ ചെന്നൈക്ക് പോകുന്നു (കാര്‍ത്തിക് വളര്‍ന്നത് സേലത്തും,അവന്റെ അമ്മ ചെന്നയിലും ആയിരുന്നു എന്ന് ഇടയ്ക്കിടെ സിനിമയില്‍ പറയുന്നുണ്ട് ). ചെന്നയില്‍ വെച്ചു അജയന്‍ സത്യങ്ങള്‍ അറിയുന്നു.
സിനിമയിലെ ഒരു എക്സ്ട്രാ നടിയായ ശാന്തിക്ക് (റീജ വേണുഗോപാല്‍ ) ജനിച്ച മകനാണ് കാര്‍ത്തിക്. അവന്റെ അച്ഛന്‍ ആരെന്ന് ശാന്തി ആരോടും പറഞ്ഞിട്ടില്ല. ജോലി ചെയ്ത് യാതൊരു കുറവും കൂടാതെയാണ് അവനെ ശാന്തി വളര്‍ത്തിയത്.പക്ഷെ ഒരു അപകടത്തില്‍ അവര്‍ മരിക്കുന്നു.അമ്മ മരിച്ച് അനാഥനായ കാര്‍ത്തിക് ആത്മഹത്യ ചെയ്യാതിരിക്കാന്‍, ശാന്തിയെ ഒരുപാട് സഹായിച്ചിട്ടുള്ള അജയന്റെ പഴയ ഒരു സുഹൃത്ത് സെയ്ദാലി (മാമുക്കോയ) ,അജയന്റെ പഴയ ഫോട്ടോ നല്‍കി അയാളാണ് കാര്‍ത്തിക്കിന്റെ അച്ഛന്‍ എന്ന് പറയുന്നു.അങ്ങനെയാണ് കാര്‍ത്തിക് അജയനെ അന്വേഷിച്ച് എത്തുന്നത് സത്യങ്ങള്‍ അറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന അജയന്‍, അവ ആരോടും പറയാതെ , കാര്‍ത്തിക്കിനെ സ്വന്തം മകനായി സ്വീകരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു
ഇങ്ങനെ ഒരു കഥ സിനിമയാക്കുമ്പോള്‍ അത് സംവിധാനം ചെയ്യന്ന ആള്‍ക്കോ(കഥയും ,തിരക്കഥയും സംവിധാകന്റെത് തന്നെ ), അതില്‍ അഭിനയിക്കുന്നവര്‍ക്കോ ഏറെ ഒന്നും ചെയ്യാനില്ല എന്ന് അറിയാം .എങ്കിലും ,മോഹന്‍ലാലും ,സത്യന്‍ അന്തിക്കാടും ഒക്കെ ഇങ്ങനെയുള്ള ഒരു സിനിമ തിയറ്ററില്‍ എത്തിക്കുമ്പോള്‍ , അവരുടെ ഒരുപാട് പഴയ നല്ല സിനിമകള്‍ ഇഷ്ടമുള്ള എന്നെ പോലെ ഒരാള്‍ക്ക് സത്യത്തില്‍ സങ്കടമാണ് തോന്നുക. ടി പി ബാലഗോപാലന്‍ എം എ ,സന്മനസുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ സിനിമകള്‍ ഒക്കെ ഇറങ്ങിയ കാലം വേറെ ആയിരുന്നു. ഇന്ന് അത് പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. പക്ഷെ ഇന്നത്തെ പ്രേക്ഷകര്‍ സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് ,മനസ്സിനക്കരെ തുടങ്ങിയ സിനിമകളൊക്കെ കണ്ട് ഇഷ്ടപ്പെട്ടവര്‍ അല്ലെ ? അവയും ,അടുത്തിടെ ഇറങ്ങിയ സന്ത്യന്‍ അന്തിക്കാട് ചിത്രങ്ങളും ആയിട്ടുള്ള ഏക വത്യാസം എനിക്ക് തോന്നിയത് , എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട സത്യന്‍ അന്തിക്കാട് സിനിമകളുടെ കഥയും ,തിരക്കഥയും എഴുതിയത് ശ്രീനിവാസന്‍ , ലോഹിതദാസ് , രഞ്ജന്‍ പ്രമോദ് തുടങ്ങിയവരാണ്. ഒട്ടും ഇഷ്ടപ്പെടാത്തവയും ,കല്ല് കടി തോന്നിയവയും ഒക്കെ എഴുതിയത് സത്യന്‍ അന്തിക്കാട് തന്നെയും .
യാതൊരു സെന്‍സും ഇല്ലാതെ മുന്നോട്ട് പോകുന്ന കഥയും, തിരക്കഥയിലെ ഒരുപാട് പൊരുത്തക്കേടുകളും തന്നെയാണ് സ്നേഹവീടിന്റെയും പ്രധാന പ്രശ്നമായി എനിക്ക് തോന്നിയത് .
പതിവ് പോലെ സിനിമ കണ്ടിരുന്നപ്പോള്‍ എനിക്ക് ഇഷ്ട്ടപ്പെടാത്തതും , കല്ലുകടിയായി തോന്നിയതുമായ കാര്യങ്ങളും ഒപ്പം സിനിമയില്‍ ഇഷ്ടപ്പെട്ട അപൂര്‍വ്വം ചില കാര്യങ്ങളും കൂടി പറഞ്ഞു നിറുത്താം .
ഇഷ്ട്ടപ്പെടാത്തത് :
- കഥയില്‍ മുഴുവന്‍ പൊരുത്തക്കേടുകള്‍ ആണ് .പക്ഷെ ഏറ്റവും ബോറായി തോന്നിയത് ഷീലയുടെ അമ്മുക്കുട്ടിയമ്മ എന്ന കഥാപാത്രമാണ് .നാട്ടുകാര്‍ അവിവാഹിതനായ മകനെക്കുറിച്ച് ഇല്ലാത്ത കഥകള്‍ പറയുമെന്ന് പേടിച്ച് വീട്ടില്‍ ചെറുപ്പക്കാരികളായ ജോലിക്കരികളെ നിറുത്താന്‍ പോലും സമ്മതിക്കാത്ത അമ്മുക്കുട്ടിയമ്മ, എവിടെ നിന്നോ വന്ന കാര്‍ത്തിക്കിനെ കണ്ടയുടന്‍ പേരക്കുട്ടിയായി സ്വീകരിക്കുന്നതും,അത് തന്റെ മകന്റെ മകന്‍ തന്നെയാണ് എന്ന മട്ടില്‍ പെരുമാറുന്നതും ഒക്കെ ശരിക്കും ബോറാണ്.ചില സീനുകളില്‍ അമ്മുക്കുട്ടിയമ്മ പെരുമാറുന്നത് കണ്ടാല്‍ അജയന്‍ സത്യം ഒരക്കലും അറിയരുത് എന്ന് അവര്‍ക്ക് എന്തോ വാശിയുള്ളതു പോലെ തോന്നും (ബിജു മേനോന്‍ അവതരിപ്പിക്കുന്ന എസ ഐ കാര്‍ത്തിക്കിനെ ചോദ്യം ചെയ്യുന്ന സീന്‍, ഡി എന്‍ എ ടെസ്റ്റ് നടത്താനായി അജയന്‍ കാര്‍ത്തിക്കിനെ കൊണ്ട് പോകുന്ന സീന്‍ ഇതൊക്കെ ഉദാഹരണം ) . ഇതിന്റെ കൂടെ ഷീലയുടെ ബോറ് അഭിനയവും .
- മാമുക്കോയയുടെ സെയ്ദാലി എന്ന കഥാപാത്രം. അജയന്റെ ഫോട്ടോ വര്‍ഷങ്ങളായി സൂക്ഷിച്ചു വെച്ചിരിക്കുന്നത് സഹിക്കാം.പക്ഷെ കുറെക്കാലമായി യാതൊരു തമ്മില്‍ യാതൊരു ബന്ധവും ഇല്ലാതിരുന്ന അജയന്റെ അപ്പോഴത്തെ സാഹചര്യങ്ങള്‍ ഒന്നും അറിയാതെ ,കര്‍ത്തിക്കിനോട് അയാള്‍ അജയനാണ് കാര്‍ത്തിക്കിന്റെ അച്ഛന്‍ എന്ന് പറയുന്നതിന്റെ ലോജിക്ക് എനിക്ക് പിടി കിട്ടിയില്ല .അജയന്റെ വിവാഹം കഴിഞ്ഞോ,അയാള്‍ക്ക് സ്വന്തമായി ഒരു കുടുമ്പം ഉണ്ടോ എന്നൊന്നും അറിയാത്ത ,അല്ലെങ്കില്‍ അതറിയാന്‍ ശ്രമിക്കാത്ത സെയ്ദാലിക്ക് ഇനി അജയനോട് വല്ല വിരോധവും ഉണ്ടോ ? സിനിമയില്‍ അവര്‍ തമ്മില്‍ വല്യ കൂട്ടാണ് .
- മോഹന്‍ലാലിന്റെ അജയന്‍ എന്ന കഥാപാത്രം .ഇന്ത്യയിലെ നടന്മാരില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് മോഹന്‍ലാല്‍.അജയനായി മോഹന്‍ലാലിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ എന്തിന് മോഹന്‍ലാല്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നു എന്ന് തോന്നി പോയി. രണ്ട് സീനുകളില്‍ ഒഴികെ (അമ്മുക്കുട്ടിയമ്മയോട് വിവാഹത്തെക്കുറിച്ച് പറയുന്ന സീന്‍ ,കാര്‍ത്തിക്കിനോട് ഫയിറ്റ് ഒക്കെ അറിയാമോ എന്ന് ചോദിക്കുന്ന സീന്‍ ),ബാക്കി ഒരിടത്തും മോഹന്‍ലാലിനെ ഈ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല
- വലിച്ചു നീട്ടി ബോറടിപ്പിക്കുന്ന കഥ
- പത്മപ്രിയ, ഇന്നസെന്റ് ,ചെമ്പില്‍ അശോകന്‍ ,ശശി കലിങ്ക (ഈ നടനെ കാണുന്നതെ എനിക്ക് പേടിയാണ് ), കെ പി എസ സി ലളിത തുടങ്ങിയവരുടെ കഥയില്‍ ഒന്നും ചെയ്യാനില്ലാത്ത കുറെ കഥാപാത്രങ്ങള്‍
- ഇടയ്ക്കിടെ കയറി വരുന്ന കേള്‍ക്കാന്‍ ഒരു സുഖവുമില്ലത്ത പാട്ടുകള്‍ .
ഇനി ഇഷ്ടപ്പെട്ടവ :
ഏത് സിനിമ ആയാലും , അത് കണ്ടിട്ട് ഫ്രണ്ട്സ്സിനോട് കഥ പറയുകയും , ആ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടതും ,ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് എന്റെ പതിവാണ് .ഈ സിനിമയുടെ കഥ പക്ഷെ അവരോടൊന്നും ഞാന്‍ പറയാന്‍ പോയില്ല .സിനിമ എന്തായാലും അവരൊക്കെ വളരെ സെലക്ടീവ് ആയെ കാണുകയുള്ളൂ . ചുരുക്കത്തില്‍ സ്നേഹവീട് എന്നെ വല്ലാതെ ബോറടിപ്പിച്ചു എന്ന് മാത്രം പറഞ്ഞു . കഥ കേള്‍ക്കാന്‍ പോലും ആരും താത്പര്യം കാണിച്ചില്ല. ശ്രുതിയോടും , ജാസ്മിനോടും കഥ പറഞ്ഞു .ഇപ്പോള്‍ അവര്‍ പറയുന്നത് ,സിനിമ കാണാത്ത ഞങ്ങളെ അവള്‍ കഥ പറഞ്ഞു ബോറടിപ്പിച്ചു എന്നാണ്.
- വേണുവിന്റെ ക്യാമറ
- ചിരിപ്പിക്കുന്ന ഒന്ന് രണ്ട് സീനുകള്‍ (നേരത്തെ പറഞ്ഞ മോഹന്‍ലാലിന്റെ രണ്ട് സീനുകള്‍,പിന്നെ കാര്‍ത്തിക്കിന് മോഹന്‍ലാലിന്‍റെ ശരീരത്തിനുള്ള അതേ ചെരിവ് കാണിക്കുന്ന സീന്‍ )
- രാഹുല്‍ പിള്ള എന്ന പുതിയ നടന്‍. ചില സീനുകളില്‍ ബോറാണ് എങ്കിലും ചിലതില്‍ തുടക്കക്കാരന്റെ പേടിയൊന്നുമില്ലാതെ അഭിനയിച്ചു എന്നും തോന്നി . (ചിലപ്പോഴൊക്കെ തമിഴിലെ ധനുഷിന്റെ ഫെയിസ് കട്ട് തോന്നിച്ചു )