Tuesday 30 August 2011

തേജാ ഭായി & ഫാമിലി : Tejabhai And Family

യൂ ട്യൂബില്‍ തേജാ ഭായി   &‌ ഫാമിലിയിലെ ഒരു മധുരകിനാവിന്‍ ലഹരിയിലെങ്ങോ എന്ന പാട്ടിന്റെ റീമിക്ക്സ് കണ്ടപ്പോള്‍ തന്നെ തേജാ ഭായ് & ഫാമിലി കാണണം എന്ന് തീരുമാനിച്ചിരുന്നു.ഇനി ആ പാട്ട് കണ്ടില്ലായിരുന്നെങ്കില്‍ പടം കാണാന്‍ പോകില്ലയിരുന്നോ എന്ന്  ചോദിക്കരുത് . എന്തെങ്കിലുമൊക്കെ ന്യായങ്ങള്‍ പറഞ്ഞ് സിനിമ കാണാനുള്ള ചാന്‍സ് ഒപ്പിക്കാനുള്ള എന്‍റെ കഴിവ് പ്രസിദ്ധമാണ്   . അപ്പോള്‍ പാട്ട് സിനിമ കാണാന്‍ പോകാന്‍ പറയുന്ന ന്യായങ്ങളില്‍ ഒന്ന് മാത്രം എന്ന് വേണമെങ്കില്‍ പറയാം . പക്ഷെ,  സാധാരണ ഈ റീമിക്ക്സുകള്‍ എനിക്ക് ഇഷ്ടമല്ല എങ്കില്‍പ്പോലും  യൂ ട്യൂബില്‍ ആ പാട്ട് കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

 പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെ തിയറ്ററില്‍ ചെല്ലുമ്പോള്‍ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും കുറച്ച് കൂടുതലായിരുന്നു . തേജാ ഭായിയുടെ സംവിധായകന്‍   ദീപു കരുണാകരന്‍റെ ഇതിനു മുന്‍പുള്ള സിനിമ ക്രേസി ഗോപാലന്‍ എനിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല . സ്ലാപ്സ്റ്റിക്ക് കോമഡി എന്ന പേരില്‍ ഈ സിനിമയും ബോറാകുമോ എന്ന പേടിയും  ഉണ്ടായിരുന്നു . സിനിമ തുടങ്ങി അല്‍പ്പ നേരത്തിനുള്ളില്‍ വലിയ ബോറടിയില്ലാതെ പോകുന്ന സിനിമയാണല്ലോ  എന്ന് തോന്നി.


മലേഷ്യയില്‍ അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയ തേജാ ഭായ് (പ്രിഥ്വിരാജ് ) വേദിക (അഖില ശശിധരന്‍ ) എന്ന പെണ്‍ക്കുട്ടിയുമായി പ്രണയത്തിലാവുന്നു   പക്ഷെ വേദികയുടെ അച്ഛന്‍ ദാമോദര്‍ജി (തലൈവാസല്‍ വിജയ്‌ )  തന്‍റെ മകളെ വിവാഹം കഴിക്കുന്ന ആളുടെ കുടുമ്പ മഹിമയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും ഒരുക്കമല്ലാത്ത ആളാണ്‌ . വേദികയുമായുള്ള   വിവാഹത്തിന് ദാമോദര്‍ജിയുടെ സമ്മതം നേടിയെടുക്കാനായി തേജാ ഭായി നാട്ടില്‍ വാടകയ്ക്ക് ഒരു കുടുമ്പത്തെ ഒരുക്കുന്നു (ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ , ജഗദീഷ് തുടങ്ങിയവര്‍  ) . ദാമോദര്‍ജിക്ക് ഏറെ വിശ്വാസമുള്ള സന്യാസിയായ മഹാഗുരു വശ്യവച്ചസിനെയും (സുരാജ് വെഞ്ഞാറമൂട് ) തേജാ ഭായി ഭീഷിണിപ്പെടുത്തി ഒപ്പം നിറുത്തുന്നു . തന്‍റെ വാടക കുടുമ്പത്തിന്‍റെ വിശ്വാസ്യത ദാമോദര്‍ജിയുടെ മുന്നില്‍ തകരാതിരിക്കാനും, വേദികയെ കല്യാണം കഴിക്കാനുള്ള തേജാ ഭായി നടത്തുന്ന  ശ്രമങ്ങളുമാണ് സിനിമയുടെ ബാക്കി കഥ.

സ്ലാപ്സ്റ്റിക്ക് കോമഡി തന്നെയാണ് ദീപു കരുണാകരന്‍ ഇത്തവണയും ഒരുക്കിയിരിക്കുന്നത് . പക്ഷേ ക്രേസി ഗോപാലനെക്കാള്‍ എനിക്ക് തേജാ ഭായി ഇഷ്ടപ്പെട്ടു .തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമ. ചില സീനുകളും , സംഭാഷണങ്ങളും നല്ലത് പോലെ ചിരിപ്പിക്കുകയും ചെയ്തു .

 അഭിനേതാക്കളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പ്രിഥ്വിരാജിനെ തന്നെയാണ് . കാണാന്‍ ആള്‍ നല്ല  സ്മാര്‍ട്ട്‌ ആയിട്ടുണ്ട്‌ . മാത്രമല്ല , കോമഡി സീനുകള്‍ ഭംഗിയാക്കുകയും ചെയ്തു .കോമഡി സീനുകള്‍ എന്ന് എടുത്ത് പറഞ്ഞത് ,ആദ്യാവസാനം  ഒരു കോമഡി മൂഡ്‌ ഉള്ള സിനിമയാണ് ഇത് എന്നുള്ളത് കൊണ്ടാണ് . ഗാന രംഗങ്ങളിലും , ആക്ഷന്‍ സീനുകളിലും നല്ല എനര്‍ജിയും തേജാ ഭായി എന്ന കഥാപാത്രത്തിന് പ്രിഥ്വിരാജ് നല്‍കുന്നുണ്ട്.   നായിക അഖില , ചില സീനുകളില്‍ ഭയങ്കര ബോറായി തോന്നി .പ്രത്യേകിച്ച് കരയുന്ന സീനുകളില്‍ . മറ്റു അഭിനേതാക്കള്‍ എല്ലാവരും കാണികളെ ചിരിപ്പിക്കാനായി വരുന്നവരാണ് . അവരില്‍ ഏറ്റവും മികച്ചു നിന്നത് സുരാജും , സലിം കുമാറുമാണ് .ജഗതി ശ്രീകുമാറിനെ പോലൊരു നടന്‍ പ്രതേകിച്ചു ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ കാണുമ്പൊള്‍ എനിക്ക് സങ്കടമാണ് .ആ നടനോടുള്ള ഇഷ്ടം തന്നെയാവാം കാരണം .  തേജാ ഭായിലും ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രം ഇത്തരത്തില്‍ ഉള്ള ഒന്നാണ്

ഇനി സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ട ബാക്കി കാര്യങ്ങളും  , ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളും  കൂടി പറഞ്ഞ് നിറുത്താം

ഇഷ്ടപ്പെട്ടവ :
  • തേജാ ഭായ് , വേദിക എന്നിവര്‍ തമ്മില്‍ ആദ്യമായി കാണുന്ന സീന്‍ . തന്‍റെ സഹായിയെ കന്നുകാനത്ത ആളായി അഭിനയിപ്പിച്ച് , അയാളെ  റോഡ്‌ ക്രോസ് ചെയ്യാന്‍ സഹായിക്കുന്ന സീനില്‍ പ്രിഥ്വിരാജ് നന്നായിട്ടുണ്ട്.ആ സീനില്‍ ഗജനിയിലെ ഗുസാരിഷ് എന്ന പാട്ടിന്‍റെ ട്യൂണും നല്ല രസമുണ്ട്
  • വശ്യവച്ചസ്സിനെ തേജാ ഭായി ഭീഷിണിപ്പെടുത്തുന്ന സീനുകള്‍
  • സലിം കുമാര്‍ തേജാ ഭായിയുടെ കുടുമ്പത്തിന്‍റെ കഥ ദാമോദര്‍ജിയോട് പറയുന്ന സീന്‍. മഹാഭാരതത്തിന്‍റെ ആ   കഥയില്‍ , സലിം കുമാറിന്‍റെ ഓരോ ഡയലോഗും  നന്നായി  ചിരിപ്പിച്ചു
  • മധുരക്കിനാവിന്‍ ലഹരിയില്‍ എന്ന പാട്ട് . പ്രിഥ്വിരാജിന്‍റെ പെര്‍ഫോമന്‍സ്  ശരിക്കും ഉഗ്രന്‍.
  • ദീപക് ദേവിന്‍റെ സംഗീതിലുള്ള പാട്ടുകള്‍ . മധുരക്കിനാവിന്‍ , തില്ലാന എന്നിവയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ .റീമിക്ക്സ് പോലും വളരെ നന്നായിട്ടുണ്ട്
  • ഷാംദത്തിന്‍റെ ക്യാമറ .പ്രത്യേകിച്ച് ഗാന രംഗങ്ങളിലും , ആദ്യത്തെ ആക്ഷന്‍ സീനുകളിലും
ഇഷ്ട്ടപ്പെടാത്തവ :
  • ഷക്കീല എന്ന നടിയുടെ ഒരു   ആവശ്യമില്ലാത്ത ഗസ്റ്റ് റോള്‍
  • ഇടയ്ക്ക്  ജഗതി , ജഗദീഷ് എന്നിവര്‍ ചേര്‍ന്നുള്ള  കാര്‍ട്ടൂണ്‍ സിനിമകളിലെ പോലുള്ള ഒരു കോമഡി രംഗം . പത്രം എറിയുമ്പോള്‍ ആള് മാറി കൊള്ളുന്നതൊക്കെ എത്ര സ്ലാപ്സ്റ്റിക്ക്  ഇഷ്ടമുള്ളവരെയും ബോറടിപ്പിക്കും എന്ന് എനിക്ക് തോന്നുന്നു
  • നായികയുടെ അമ്മാവനായി വരുന്ന അശോകന്‍ ചില സീനുകളില്‍ ഭയങ്കര ഓവറാണ് എന്ന് തോന്നി. പ്രതേകിച്ച് തേജാ ഭായി ആദ്യമായി അയാളെ കാണാന്‍ വരുന്ന സീനിലൊക്കെ 
ഇത്തരം അല്‍പ്പ സ്വല്‍പ്പം രസക്കേടുകള്‍ മറന്നാല്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് തേജാ ഭായി &‌ ഫാമിലി എന്നാണ് എനിക്ക് തോന്നുന്നത് .ഒരുപാടൊന്നും ചിന്തിക്കാതെ കുറെ ചിരിച്ച് കണ്ട ഒരു സിനിമ . 

13 comments:

  1. അപ്പോള്‍ എല്ലാം മനസ്സിലായി..........അതുകൊണ്ട് തീയറ്ററില്‍ പോയി കാണുന്നില്ല.Remix ഗാനം കലക്കി.

    ReplyDelete
  2. അപ്പോള്‍ ഈ പടവും പൊട്ടി അല്ലേ

    ReplyDelete
  3. അപ്പോള്‍ അതിലും ഒരു തീരുമാനം ആയി.

    ReplyDelete
  4. എന്നാലും കുറെ നാളിന് ശേഷം review എഴുതിയത് ഈ വൃത്തികെട്ട പടത്തിനയത് വല്ലാത്ത കഷ്ടമായിപ്പോയി .കാര്യസ്ഥന്‍ എന്തായാലും ഇതിനെക്കാള്‍ ഭേദമാ

    ReplyDelete
  5. "കാര്യസ്ഥന്‍ എന്തായാലും ഇതിനെക്കാള്‍ ഭേദമാ.."
    എങ്കില്‍ ഇതൊര്‍ തറ സിനിമയായിരിക്കുമെന്നു മനസ്സിലായി. കാണാതിരുന്നതുകൊണ്ട് കാശ് ലാഭം!

    ReplyDelete
  6. ഞാന്‍ ഗള്‍ഫിലാണ്. എന്നിട്ട് പോലും ഞാന്‍ തലമറന്ന് ടിക്കറ്റെടുത്തു. അബുദാബിയില്‍ ഒരു മലയാള സിനിമ റിലീസിന് കണ്ടു. എന്‍റെ കയ്യീന്ന് പോയത് 25 ദിര്‍ഹം...! സുരാജ് ആണ് രാജപ്പനെക്കാള്‍ കൂടുതല്‍ സീനുകളില്‍ ഉണ്ടായിരുന്നത് എന്ന് തോന്നുന്നു. അയാള്‍ "എനിക്ക് ഇതില്‍ കൂടുതല്‍ ഇനി ബോര്‍ ആയി അഭിനയിക്കാന്‍ കഴിയില്ല" എന്നും തെളിയിക്കുന്നുമുണ്ട്. സലിം കുമാറിനെ സുരാജിന്റെ പിന്നിലേക്ക്‌ മാറ്റി നിര്‍ത്തിയെങ്കിലും കിട്ടിയ സീനുകളില്‍ അദ്ദേഹം തകര്‍ത്തു. പിന്നെ കുറേ ആളുകള്‍..... എന്തിനോ എന്തോ...!

    ReplyDelete
  7. പിന്നെ അഖില പിള്ളേരുടെ വല്ല പരിപാടിയും അവതരിപ്പിക്കുന്നത് തന്നാവും നല്ലതെന്നു തോന്നുന്നു!

    ReplyDelete
  8. കുടുമ്പം എല്ലാം കുടുംബം ആക്കി റീ പ്ലേസ് ചെയ്‌താല്‍ വായിക്കാന്‍ സുഖം കൂടും

    if u are using trasliterate give a gap between kuTum bam then u may get correct then remove the blank


    ഓണത്തിനു തറ പടം ആണ് ഹിറ്റ് ആകുന്നത്
    പ്രണയം കാണാന്‍ ഇരിക്കുന്നു

    രാജപ്പന് എന്റെ ഓണം ടികറ്റ് ഇല്ല

    ReplyDelete
  9. oh! This review is totally against my views on this movie
    What i feel about this movie
    * Felt the movie was boring
    * Prithviraj will have to work more on his dialoge delivery.Dint feel grt in this movie
    * Crazy gopalan was better than this
    *Dancing by prithvi have improved. actually this is only thing i felt positive abt this

    ReplyDelete
  10. cinema kanunnathu chirikkan ventiyengil padam muthalakum...edakku kurachu tharacomedy undengilum,,,surajinte pamp ennu paranju odunna sceenum, mohanlaline anukarikkunna scenum adipoliyayirunnoo.. qataril rathri 12 manikku padam housfull ayirunnoo.. thanks priya....

    ReplyDelete
  11. കൊള്ളാം ഇത് പ്രോസ് & കോണ്‍സ് തിരിച്ചുള്ള പംക്തിയാണല്ലേ

    ReplyDelete
  12. അഭിനേതാക്കളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പ്രിഥ്വിരാജിനെ തന്നെയാണ് . കാണാന്‍ ആള്‍ നല്ല സ്മാര്‍ട്ട്‌ ആയിട്ടുണ്ട്‌ . മാത്രമല്ല , കോമഡി സീനുകള്‍ ഭംഗിയാക്കുകയും ചെയ്തു .കോമഡി സീനുകള്‍ എന്ന് എടുത്ത് പറഞ്ഞത് ,ആദ്യാവസാനം ഒരു കോമഡി മൂഡ്‌ ഉള്ള സിനിമയാണ് ഇത് എന്നുള്ളത് കൊണ്ടാണ് . ഗാന രംഗങ്ങളിലും , ആക്ഷന്‍ സീനുകളിലും നല്ല എനര്‍ജിയും തേജാ ഭായി എന്ന കഥാപാത്രത്തിന് പ്രിഥ്വിരാജ് നല്‍കുന്നുണ്ട്. നായിക അഖില , ചില സീനുകളില്‍ ഭയങ്കര ബോറായി തോന്നി avasana vari vayichappol anu njan bloggarude peru nokkiyathu apppol manasilayi...... hmmmmm

    ReplyDelete