റണ്‍ ബേബി റണ്‍ എന്ന പേര് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് റണ്‍ ലോല റണ്‍ എന്ന
സിനിമയാണ് . ഒരേ കഥ തന്നെ സംഭവങ്ങളില്‍ നടക്കുന്ന ചെറിയ വ്യത്യാസങ്ങള്‍
കൊണ്ട് മൂന്ന് രീതിയില്‍ അവസാനിക്കുന്ന റണ്‍ ലോല റണ്‍ കോമഡി അല്ലെങ്കില്‍
പോലും കഥ പറയുന്ന രീതി കൊണ്ട് ഒരു പാതി ഡാര്‍ക്ക് ഹ്യൂമര്‍ സിനിമയാണ്
.മാത്രമല്ല എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയും . മോഹന്‍ലാലും , അമലാ
പോളും നായികാ നായകന്മാരായി അഭിനയിക്കുന്ന റണ്‍ ബേബി റണ്‍ മാദ്ധ്യമ
പ്രവര്‍ത്തകരുടെ കഥയാണ് എന്നൊക്കെ പല പ്രമോകളിലും കണ്ടിരുന്നത് കൊണ്ട്
ബേസ് തീം റണ്‍ ലോലാ റണ്ണിന്റെ അല്ലാ എന്ന് ഒരു ഊഹമൊക്കെ ഉണ്ടായിരുന്നു.
എങ്കിലും ഇനി തിരക്കഥ എഴുതിയ സച്ചിയും , ജോഷിയും ഒക്കെക്കൂടി മാദ്ധ്യമ
പ്രവര്‍ത്തകരെ റണ്‍ ലോല റണ്ണിന്റെ കഥയുമായി കൂട്ടിക്കുഴച്ച് ബോറാക്കുമോ
എന്നൊരു പേടിയും ഉണ്ടായിരുന്നു.പക്ഷെ സിനിമ കണ്ടപ്പോള്‍ ആ പേടിയൊക്കെ മാറി എന്ന് മാത്രമല്ല കുറെ അധികം
കാലത്തിനു ശേഷം മോഹന്‍ലാലിന്റെ ഒരു സിനിമ തുടക്കം മുതല്‍ അവസാനം വരെ
ഇഷ്ടപ്പെട്ട് കാണുകയും ചെയ്തു .
പരസ്യങ്ങളില്‍ ഈ സിനിമയുടെ ഒരു ക്യാപ്ഷന്‍ ഗെറ്റ് റെഡി ഫോര്‍ ദി ഫണ്‍ എന്നാണ് . സിനിമ കണ്ടിറങ്ങുമ്പോള്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ഫണ്‍ സിനിമ എന്ന് തന്നെ തോന്നും.
കഥ ഒരുപാടൊന്നും പറയാനില്ല .തമ്മില്‍ ഇഷ്ടപ്പെട്ട് കല്യാണം കഴിക്കാന്‍ വരെ തീരുമാനിക്കുന്ന ക്യാമറാമാന്‍ വേണുവും (മോഹന്‍ലാല്‍ ), ടീ വി റിപ്പോര്‍ട്ടര്‍ രേണുകയും (അമലാ പോള്‍) ഒരു പ്രൊഫെഷണല്‍ ചതിയുടെ /തെറ്റിദ്ധാരണയുടെ പേരില്‍ പിരിയുന്നു . അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ വീണ്ടും ഒരുമിച്ച് ഒരു എക്സ്ക്ലൂസിവ് ന്യൂസ് കവര്‍ ചെയ്യാന്‍ പോകുന്നു. ഇത്തവണ അവര്‍ ഇരുവരും പ്രതീക്ഷിക്കാത്ത ഒരു ചതിയില്‍ പെടുന്നു . അവരുടെ കരിയറും ജീവനും ഒക്കെ അപകടത്തിലാകുന്നു .ആ അപകടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളാണ് സിനിമയുടെ പ്രധാന കഥ. ഇടയ്ക്ക് അവര്‍ തമ്മിലുള്ള പ്രണയം , വഴക്ക് ഇതൊക്കെയും
ഇനി പതിവ് പോലെ എനിക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പറയാം:
പരസ്യങ്ങളില്‍ ഈ സിനിമയുടെ ഒരു ക്യാപ്ഷന്‍ ഗെറ്റ് റെഡി ഫോര്‍ ദി ഫണ്‍ എന്നാണ് . സിനിമ കണ്ടിറങ്ങുമ്പോള്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ഫണ്‍ സിനിമ എന്ന് തന്നെ തോന്നും.
കഥ ഒരുപാടൊന്നും പറയാനില്ല .തമ്മില്‍ ഇഷ്ടപ്പെട്ട് കല്യാണം കഴിക്കാന്‍ വരെ തീരുമാനിക്കുന്ന ക്യാമറാമാന്‍ വേണുവും (മോഹന്‍ലാല്‍ ), ടീ വി റിപ്പോര്‍ട്ടര്‍ രേണുകയും (അമലാ പോള്‍) ഒരു പ്രൊഫെഷണല്‍ ചതിയുടെ /തെറ്റിദ്ധാരണയുടെ പേരില്‍ പിരിയുന്നു . അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ വീണ്ടും ഒരുമിച്ച് ഒരു എക്സ്ക്ലൂസിവ് ന്യൂസ് കവര്‍ ചെയ്യാന്‍ പോകുന്നു. ഇത്തവണ അവര്‍ ഇരുവരും പ്രതീക്ഷിക്കാത്ത ഒരു ചതിയില്‍ പെടുന്നു . അവരുടെ കരിയറും ജീവനും ഒക്കെ അപകടത്തിലാകുന്നു .ആ അപകടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളാണ് സിനിമയുടെ പ്രധാന കഥ. ഇടയ്ക്ക് അവര്‍ തമ്മിലുള്ള പ്രണയം , വഴക്ക് ഇതൊക്കെയും
ഇനി പതിവ് പോലെ എനിക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പറയാം:
- സച്ചിയുടെ (സച്ചി -സേതു ഇവരിലെ സച്ചി ). തിരക്കഥ . റിയാലിസ്റ്റിക്ക്
ഒന്നുമല്ല കഥ .പക്ഷെ വേണമെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം എന്നൊരു
തോന്നല്‍ സിനിമയില്‍ മൊത്തം നിലനിറുത്താന്‍ സച്ചിയുടെ തിരക്കഥയ്ക്ക്
സാധിക്കുന്നുണ്ട് . ഭയങ്കര ബുദ്ധി ഉപയോഗിച്ച് എഴുതിയ സ്ക്രിപ്റ്റ്
ഒന്നുമല്ല . എങ്കിലും കണ്ടിരിക്കുന്നവരെ തീരെ മണ്ടമാര്‍ ആക്കാത്ത
സ്ക്രിപ്റ്റ് തന്നെയാണ് ഈ സിനിമയില്‍ സ്ച്ചിയുടെത്. സിനിമ ബോറടിക്കാതെ
മുന്നോട്ടു പോകാനുള്ള ചെറിയ ചെറിയ ട്വിസ്റ്റുകള്‍ ഇടയ്ക്കിടെ
വരുന്നതുമുണ്ട് .തന്നെയുമല്ല ഇഫ് ഇറ്റ് ബ്ലീഡ്സ് ഇറ്റ് ലീഡ്സ് (ലീഡിംഗ് ന്യൂസ് ) എന്ന ടീ
വി ചാനലുകളുടെയും റിപ്പോര്‍ട്ടര്‍മാരുടെയും പോളിസി കുറെയൊക്കെ രസകരമായി
അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതും സച്ചിയുടെ ക്രെഡിറ്റ് ആണ്
- ജോഷി:. ബോറടിക്കാതെ കണ്ടിരിക്കാന്‍ പറ്റിയ രീതിയില്‍ ഈ സിനിമ സ്ക്രീനില്‍ എത്തിച്ചതിന് സംവിധായകനും തിരക്കഥാകൃത്തിന്റെ ഒപ്പമോ അതില്‍ കൂടുതലോ പങ്കുണ്ട്. സിനിമയില്‍ ഉപയോഗിക്കുന്ന ചില ടെക്നിക്കല്‍ പദങ്ങള്‍ (ക്യാമറ , വിഷ്യുവല്‍ ഇമേജിങ്ങിനുള്ള മറ്റു ഉപകരണങ്ങള്‍ ) ഇതൊക്കെ ചുരുക്കം വാക്കുകളിലും ബാക്കി വിഷ്വല്‍സ്സിലും കൂടി സാധാരണക്കാര്‍ക്കും മനസിലാകുന്ന രീതിയില്‍ ചിത്രികരിച്ചിരിക്കുന്നത് മുതല്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ,ഇന്ട്രാക്ഷന്‍ ഇതൊക്കെ കണ്ടിരിക്കുന്നവര്‍ക്ക് ഭംഗിയായി ഫീല്‍ ചെയ്യുന്ന തരത്തിലെ പ്രസെന്റെഷന്‍ വരെ ജോഷി ഭംഗിയായി ചെയ്തിട്ടുണ്ട് . ജോഷിയുടെ ഏറ്റവും നല്ല സിനിമ ഒന്നുമല്ല റണ്‍ ബേബി റണ്‍.പക്ഷേ എന്റര്‍ടെയ്‌നര്‍ എന്ന രീതിയില്‍ ഒരു നല്ല സിനിമ തന്നെയാണ് ഇത്
- മോഹന്‍ലാല്‍ :ജോഷിയുടെ കാര്യം പറഞ്ഞത് പോലെ തന്നെയാണ് മോഹന്‍ലാലിന്റെ കാര്യവും .മോഹന്‍ലാലിന്റെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നൊന്നുമല്ല റണ്‍ ബേബി റണ്ണിലെ വേണു .പക്ഷേ സംവിധായകനും , തിരക്കഥാകൃത്തും ഏല്‍പ്പിച്ച റോള്‍ മോഹന്‍ലാല്‍ ഭംഗിയാക്കിയിട്ടുണ്ട് . ഭയങ്കര എത്തിക്സ് ഒന്നും ഇല്ലാത്ത ഒരു ന്യൂ ജെനറേഷന്‍ ക്യാമറാമാന്‍ .അതും സ്റ്റിംഗ് ഓപ്പറേഷനുകള്‍ക്ക് മിടുക്കനായ ഒരാള്‍ .ആത്മ പ്രശംസ ചെയ്യുന്നതും മറ്റുള്ളവര്‍ തന്നെ പുകഴ്ത്തുന്നതും ഒക്കെ ഇഷ്ടമുള്ള , എന്നാല്‍ ചില ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന, രക്ഷപ്പെടാന്‍ സാധിക്കാത്ത അവസരത്തില്‍ ഭയന്ന് നില്‍ക്കുന്ന (ഇന്റര്‍വെല്ലിന് മുന്‍പ് സായികുമാര്‍, സിദ്ധിക്ക് എന്നിവരുടെ കഥാപാത്രങ്ങള്‍ വേണുവിനെ പിടികൂടുന്ന സീന്‍ ഉദാഹരണം) വേണു എന്ന കഥാപാത്രം കുറെയൊക്കെ ജെനുവിനായി തോന്നുന്നതിന്റെ ക്രെഡിറ്റ് സച്ചിക്കും ,ജോഷിക്കും കൂടി അവകാശപ്പെട്ടത്താണ് .എങ്കിലും വേണുവിനെ കാണികള്‍ക്ക് രസിക്കുന്ന രീതിയില്‍ തന്നെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്
- അമലാ പോള്‍ : അമലാ പോളിന് കൊമേര്‍ഷ്യല്‍ സിനിമയില്‍ കിട്ടിയിട്ടുള്ള ഏറ്റവും നല്ല റോള്‍ ആണ് റണ്‍ ബേബി റണ്ണിലെ രേണുക എന്ന് തോന്നുന്നു (മൈന ഒരു പകുതി ആര്‍ട്ട് മൂവിയായിട്ടാണ് എന്റെ റേറ്റിംഗ് ). ആ റോള്‍ അമലാ പോള്‍ ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട് . കാമുകന്‍ ഉപേക്ഷിച്ച് പോയെങ്കിലും അതിന് കാരണമായ ടീ വി ചാനലില്‍ തന്നെ സീനിയര്‍ എഡിറ്റര്‍ ആയി ജോലി നോക്കുകയും ആവശ്യം വരുമ്പോള്‍ സ്വന്തം ബോസ്സിനെ 'ലൈഫ് തുലച്ചിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്' എന്ന് പറഞ്ഞു ബ്ലാക്മെയില്‍ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരു മോഡേണ്‍ റിപ്പോര്‍ട്ടര്‍ ആയിട്ട് അമലാ പോള്‍ നന്നായിട്ടുണ്ട്.മോഹന്‍ലാല്‍ അമലാ കോമ്പിനേഷന്‍ സീനുകളില്‍ മോഹന്‍ലാലിന്റെ ഒപ്പം തന്നെ അമലയും കാണികളെ രസിപ്പിക്കുന്നതുമുണ്ട് . തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയും , പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടെണ്ട അവസരങ്ങളിലും ഒക്കെ ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ തന്റെ ക്രെഡിറ്റ് നഷട്ടപ്പെടാതിരിക്കാന്‍ വേണ്ടതെല്ലാം ചെയുകയും , ഇടയ്ക്കിടെ സ്വയം രക്ഷപ്പെടാന്‍ വേണുവിനെ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രേണുക എന്ന കഥാപാത്രത്തിന്റെ ക്രെഡിറ്റും കുറെയൊക്കെ ജോഷിക്കും ,സച്ചിക്കും ഉള്ളതാണ്
- ബിജു മേനോന്‍ :ഋഷികേശ് എന്ന മോഹന്‍ലാലിന്റെ സുഹൃത്തായ ചാനല്‍ ഉടമയായി ബിജു മേനോന്‍ വളരെ നന്നായിട്ടുണ്ട് .കോമഡി സീനുകളില്‍ നല്ല ടൈമിംഗ് കൊണ്ട് ബിജു മേനോന്‍ കാണികളെ രസിപ്പിക്കുന്നുണ്ട് . വാര്‍ത്ത വായിക്കുന്നതിനിടെ വേണുവിന്റെ ഫോണ കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സീന്‍ , ഷമ്മി തിലകന്‍ അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുമായി സ്റ്റുഡിയോയില്‍ വെച്ചുള്ള സീന്‍ ഇതിലൊക്കെ ബിജു മേനോന്‍ നന്നായി ചിരിപ്പിക്കും.
- ഷമ്മി തിലകന്‍ :കൂടുതല്‍ കോമഡി സൈഡില്‍ ഒരുപാട് സീനുകള്‍ ഒന്നുമില്ലാത്ത ബെന്നി തരകന്‍ എന്ന ഡി വൈ എസ പിയായി ഷമ്മി തിലകന്‍ തന്റെ റോള്‍ ഭംഗിയാക്കി
- ആര്‍ ഡി രാജശേഖറിന്റെ ക്യാമറ , ശ്യാം ശശിധരന്റെ എഡിറ്റിംഗ് ഇത് രണ്ടും സിനിമയുടെ മൊത്തം മൂഡിന് ഒരുപാട് സഹായിക്കുന്നുണ്ട് .പക്ഷേ ആറ്റുമണല്‍ പായയില്‍ എന്ന പാട്ടിന്റെ സീനുകള്‍ മാത്രം ചില ജ്യുവലറിയുടെയൊക്കെ പരസ്യത്തിന്റെ മൂഡ്പോലെ തോന്നി )
- രതീഷ് വേഗയുടെ സംഗീതം .ത്രില്ലിംഗ് പശ്ചാത്തല സംഗീതം എനിക്ക് ശരിക്കും
ഇഷടപ്പെട്ടു. ആറ്റു മണല്‍ പായയില്‍ എന്ന പാട്ടും കേള്‍ക്കാന്‍ നല്ല രസമാണ്
.മോഹന്‍ലാല്‍ അത് നന്നായി പാടിയിട്ടുമുണ്ട്ഇനി സിനിമയില്‍ എനിക്ക് അത്ര പോര എന്ന് അല്ലെങ്കില്‍ കുറച്ചു കൂടി
നന്നാക്കാമായിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍ കൂടി പറഞ്ഞു നിറുത്താം
ഇനി സിനിമയില്‍ എനിക്ക് അത്ര പോര എന്ന് അല്ലെങ്കില്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍ കൂടി പറഞ്ഞു നിറുത്താം.- വില്ലന്മാരായ സിദ്ധിക്ക് ,സായികുമാര്‍ എന്നിവര്‍ക്ക് കുറച്ചു കൂടി റോള്‍ ആകാമായിരുന്നു എന്ന് തോന്നുന്നു
- വേണു , രേണുക എന്നിവരെ ഹോട്ടലില്‍ വെച്ച് ആളുകള്‍ ആക്രമിക്കുന്ന സീന്‍ . ആ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ വേണുവും രേണുകയും ഹോട്ടലിലെ ടേബിളില്‍ ഇരന്നു ടീവി കാണുമ്പോള്‍ തന്നെ അങ്ങോട്ട് കയറി അവരെ തിരിച്ചറിയുന്നത് പോലെ മറ്റോ ആയിരുന്നു ആ സീന്‍ കൂടുതല്‍ നന്നാവുക എന്ന് തോന്നി (കൂടുതല്‍ പറഞ്ഞാല്‍ രസം പോകും. പടം കണ്ടവര്‍ക്ക് കാര്യം മനസിലാകും ). മുന്നോട്ടുള്ള കഥയില്‍ ആ സീന്‍ പ്രത്യേകം എടുത്തു പറയുന്ന രണ്ടു രംഗങ്ങള്‍ ഉള്ള സ്ഥിതിക്ക് വേണുവും , രേണുകയും ഹോട്ടലിലേക്ക് കയറി വരുമ്പോള്‍ തന്നെ ആ ഹോട്ടലില്‍ ഗുണ്ടകള്‍ ഇരിക്കുന്ന രീതിയില്‍ കാണുമ്പോള്‍ ഏതോ ഒരു കല്ലുകടി പോലെ
- ഷമ്മി തിലകന്‍ അവതരിപ്പിക്കുന്ന പോലീസുകാരന്‍ വേണുവിനെയും രേണുകയേയും താന്‍ അറസ്റ്റ് ചെയ്യും എന്നും, അവര്‍ ചെയ്തു എന്ന് പറയുന്ന കുറ്റം അവര്‍ തന്നെയാണോ ചെയ്തത് എന്ന് തനിക്കു സംശയമുണ്ട് എന്നും സായികുമാറിനോട് പറയുന്ന സീന്‍. അതുവരെയുള്ള ഷമ്മി തിലകന്റെ കഥാപാത്രത്തിന് ഈ സീന്‍ ഒരു ചേര്‍ച്ച കുറവാണ് .
- ബിജു മേനോന്‍ , മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യം ബൈക്കിലും പിന്നെ പോലീസ് സ്റ്റേഷനിലും ഉള്ള സീനുകള്‍ .ചിരിപ്പിക്കുന്നുണ്ടെങ്കിലും ആ രംഗങ്ങള്‍ ഇല്ലെങ്കിലും കഥയ്ക്ക് ഒരു മാറ്റവും സംഭവിക്കില്ല എന്ന് തന്നെ പറയാം
ഒരു പ്രതീക്ഷയും ഇല്ലാതെ പോയാല്‍ ഓക്കെ , അല്ലാതെ പോയാല്‍ രണ്ടാം പകുതി മഹാ ബോറടി , കണ്ടില്ലെങ്കിലും ഒരു നഷ്ടവും വരാനില്ല , അറുപത് രൂപ കയ്യില്‍ ഇരിക്കും
ReplyDeleteഒരു പ്രതീക്ഷയും ഇല്ലാതെ പോയാല്‍ ഓക്കെ , അല്ലാതെ പോയാല്‍ രണ്ടാം പകുതി മഹാ ബോറടി , കണ്ടില്ലെങ്കിലും ഒരു നഷ്ടവും വരാനില്ല , അറുപത് രൂപ കയ്യില്‍ ഇരിക്കും
ReplyDeleteSuseelan randam pakuthiyil urangipoyo??
Delete@സുശീലന്‍: എനിക്ക് പക്ഷെ ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതിയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത് .സിനിമയിലെ പ്രധാന ഇന്‍സിഡന്റ്സ് മിക്കവാറും എല്ലാം തന്നെ ഇന്റര്‍വെല്‍ കഴിഞ്ഞാണ്. അത് കണ്ടിരിക്കാന്‍ കുഴപ്പമില്ലാത്ത രീതിയില്‍ ആണ് . ആവശ്യമില്ലാത്ത സീനുകളും രണ്ടാം പകുതിയില്‍ കുറവാണ് എന്ന് തോന്നി .പിന്നെ സിനിമ ടൈം പാസ് ആയി കാണാവുന്ന ഒന്ന് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം .മസ്റ്റ് വാച്ച് ഒന്നും അല്ല ജസ്റ്റ് വാച്ച് (ഫോര്‍ ഫണ്‍) :)
ReplyDeletehello priya evidarunnu ithrem naal ?
ReplyDeletehello priya
ReplyDeleteevidarunnu ithrem naal?
അല്ല പ്രിയ..കൊറേ ആയല്ലോ കണ്ടിട്ട് എവിടെ ആയിരുന്നു....??
ReplyDeleteഈ ഓണത്തിന് ഇറങ്ങിയ സിനിമകളില്‍ ഏറ്റവും നല്ലത് . അത്ര മാത്രം .
ReplyDeleteകണ്ടിരിക്കാവുന്ന ഒരു ചിത്രം , അതാണ് തോന്നിയത്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ വളരെ നന്നായി ഉപയോഗിച്ചിട്ടുമുണ്ട്.
ReplyDeleteഓണചിത്രങ്ങളില്‍ ഏറ്റവും മികച്ചത് മധുപാലിന്റെ 'ഒഴിമുറി' തന്നെയാണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.
എന്തേ ഇപ്പൊ കാണാത്തത് ?
ReplyDelete