Wednesday 31 August 2011

പ്രണയം : Pranayam

കാഴ്ച്ച, തന്മാത്ര , ഇത് രണ്ടും എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമകളാണ്. അതുപോലെ തന്നെ പളുങ്ക്  , കല്‍ക്കട്ട ന്യൂസ് , ഭ്രമരം എന്നീ സിനിമകള്‍ എനിക്ക് തീരെ ഇഷ്ടമല്ല താനും. എങ്കിലും ബ്ലെസ്സിയുടെ പുതിയ സിനിമ പ്രണയം പോയി കാണാനുള്ള താത്പര്യത്തിന് ഒരു കുറവും വന്നിരുന്നില്ല. പ്രണയം എന്ന വാക്ക് ഒരു സിനിമയുടെ പേരായി വരിക , അതില്‍ മോഹന്‍ലാല്‍ , അനുപം  ഖേര്‍ എന്നിവര്‍ അഭിനയിക്കുക; അങ്ങനെയൊക്കെ ഉള്ളപ്പോള്‍ അത് തിയറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ മോശമല്ലേ ?

 സിനിമ എനിക്ക് ഇഷ്ടപ്പെട്ടു .പക്ഷേ കണ്ടിറങ്ങിയപ്പോള്‍ ചില സംശയങ്ങള്‍ ബാക്കി. സിനിമകളെക്കുറിച്ചുള്ള എന്‍റെ സംശയങ്ങള്‍ ആരോടെങ്കിലും ചോദിച്ചാല്‍ നിനക്ക് വേറെ പണിയൊന്നുമില്ലേ കൊച്ചേ, ഈ വട്ടുകളും ആലോചിച്ചു നടക്കാന്‍ എന്നാണ് സാധാരണ  കിട്ടാറുള്ള ഉത്തരം. സിനിമകളോട് താത്പര്യമുള്ളവരൊക്കെ ഒന്നുകില്‍ ഭയങ്കര തിരക്കില്‍. അല്ലെങ്കില്‍ ഞാന്‍ കണ്ട സിനിമ കണ്ടിട്ടുണ്ടാവില്ല . എന്തായാലും പ്രണയം എന്ന സിനിമയെ കുറിച്ച് എനിക്ക് തോന്നിയ കുറെ കാര്യങ്ങള്‍ നിങ്ങളോട് പറയാം . പൊട്ടതരമാണെങ്കില്‍  വേറെ ആരോടും പറയരുത്.


നാല്‍പത്‌ വര്‍ഷങ്ങളായി   ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന  ആളാണ് അച്യുത മേനോന്‍  (അനുപം ഖേര്‍ ) .അയാളുടെ  മകന്‍ സുരേഷ് (അനൂപ്‌ മേനോന്‍ ) ഷാര്‍ജയില്‍ ജോലിയുള്ള ആളാണ് . അച്യുത മേനോന്‍ താമസം സുരേഷിന്‍റെ ഉദ്യോഗസ്ഥയായ ഭാര്യ അശ്വതി (നവ്യ നടരാജന്‍ ) , പ്ലസ്‌ ടൂകാരിയായ മകള്‍ മേഘ  (അപൂര്‍വ്വ ) എന്നിവര്‍ക്കൊപ്പമാണ് . മേനോന്‍റെ അതെ അപ്പാര്‍ട്ട്മെന്‍റ് ബില്‍ഡിങ്ങില്‍ തന്നെ അയാളുടെ മേനോന്‍റെ മുന്‍ഭാര്യ  ഗ്രേസ് അവരുടെ രണ്ടാം വിവാഹത്തിലെ മകള്‍ ആശക്കും ( ധന്യ മേരി വര്‍ഗ്ഗിസ്) ഭര്‍ത്താവിനും (നിയാസ് ) എന്നിവര്‍ക്കൊപ്പം താമസിക്കനെത്തുന്നിടത്ത് നിന്നാണ് പ്രണയത്തിന്‍റെ കഥ തുടങ്ങുന്നത് .

ഗ്രേസ്സിന്‍റെ ഭര്‍ത്താവ് മാത്യൂസ് (മോഹന്‍ലാല്‍ ) , ശരീരത്തിന്‍റെ വലതു ഭാഗം തളര്‍ന്ന ആളാണ്‌. 
  സാഹചര്യങ്ങള്‍ മാത്യൂസിനും , അച്യുത മേനോനും , ഗ്രേസിനും ഇടയില്‍ ഒരു അപൂര്‍വ സൗഹൃദം വളര്‍ത്തുന്നു . സുരേഷും , ആശയും , അവരുടെ മറ്റു ബന്ധുക്കളും അവരവരുടെ കാരണങ്ങള്‍  കൊണ്ട് ഈ സൌഹൃദത്തെ എതിര്‍ക്കുന്നു .പക്ഷേ അവര്‍ മൂവരും അതൊന്നും കാര്യമാക്കുന്നില്ല .അപൂര്‍വ്വമായ ആ ബന്ധത്തില്‍ മൂന്നു പേരും തങ്ങളുടേതായ സന്തോഷം കണ്ടെത്തുന്നു .അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അവരുടെ ജീവിതങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് പ്രണയത്തിന്‍റെ ബാക്കി കഥ.

സ്പീഡ് അല്‍പ്പം കുറവാണെങ്കിലും , സുഖമായി കണ്ടിരിക്കാവുന്ന രീതിയിലാണ് ബ്ലെസ്സി ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് . ഇടയ്ക്ക് ചില കല്ലുകടികള്‍ ഇല്ലായിരുന്നെങ്കില്‍ , ബ്ലെസ്സിയുടെ ഇതുവരെയുള്ളതില്‍  ഏറ്റവും നല്ല സിനിമ പ്രണയം ആയേനെ എന്നും തോന്നുന്നു. ആ കല്ലുകടികള്‍ ഉണ്ടെങ്കില്‍ പോലും നല്ലൊരു സിനിമയാണ് പ്രണയം. പല സീനുകളും ശരിക്കും ടച്ചിംഗ് ആകുന്നതിന്‍റെ  പ്രധാന ക്രെഡിറ്റ് ബ്ലെസ്സിക്ക് തന്നെ (കഥ , തിരക്കഥ , സംഭാഷണം  , സംവിധാനം ) . ടച്ചിംഗ് ആയ സീനുകള്‍ മാത്രമല്ല , പ്രണയത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട വരയും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് ചിലത് പറയാം  :

  • കുറച്ച് കാലത്തിന് ശേഷം   മോഹന്‍ലാല്‍ എന്ന നടന്‍റെ നല്ലൊരു കഥാപാത്രവും , പെര്‍ഫോമെന്‍സ് .അച്യുത മേനോനും , മാത്യൂസും തമ്മില്‍ ആദ്യം കാണുന്ന സീന്‍ , മാത്യൂസ്  ലിയോനാര്‍  കോഹന്‍റെ ഐ അം യുവര്‍ മാന്‍ പാടുന്ന സീന്‍ , ആശുപത്രിയില്‍ നാക്ക് കുഴയുന്നു എന്നൊക്കെ പറഞ്ഞു അച്യുത മേനോനോടും , ഗ്രേസിനോടും  സംസാരിക്കുന്ന സീന്‍ , ഇതിലൊക്കെ മോഹന്‍ലാല്‍ നല്ല ഉഗ്രനായിട്ടുണ്ട് .
  • അച്യുത മേനോനെ അവതരിപ്പിച്ച അനുപം ഖേര്‍ .
  • അച്യുത മേനോന്‍ , ഗ്രേസ് , മാത്യൂസ് എന്നിവര്‍ തമ്മിലെ ബന്ധം . നല്ല ഒരു  കെമസ്ട്രി ആ മൂന്ന് കഥാപാത്രങ്ങള്‍ക്കിടയില്‍ ഫീല്‍ ചെയ്യും  .
  • അനൂപ്‌ മേനോന്‍ എനിക്ക് അത്ര ഇഷ്ടമല്ലാത്ത ഒരു നടനാണ്‌. പക്ഷേ പ്രണയത്തില്‍ ആള്‍ വളരെ നന്നായിട്ടുണ്ട്/ പ്രത്യേകിച്ച് ജയപ്രദയുമായി ടെറസ്സില്‍ വെച്ചും , പിന്നീടു എയര്‍പോര്‍ട്ടില്‍ നിന്നും ഫോണിലൂടെയും സംസാരിക്കുന്ന സീനുകളില്‍
  • എം ജയചന്ദ്രന്‍റെ സംഗീതത്തില്‍ ഓ എന്‍ വി കുറുപ്പ് എഴുതിയ   നല്ല പാട്ടുകള്‍. മഴത്തുള്ളികള്‍ എന്ന പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. പിന്നെ പാട്ടില്‍ ഈ പാട്ടില്‍ എന്ന പാട്ടും
  • ഉഗ്രന്‍ ക്യാമറ (സതീഷ്‌ കുറുപ്പ് ). ചില സീനുകളൊക്കെ എത്ര  കണ്ടാലും മതിയാവില്ല എന്ന് തോന്നും
ഇനി കല്ലുകടികള്‍ എന്ന് എനിക്ക് തോന്നിയ കാര്യങ്ങളും, ഞാന്‍ നേരത്തെ പറഞ്ഞ സംശയങ്ങളും കൂടി പറഞ്ഞിട്ട് എന്‍റെ കത്തി അവസാനിപ്പിക്കാം :
  • അച്യുത മേനോന്‍, ഗ്രേസ് എന്നിവരുടെ പഴയ കാലം കാണിക്കുന്ന മഴത്തുള്ളികള്‍ എന്ന പാട്ട് . ടി വിയില്‍ ഒക്കെ പഴയ ഷര്‍മിളാ ടാഗോറിന്‍റെ മുഖഭാവം കോപ്പിയടിച്ച നായിക (ഗ്രേസ്സിന്റെ ചെറുപ്പം നിവേദ എന്ന നടിയാണ് അവതരിപ്പിക്കുന്നത്‌ ) , പഴയ കാലം കാണിക്കുമ്പോഴും റെയില്‍വേ സ്റ്റേഷനില്‍  പുതിയ മോഡല്‍ ചുഡിദാര്‍ ഇട്ടു നടന്നു പോകുന്ന പെണ്‍കുട്ടി (ഇത് മിക്കവാറും ഞാന്‍ മാത്രമേ കണ്ടു കാണു. ഫാഷന്‍ സെന്‍സ് വേണം , ഫാഷന്‍ സെന്‍സ് ) ഇതൊക്കെ ബോറായി തോന്നി
  • ക്യാമറ ഉഗ്രന്‍ തന്നെ. പക്ഷേ ചില സീനുകള്‍ വെറും പെയിന്റിംഗ് പോലെ എനിക്ക് തോന്നി
  • ക്ലൈമാക്സ്  കണ്ടപ്പോള്‍ എനിക്ക് തോന്നിയത് , കഥ അവസാനിപ്പിക്കാന്‍ ബ്ലെസ്സി ഏറ്റവും എളുപ്പമുള്ള വഴി തിരഞ്ഞെടുത്തു എന്നാണ് . പ്രണയം അവസാനിക്കുന്ന സീനിന്  എന്തോ വൺ ആള്‍വേസ് റിട്ടേൺസ് ടു  ഹിസ്‌ ഫസ്റ്റ് ലവ് എന്ന വരികളോട് ഒരു ചേര്‍ച്ചക്കുറവ് ഉള്ളത് പോലെ . ലൈഫ് ഈസ്‌ മോര്‍ ബ്യൂട്ടിഫുള്‍ ദാന്‍ എ ഡ്രീം എന്ന വരികളും പ്രണയത്തിന്‍റെ ക്ലൈമാക്സുമായി അത്ര ചേരുന്നില്ല എന്ന് എനിക്ക് തോന്നുന്നു . 
 ആദ്യ പ്രണയമാണോ , അതോ ജീവിതത്തോടുള്ള പ്രണയമാണോ ബ്ലെസ്സി പറയാന്‍ ഉദ്ദേശിച്ചത് എന്ന സംശയം എനിക്ക് തോന്നി . രണ്ടും ഈ സിനിമയില്‍ വിഷയമാകുന്നുണ്ട് . എങ്കിലും രണ്ടിനും ഒരു പൂര്‍ണ്ണത വന്നോ എന്ന സംശയം എനിക്ക് ഇപ്പോഴും ബാക്കി . എങ്കിലും പ്രണയം എനിക്ക് ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം . ഈ പറഞ്ഞ ചെറിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ , കുറെ കൂടി ഇഷ്ടമാകുമായിരുന്നു എന്ന് മാത്രം

20 comments:

  1. പഴയ കാലം കാണിക്കുമ്പോഴും റെയില്‍വേ സ്റ്റേഷനില്‍ പുതിയ മോഡല്‍ ചുഡിദാര്‍ ഇട്ടു നടന്നു പോകുന്ന പെണ്‍കുട്ടി (ഇത് മിക്കവാറും ഞാന്‍ മാത്രമേ കണ്ടു കാണു. ഫാഷന്‍ സെന്‍സ് വേണം , ഫാഷന്‍ സെന്‍സ് ) ഇതൊക്കെ ബോറായി തോന്നി

    Blessy please note it..സഹസംവിതായികയായി പ്രിയയേയും കൂടെ കൂട്ടിക്കൊള്ളു.

    ReplyDelete
  2. ഇക്കാലത്തും സിനിമ തിയറ്ററില്‍ ഇടിച്ചു കേറി കാണാന്‍ ഒരാളോ....ഇത്തരം ചില എണിയെടുക്കാവുന്ന സംവിധായകരാണ് മലയാള സിനിമ ഇവിടെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നത് . സിനിമ ഞാന്‍ കണ്ടില്ല അത് കൊണ്ട് സിനിമയെ കുറിച്ച് അഭിപ്രായം പറയുനില്ല പൊതുവേ പറയാം അല്ലെ ....സ്നേഹാശംസകള്‍ മണ്‍സൂണ്‍ മധു ......
    http://njanpunyavalan.blogspot.com

    ReplyDelete
  3. The negatives you point out could have been because, Blessy tried to adapt a foreign movie (Innocense) to a different cultural back drop. I havent seen this yet, from all the reviews I read, I think Blessy seems to have ignored a major factor from the original, and manipulating that factor might have made this adaptation as not fully fit.

    ReplyDelete
  4. കാണണം. എന്നിട്ട് വേണം ഒന്ന് നന്നായി പ്രണയിക്കാന്‍...!

    ReplyDelete
  5. ഒന്ന് ,രണ്ടു, മൂന്നു..പ്രണയിച്ചതിന്റെ ഷീണം മാറി വരുന്നതെയുള്ളു. പക്ഷെ നല്ല പ്രണയ സിനിമകള്‍ എന്റെ ഹരമാണ്..ഇപ്പോഴും കുച്ച് കുച്ച് ഹോത്ത ഹേ വന്നാല്‍ അആര്തിയോടെ കാണും.(ഇത് കണ്ടിട്ട് ഞാനേതോ പുരാവസ്തു ആണെന്ന് ധരിചെക്കല്ല്..ഹാ)....'റിവ്യൂ -വിനു നന്ദി.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. റിവ്യൂ കൊള്ളാം;ഈ ചിത്രം ആവശ്യപ്പെടുത്ത ഗൗരവതരമായ ഒരു റിവ്യൂ അല്ല ഇതെങ്കിലും. താങ്കളുടെ കാഴ്ചപ്പാടിലാണ് ഈ ചിത്രത്തെ വിലയിരുത്തിയിരിക്കുന്നത്. അത് മാനിക്കുന്നു.

    കണ്ടവരെല്ലാം ഇത്രയധികം ഫീൽ ചെയ്ത് തീയേറ്റർ വിട്ടിറങ്ങുന്ന ഒരു ചിത്രം ഈ അടുത്ത കാലത്തുണ്ടായിട്ടില്ല. ഇതൊക്കെയാണ് വിജയിക്കേണ്ട-വിജയിപ്പിക്കേണ്ട ചിത്രങ്ങൾ.

    [ക്ലൈമാക്സിനെ സംബന്ധിച്ച കമന്റ് ഒഴിവാക്കാമായിരുന്നു.Its a spoiler. അതിഗംഭീര ക്ലൈമാക്സ് എന്ന് ഇപ്പോൾ തന്നെ അഭിപ്രായമുള്ള ഈ നല്ല ചിത്രത്തിനെ അത് ചെറിയതോതിലെങ്കിലും ബാധിച്ചേക്കാം.]

    @rajesh::ഇന്നസൻസ് ഞാൻ കണ്ടതാണ്. അത്ര സുഖമുള്ള പടമൊന്നുമല്ല എന്നാണ് തോന്നിയത്. അതിന്റെ മൂലകഥ മാത്രമാണ് സാമ്യം എന്നാണ് അറിയാൻ കഴിഞ്ഞത്. അതിപ്പോൾ ഈ വിഷയം എത്രയോ പാശ്ചാത്യസിനിമകളിൽ നേരത്തേ തന്നെ വന്നിട്ടുള്ളതാണ്. താങ്കൾ ഇന്നസെൻസും പ്പ്രണയവും കണ്ടിട്ട് സ്വയം തീരുമാനിക്കൂ- മറ്റുള്ളവർ പലതും പറയും.

    ReplyDelete
  8. ശരിയാപ്രിയേ, ക്ലൈമാക്സ് പറയരുത്

    ReplyDelete
  9. താങ്കളുടെ റിവ്യൂ വായിച്ച ശേഷം ഇന്ന് പോയി പടം കണ്ടു. പ്രമേയം നന്നായി ഇഷ്ടപ്പെട്ടു. ശ്രീ മോഹന്‍ ലാലും, അനുപം ഖേറും ഒക്കെ നന്നായിട്ടുണ്ട്. പാട്ടുകള്‍ പോര എന്ന് തോന്നി.

    ReplyDelete
  10. സംശയങ്ങള്‍ക്ക് ഉത്തരംകിട്ടിയാല്‍ അറിയിക്കണേ

    ReplyDelete
  11. കാഴ്ചയില്‍ നിന്നും ഭ്രമരത്തിലേയ്ക്കുള്ള ബ്ലെസ്സി സഞ്ചരിച്ച ദൂരം സാധാരണ മലയാള സിനിമാ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. കാരണം പത്മരാജന് ശേഷം മലയാളികള്‍ക്ക് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയത് പോലെയുള്ള അനുഭവം ആയിരുന്നു കാഴ്ചയും തന്മാത്രയും. എന്നാല്‍ അതിനുശേഷം വഴിനഷ്ടപ്പെട്ടു പോയ ബ്ലെസ്സിയുടെ ശക്തമായ തിരിച്ചു വരവാണ് 'പ്രണയം'. പ്രേമത്തെക്കുറിച്ച് ധാരാളം സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രണയം എന്ന വികാരത്തെപ്പറ്റി ഇറങ്ങിയ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്ന്;‌ 'പ്രണയം'.



    http://anoopesar.blogspot.com/2011/09/blog-post_02.html

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. മികച്ച തിരക്കഥയും, സംവിധാനവും. അനുപം ഖേറിന്‍റെയും, മോഹന്‍ലാലിന്‍റെയും, ജയപ്രദയുടെയും മനോഹരമായ അഭിനയം. സതീഷ്‌ കുറുപ്പിന്‍റെ മികച്ച ഛായാഗ്രഹണവും. തീര്‍ച്ചയായും നല്ലൊരു സിനിമാനുഭവം. നല്ലൊരു റിവ്യൂവിനു അഭിനന്ദനങ്ങള്‍.

    http://danishkdaniel.blogspot.com/2011/09/blog-post.html

    ReplyDelete
  14. Why the fuck would you spoil climax on a stupid review?????

    ReplyDelete
  15. at above ,dude y use the F word un necessarily in somebody else's comment box....?

    ya...loved pranayam...i think ts better than blessy's last movie bramaram....

    btw i think this post will be of interest to u
    http://nikhimenon.blogspot.com/2011/09/best-indian-movie-posters-of-2011.html

    ReplyDelete
  16. മോഹന്‍ലാലിനെ മലയാളികള്‍ ഇത്രയധികം സ്നേഹിച്ചുപോകുന്നത് എന്തുകൊണ്ടാണെന്ന് ഈ സിനിമ നമ്മളെ ബോധ്യപ്പെടുത്തി തരുന്നു.അതിമനോഹരമായ അവതരണം......................ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ഗാനങ്ങള്‍...................സമാനതകളില്ലത്ത ഒരു ചിത്രം

    ReplyDelete
  17. pranayam is not a good movie..dialogs dont have any quality .

    ReplyDelete
  18. പ്രണയം കണ്ടു,പക്ഷെ എന്തോ ഒരു നല്ല ചിത്രമായി തോന്നിയില്ല...ഒരു തവണ കണ്ടിരിക്കാം .അത്രേ തോന്നിയുള്ളൂ. :(

    വളരെ ,വളരെ വേഗം കുറഞ്ഞ ഒരു ചിത്രം..നാടകീയത തീരെ ഇല്ലായിരുന്നു..വെറുതെ ഒരു ചിത്രം :)

    ReplyDelete