ചില സിനിമകളുടെ പരസ്യ വാചകങ്ങള്‍ കാണുമ്പോള്‍ അവ കാണാനുള്ള താത്പര്യം കൂടും . 'ഓര്‍മ്മിക്കാറുണ്ടോ നിങ്ങളുടെ പ്രണയത്തില്‍ സഹയിച്ച കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെ ?' എന്നുള്ള ഡോക്ടര്‍ ലവിന്റെ പരസ്യ വാചകം അത്തരത്തില്‍ ഒന്നായിരുന്നു. കോളേജും , പ്രണയവും , കൂട്ടുകാരും ,കൂട്ടുകാരികളും ഒക്കെയുള്ള ഒരു സിനിമ എന്ന പ്രതീക്ഷ ആര്‍ക്കായാലും ഇത്തരം വാചകങ്ങള്‍ കണ്ടാല്‍ തോന്നില്ലേ ? എന്തായാലും എനിക്ക് തോന്നി .ഈ പറഞ്ഞതെല്ലാം ഡോക്ടര്‍ ലവില്‍ ഉണ്ട് . പഠിച്ച ക്യാംപസിന്റെ ഒരു ഫീല്‍ ഇപ്പോഴും മനസ്സില്‍ നിന്നും മാറാത്തത് കൊണ്ട് ഡോക്ടര്‍ ലവ് ഇഷ്ടപ്പെടും എന്ന് ഏകദേശം ഉറപ്പിച്ചിട്ടാണ് തിയറ്ററിലേക്ക് പോയത് തന്നെ .പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ , എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല .തീരെ മോശം സിനിമയാണ് എന്നല്ല .പക്ഷെ ഇനിയും ഒരുപാട് നല്ലതായിട്ട് ചെയ്യാമായിരുന്ന ഒരു സിനിമ .
മറ്റുള്ളവരെ പ്രണയ കാര്യങ്ങളില്‍ സഹായിക്കുന്ന വിനയചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍ ) സത്യശീലന്‍ എന്ന പി ഈ പ്രൊഫസ്സറിനെ (ഇന്നസെന്റ് ) അയാളുടെ പ്രണയത്തില്‍ സഹായിക്കനായിട്ടാണ് എസ ബി കോളേജിലെ ക്യാന്റീനില്‍ സപ്ലയര്‍ ആയിട്ട് എത്തുന്നത് . കോളേജില്‍ ,വിനയചന്ദ്രന്‍ സുധി (ഭഗത് ) എന്ന വിദ്ധ്യാര്‍ത്ഥിയുടെ വണ്‍ വേ പ്രേമത്തില്‍ ഇടപെടുകയും , സുധി പ്രണയിക്കുന്ന പെണ്‍കുട്ടിയെക്കൊണ്ട് (വിദ്യാ ഉണ്ണി )അവനെ ഇഷ്ടമാണ് എന്ന് പറയിക്കുകയും ചെയ്യുന്നു .അതോടെ ക്യാംപസ്സ് വിനയചന്ദ്രനെ അവിടുത്തെ റൊമാന്‍സ് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍ ലവ് ആയി നിയമിക്കുന്നു .പല പ്രണയങ്ങള്‍ക്കും വിനയചന്ദ്രന്‍ ഇടനിലക്കാരന്‍ ആവുകയും അവ വിജയിപ്പിക്കുകയും ചെയുന്നു.ക്യാംപസ്സില്‍ അയാള്‍ക്ക് ഒരു സുഹൃത്ത് സംഘവും ഉണ്ടാകുന്നു . ആ സംഘത്തിലെ അംഗമായ റോയിയുടെ(ഹേമന്ത് ) രണ്ടു വര്‍ഷങ്ങളായുള്ള വണ്‍ വേ പ്രണയം വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം വിനയചന്ദ്രന്‍ ഏറ്റെടുക്കുന്നു. റോയ് നിശബ്ദമായി പ്രണയിക്കുന്ന എബിന്‍ (ഭാവന ) എന്ന പെണ്‍കുട്ടിയെക്കൊണ്ട് അവനെ ഇഷ്ടമാണ് എന്ന് പറയിക്കാനുള്ള ശ്രമങ്ങള്‍ വിനയചന്ദ്രന്‍ തുടങ്ങുന്നു . എബിന്‍ ആ ശ്രമങ്ങളെക്കുറിച്ച് അറിയുമ്പോള്‍ വിനയചന്ദ്രനെ കുടുക്കാനായി അയാളെ തനിക്ക് ഇഷ്ടമാണ് എന്ന് എല്ലാവരുടെയും മുന്നില്‍ വെച്ച് പറയുന്നു. കോളേജിലെ ഇയര്‍ എന്‍ഡ് ഡേ വരെ തന്നെക്കൊണ്ട് റോയിയെ ഇഷ്ടമാണ് എന്ന് പറയിക്കാന്‍ വിനയചന്ദ്രന് സാധിച്ചില്ലെങ്കില്‍ തന്റെ ഇഷ്ടം വിനയചന്ദ്രന്‍ അംഗീകരിക്കണം എന്ന വ്യവസ്ഥ ഒരു മത്സരം പോലെ എബിന്‍ മുന്നോട്ടു വെയ്ക്കുന്നു .വിനയചന്ദ്രന്‍ അത് സമ്മതിക്കുകയും ചെയ്യുന്നു .ആ ചലഞ്ചിന്റെ പര്യവസാനമാണ് ഡോക്ടര്‍ ലവിന്റെ ക്ലൈമാക്സ്
വില്‍ സ്മിത്ത് അഭിനയിച്ച ഹിച്ച് എന്ന സിനിമയുടെ കഥയുമായി കുറെയൊക്കെ സാമ്യം ഡോക്ടര്‍ ലവിന്റെ കഥയ്ക്ക് ഉണ്ട് .ഹിച്ച് എനിക്ക് ഇഷ്ടമുള്ള സിനിമകളില്‍ ഒന്നാണ് .അത് കൊണ്ട് കൂടിയാവം ഏകദേശം അതുപോലുള്ള ഒരു കഥ മലയാളത്തില്‍ സിനിമയായപ്പോള്‍ കുറേക്കൂടി നല്ലതായി ഈ കഥ പറയാമായിരുന്നു എന്ന് എനിക്ക് തോന്നിയത് . എന്ന് വെച്ച് സിനിമ തീരെ ബോര്‍ ഒന്നുമല്ല കേട്ടോ . മൊത്തത്തിലെ ഒരു സെലിബ്രേഷന്‍ മൂഡും,ഇടയ്ക്കിടെ ഉള്ള ചെറിയ തമാശകളും അങ്ങനെ രസമുള്ള കുറെ കാര്യങ്ങള്‍ ഇതില്‍ ഉണ്ട് .പക്ഷേ അത് പോലെ ഒരുപാട് കല്ലുകടികളും . അതിന്റെ ഉത്തരവാദിത്വം പ്രധാനമായും സംവിധായകനും തിരക്കഥാകൃത്തുമായ കെ ബിജുവിന് തന്നെയാണ് എന്ന് തോന്നുന്നു .കഥയിലെ പല സംഭവങ്ങളും കാണുമ്പോള്‍ ,ഇന്നത്തെ കാലത്ത് ഇതൊക്കെ ആരെങ്കിലും ചെയ്യുമോ എന്നൊരു തോന്നല്‍ ഉണ്ടായി . തമാശ സീനിനു വേണ്ടി ന്യൂസ് പേപ്പറിലെ തൂലിക സൌഹൃദം ഉപയോഗിക്കുന്നത് ഒരു ഉദാഹരണമാണ് . ന്യൂസ് പേപ്പര്‍ വായിക്കുന്നവര്‍ ആരെങ്കിലും ഒക്കെ ഇന്നത്തെ ക്യാംപസ്സുകളില്‍ ഉണ്ടെങ്കില്‍ തന്നെ അവരില്‍ അധികവും ഓണ്‍ലൈന്‍ എഡിഷനുകളുടെ ആളുകളാണ് എന്നാണ് എന്റെ അറിവ് . അത് പോലെ തന്നെ ഇന്നത്തെ ക്യാംപസ്സില്‍ സ്കൂട്ടര്‍ ഒക്കെ ഓടിക്കുന്ന ആണുങ്ങള്‍ ഉണ്ടോ ? ചില സീനുകള്‍ ഹിന്ദി ക്യാംപസ്സ് സിനിമകള്‍ പോലെ തോന്നിക്കുകയും ചെയ്യുന്നുണ്ട് .
അഭിനേതാക്കളില്‍ കുഞ്ചാക്കോ ബോബന്‍ , ഇന്നസെന്റ് , ഹേമന്ത് , മണിക്കുട്ടന്‍ (വിനയചന്ദ്രന്റെ വെങ്കിടി എന്ന സുഹൃത്ത് )എന്നിവര്‍ അവരവരുടെ ഭാഗങ്ങള്‍ നന്നാക്കി . വിദ്യാ ഉണ്ണി ആദ്യത്തെ സിനിമയില്‍ അഭിനയിക്കുകയാണ് എന്ന് തോന്നില്ല. ഒരു ആത്മവിശ്വാസം ഒക്കെ ഉണ്ടെന്ന് തോന്നുന്ന തരത്തിലെ അഭിനയം .ഭാവന ,അനന്യ (ഒരുപാട് മലയാളം സിനിമകളില്‍ കണ്ടിട്ടുള്ള കുടുംമ്പത്തിന് വേണ്ടി കഷ്ടപ്പെടുന്ന പെണ്‍കുട്ടി ) എന്നിവര്‍ക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല .ഭാവനയുടെ എബിന്‍ എന്ന കഥാപാത്രത്തിന് കഥയില്‍ ഒരുപാട് പ്രാധാന്യം ഉണ്ടാവുകയും ,ഭാവനയ്ക്ക് സിനിമയില്‍ ഏറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതും കെ ബിജു എബിനെ ടിപ്പിക്കല്‍ സിനിമ സ്മാര്‍ട്ട് ഗേള്‍ എന്ന മട്ടില്‍ ഫ്രെയിം ചെയ്തത് കൊണ്ടാകണം എന്ന് തോന്നുന്നു.അങ്ങനെയുള്ള പല ക്ലീഷേകള്‍ , പഴഞ്ചന്‍ രീതികള്‍ എന്നിവ ഈ സിനിമയില്‍ മുഴുവന്‍ കാണാന്‍ പറ്റുമെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ നല്ല ഘടങ്ങള്‍ കുറെ ഉണ്ടെങ്കിലും , ഡോക്ടര്‍ ലവ് ഒരു നല്ല സിനിമയാണ് എന്ന് പറയാന്‍ പറ്റില്ല
ഇനി പ്രോസ് ആന്‍ഡ് കോൺസ് തിരിച്ച്, ഡോകടര്‍ ലവില്‍ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളും ,ഇഷ്ടപ്പെടാത്ത കാര്യങ്ങളും കൂടി പറഞ്ഞ് നിറുത്താം .
ചുരുക്കത്തില്‍ ക്യാംപസ് പ്രണയത്തിന്റെ കഥ പറയുന്ന ഡോക്ടര്‍ ലവ് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല .അവിടിവിടെ നമ്മളെ രസിപ്പിക്കുമെങ്കിലും മൊത്തത്തില്‍ വല്യ മധുരമില്ലാത്ത ഐസ്ക്രീം പോലെ .നല്ല ഒരു പ്രണയ ചിത്രമായി തീരാന്‍ ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്ന ഒരു സിനിമ ഇങ്ങനെ ആയതിന് പ്രധാന കാരണം സംവിധായകന്റെ കെ ബിജു തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു .

ഇഷ്ട്ടപ്പെട്ടവ :
- കുഞ്ചാക്കോ ബോബന്‍ . പണ്ട് മുതലേ എനിക്ക് ആളെ ഭയങ്കര ഇഷ്ടമാണ് . അത് കൊണ്ട് ചെറിയ ഒരു ബയസ് ഉണ്ടാകാം .എങ്കിലും വിനയചന്ദ്രനെ കുഞ്ചാക്കോ ബോബന്‍ നന്നായി തന്നെ അവതരിപ്പിച്ചു എന്ന് തോന്നുന്നു .
- മണിക്കുട്ടന്‍ ,ഇന്നസെന്റ് എന്നിവരുടെ ചില തമാശകള്‍ .പ്രത്യേകിച്ച് ചില വൺ ലൈനറുകള്‍.
- ഉഗ്രന്‍ ക്യാമറ (ഷാജി ).നല്ല കളര്‍ഫുള്‍ ഫ്രെയിമുകള്‍ കഥയുമായി ഒട്ടും ചേര്‍ച്ചക്കുറവില്ലാതെ തന്നെ സിനിമയില്‍ ഉണ്ട് .പക്ഷെ ഒരു സംശയം ,ഇപ്പൊ നമ്മുടെ നാട്ടില്‍ വെള്ള നിറത്തില്‍ മഞ്ഞു പോലെയാണോ മഴ പെയ്യുന്നത് ? അടുത്തിടെ അങ്ങനെ മഴ കാണുന്ന രണ്ടാമത്തെയോ ,മൂന്നാമത്തെയോ സിനിമയാണ് ഡോക്ടര്‍ ലവ് .
- നല്ല ഒന്ന് രണ്ട് പാട്ടുകള്‍ . നിന്നോടെനിക്കുള്ള പ്രണയം , ഓര്‍മ്മകള്‍ എന്നിവ എന്റെ ചോയിസുകള്‍ (സംഗീതം :വിനു തോമസ് ,ലിറിക്സ് :വയലാര്‍ ശരത് )
ഇഷ്ട്ടപ്പെടാത്തവ :
- പഴയ കാലത്തെ ക്യാംപസ് റൊമാന്റിക് സിനിമകള്‍ കണ്ടിട്ട് അത് പോലെ കോപ്പിയടിച്ചതാണോ എന്ന് തോന്നിക്കുന്ന ചില സീനുകള്‍ .റോയ് തന്റെ പ്രണയം ആദ്യമായി പറയുമ്പോള്‍ എബിന്റെ പ്രതികരണവും അതിന് വിനയചന്ദ്രന്‍ ഇടപെട്ട് കാട്ടിക്കൂട്ടുന്ന മറുപടി എന്ന തരത്തിലെ സീനുകളും ഉദാഹരണം .
- അനന്യയുടെ കഥാപാത്രം .ആദ്യമൊക്കെ ആ കഥാപാത്രം ഒരിക്കലും കണ്ടിട്ടില്ലാത്ത മുറചെറുക്കനെ പ്രേമിക്കുന്നു എന്ന മട്ടിലാണ് പെരുമാറുന്നത് .മുറചെറുക്കന്‍ വരുമ്പോള്‍ പറയും വിനയചന്ദ്രനെ ഇഷ്ടമാണ് എന്ന് .
- മാര്‍ട്ടിന്‍ (രഞ്ജിത്ത് മേനോന്‍ ) എന്ന കഥാപാത്രം .ക്യാംപസില്‍ ഒരു വില്ലന്‍ വേണമല്ലോ എന്നുള്ളത് കൊണ്ട് മാത്രം കുഞ്ചാക്കോ ബോബന്റെ അടി വാങ്ങാനുള്ള ഒരാള്‍ . മാര്‍ട്ടിന്‍ ശരിക്കും കഥയില്‍ എബിന്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ ചെയുന്നുളളു. പക്ഷെ ഒടുവില്‍ ചുമ്മാ ഒരു അടി അയാള്‍ക്കിരിക്കട്ടെ എന്ന പോലെ
- സലിം കുമാര്‍ എന്ന നടന്റെ കഥാപാത്രം കഥയില്‍ ഒരു ആവശ്യവുമില്ലാത്ത ഒന്നായി തോന്നി.
പ്രിയ തേജാ ഭായിയെ പറ്റി പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടോ/
ReplyDeleteഎന്തായാലും അതോടെ പ്രിയയോടുള്ള ബഹുമാനം പോയിക്കിട്ടി !
ഈ ചിത്രത്തെ കുറിച്ച് പൊതുവേ നല്ല അഭിപ്രായം ആണ് ,
ആദ്യം പോയി കാണട്ടെ !
theja bhai as priya said was a watchable flick for me...
ReplyDeletedr love s etting mixed reviews,pinne prithviraj nte padathinu pani kodukkanano ennariyilla,some are saying dr love s some sort of a masterpiece..anyays nt intending to c dr love
ഇടക്കൊന്നും ഇങ്ങനത്തെ പടങ്ങളും വേണം എങ്കിലേ ഒരു ചേഞ്ച് ഉണ്ടാകൂ
ReplyDeleteചുരുക്കത്തില്‍ ഓണത്തിന് കാണാന്‍ കൊള്ളാവുന്ന ഒരു പടവും ഇറങ്ങിയില്ല എന്നര്‍ത്ഥം
ReplyDeleteഭാവന ഒക്കെ റിട്ടയര്‍ ചെയ്യാര്‍ ആയില്ലേ എന്നും ഒരേ അഭിനയം ഒരേ ഭാവം കണ്ണിനു താഴെ മഹാ കറുപ്പ്
കുഞ്ചാക്കോ ബോബന് ഒക്കെ വേറെ നല്ല ആന്‍ അഗസ്ടിണോ നിത്യ മേനോനോ ഒക്കെ അല്ലെ ഇപ്പോള്‍ യോജിക്കുന്നത്
ഈ ബിജു എന്റെ കൂടെ വല്ലതും പഠിച്ചതായിരിക്കും അന്നത്തെ കാമ്പസ് ആയിരിക്കും മനസ്സില്‍ അന്ന് നടക്കാതെ പോയെ പ്രേമം
ഇപ്പോള്‍ ഈ മീഡിയെറ്റാര്‍ ഒന്നും വേണ്ട ഒരു മൊബൈലും എസ് എം എസ് അയക്കാനുള്ള തൊലിക്കട്ടിയും മതി ലൈന്‍ ആക്കാന്‍ . പ്രിയക്ക് കാമ്പസ് പടങ്ങ്ങ്ങളുടെ ഒരു കണ്സല്ടന്റ്റ് ആയി ചെയ്യാം
ഓണത്തിന് ആകെ കൂടി കാണാന്‍ കൊള്ളുന്ന സിനിമ ഇതായിരിക്കുമെന്നാ ഞാന്‍ വിചാരിച്ചത്
ReplyDeleteപോക്കിരി രാജ നല്ല പടമാണ്, കണ്ടു ഒരുപാട് ചിരിച്ചു എന്ന് പറഞ്ഞ കക്ഷിയാണ് പ്രിയ. പോരാത്തതിന് തേജാ ഭായി നല്ല പടമാണെന്നും. അപ്പോഴേ മനസ്സിലായി പ്രിയയുടെ ആസ്വാദന നിലവാരം
ReplyDeleteസെവന്‍സ് കൂടി പോയി കണ്ടേച്ച് വന്നു പറ കൊച്ചേ...!
ReplyDeleteകാണട്ടെ..എന്നിട്ട് പറയാം, ഒരു ദിവസം പൂർണ്ണമായും ആ സെറ്റിൽ ഉണ്ടായിരുന്നു. നടന്മാരും ടെക്നീഷ്യൻമാരും അറ്റക്കം പലരേയും നേരിട്ടറിയാം.
ReplyDeleteഅതായിരിക്കും യൂസഫ് പാ കാണാന്‍ പോകാഞ്ഞത്
ReplyDeleteഎന്റെ പൊന്നു മക്കളെ.. ഈ ഓണത്തിനിറങ്ങിയ ഒറ്റപ്പടം പോയിക്കാണല്ലെ. കാശു പോയിക്കിട്ടൂം. ഉലകം ചുറ്റും വാലിബന്‍ ഒക്കെ കളിക്കുന്ന തീയറ്ററിന്റെ അടുത്തുകൂടെ പൊലും പോകാതെ നോക്കുക പറ്റുമെങ്കില്‍ ......
ReplyDeletethanks for de review
ReplyDeleteIdakku ee bloglottum chumma vannu vaayichechu povuka
ReplyDeletehttp://vpn-reviews.blogspot.com/