Tuesday 27 December 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി : Vellaripravinte Changathi

ഇപ്പോള്‍ മലയാള സിനിമയില്‍ പഴയ കാലത്തിന്റെ കഥ പറയുന്ന സിനിമകളുടെ ട്രെന്‍ഡ് ആണെന്ന് തോന്നുന്നു. വെനീസിലെ വ്യാപാരി അങ്ങനെ ഒരു കഥയാണ്‌ എന്നാണ് എനിക്ക് മനസിലായത്.(സിനിമ കണ്ടില്ല  ,അത് കൊണ്ട് ഉറപ്പിച്ചു പറയാന്‍ വയ്യ). ഏറ്റവും അവസാനം ഇറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെയും പ്രധാന പ്രമേയം പഴയ കാലത്ത് നടന്ന ഒരു കഥയും സിനിമയും ഒക്കെയാണ് .
ഇനി സിനിമയുടെ കഥയാണ്‌ .വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ അടുത്ത ഒരു പാരഗ്രാഫ് ദയവായി ഒഴിവാക്കുക
ഒരു സിനിമ കാണാന്‍ പോയപ്പോള്‍ മൂന്ന് സിനിമകള്‍  ഒന്നിച്ച് കാണാന്‍ പറ്റി എന്ന് വേണമെങ്കില്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയെക്കുറിച്ച് പറയാം . ജെമ്നി സ്റ്റുഡിയോയില്‍ ജോലി അന്വേഷിച്ച് വരുന്ന മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത് ) നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്   അയാളുടെ അപ്പച്ചന്‍ അഗസ്റ്റിന്‍ ജോസഫ്‌ (രാമു ) സംവിധാനം  ചെയ്ത് റിലീസ് ആകാതെ പോയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയുടെ പ്രിന്റ്‌ സ്റ്റുഡിയോ ആര്‍ക്കൈവുകളില്‍ (ഗോസ്റ്റ് റൂം എന്നാണ് സിനിമയില്‍ പറയുന്നത്) നിന്നും കണ്ടെടുക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത് .അക്കാലത്ത് പുതുമുഖങ്ങളെ  വെച്ച് നിര്‍മ്മിച്ച സിനിമ പുറത്തിറങ്ങാതെ സാമ്പത്തിക ബാധ്യതകള്‍ കാരണം അഗസ്റ്റിന്‍ ജോസഫ്‌ ആത്മഹത്യ ചെയ്യുകയായിരുന്നു . ജെമിനി സ്റ്റുഡിയോ മാനേജര്‍ ശങ്കുണ്ണി (വിജയരാഘവന്‍ ), അവിടുത്തെ പ്രിവ്യൂ തിയറ്ററിലെ പ്രോജെക്ടര്‍ ഓപ്പറേറ്റര്‍ (കൊല്ലം തുളസി ), തുടങ്ങിയവരുടെ സഹായത്തോടെ മാണിക്കുഞ്ഞ് തന്റെ അപ്പച്ചന്റെ സിനിമ പ്രിവ്യൂ തിയറ്ററില്‍ കാണുന്നു . മാണിക്കുഞ്ഞിനും , അയാളുടെ ഒപ്പം സിനിമ കണ്ടവര്‍ക്കും ഒക്കെ വെള്ളരിപ്രാവിന്റെ ചങ്ങാതി ഒരുപാട് ഇഷ്ടമാകുന്നു .പിന്നെ ആ സിനിമ എങ്ങനെയെങ്കിലും റിലീസ് ചെയ്യിക്കാന്‍ മാണിക്കുഞ്ഞ്  ശ്രമിക്കുന്നു .ഒടുവില്‍ നിര്‍മ്മാതാവും സംവിധായകനുമായ ലാല്‍ (ലാല്‍ ) അതിന് മാണിക്കുഞ്ഞിനെ സഹായിക്കുന്നു .സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് മുന്‍പ് ആ സിനിമയില്‍ അഭിനയിച്ചവരെ എല്ലാം കണ്ടു പിടിക്കാന്‍ മാണിക്കുഞ്ഞ്  പഴയ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറും അഗസ്റ്റിന്‍ ജോസഫിന്റെ സുഹൃത്തുമായ വരിക്കോളി മാഷിന്റെ (സായികുമാര്‍ ) സഹായത്തോടെ ശ്രമങ്ങള്‍ നടത്തുന്നു .സിനിമയിലെ നായകനായ ഷാജഹാനും (ദിലീപ് ), നായികയായ മേരി വര്‍ഗ്ഗിസ്സം (കാവ്യാ മാധവന്‍ ) ഷൂട്ടിങ്ങിനിടയില്‍ തമ്മില്‍ പ്രണയത്തിലായി മേരി വര്‍ഗ്ഗിസ്സിന്റെ  അപ്പന്‍ ഫാദര്‍ വര്‍ഗ്ഗീസ് മൂപ്പന്റെ (ശിവജി ഗുരുവായൂര്‍ ) എതിര്‍പ്പ് വക വെയ്ക്കാതെ ഒളിച്ചോടുകയായിരുന്നു.അവരെ കണ്ടെത്താനാണ്‌ മാണിക്കുഞ്ഞ് ആദ്യം ശ്രമിക്കുന്നത് .ഷാജഹാനെ അയാള്‍ കണ്ടെത്തുകയും ചെയ്യുന്നു . മേരി വര്‍ഗ്ഗിസ്സിനെക്കുറിച്ച് മാണിക്കുഞ്ഞ് ചോദിക്കുമ്പോള്‍ ഷാജഹാന്‍ അയാളെയും മേരിയേയും വേര്‍പിരിച്ച ഒരു ചതിയുടെ കഥ പറയുന്നു .മേരിക്ക് എന്ത് സംഭവിച്ചു , നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിക്കപ്പെട്ട ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ടിരുന്നവരില്‍ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നതൊക്കെയാണ് പിന്നെ ഈ കഥയുടെ തുടര്‍ച്ച..

മണിക്കുഞ്ഞ് ,ഷാജഹാന്‍ /മേരി വര്‍ഗ്ഗീസ് എന്നിവരുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മാണിക്കുഞ്ഞിന്റെ കഥയാണ്‌ .ശരിക്കും ഒരു ജെനുവിനിറ്റി തോന്നത്തക്ക രീതിയില്‍ ഉള്ള   പ്രെസെന്റെഷന്‍, ഇന്ദ്രജിത്ത് ,വിജയരാഘവന്‍ ,മണിയന്‍പിള്ള രാജു , സായികുമാര്‍ (മേയ്ക്കപ്പ് ഭയങ്കര ബോറായിട്ട് എനിക്ക് തോന്നി ) ,കൊല്ലം തുളസി എന്നിവരുടെ നല്ല അഭിനയവും ആകാം അതിന് കാരണം .ഷാജഹാന്‍/മേരി വര്‍ഗ്ഗീസ് കഥയില്‍ ദിലീപ് ചില സീനുകളിലോക്കെ വളരെ നന്നായിട്ടുണ്ട്  .പക്ഷെ ആ കഥയിലും പ്രെസെന്റെഷനിലും ഒക്കെ ഒരുപാട് കല്ലുകടികള്‍ തോന്നി .അവയില്‍ പെട്ടന്ന് ഓര്‍മ്മ വരുന്ന ചിലത് പറയാം :
  • നരച്ച താടിയും മുടിയുമല്ലാതെ ദിലീപിന്റെ ഷാജഹാന്‍ എന്ന കഥാപാത്രത്തിന്റെ ബോഡി ലാങ്ങ്വേജില്‍ പലപ്പോഴും പ്രായം തോന്നിക്കുന്നുണ്ടോ എന്ന് സംശയമാണ്
  • ഷാജഹാനും മേരി വര്‍ഗീസും തമ്മിലുള്ള പ്രണയം എതിര്‍ക്കുന്ന ഫാദര്‍ വര്‍ഗ്ഗീസ്  മൂപ്പന്‍ മേരിയെ പിന്നെ ഉപേക്ഷിച്ചോ അതോ മേരി കന്യാസ്ത്രീ മഠം ഉപേക്ഷിച്ചോ എന്നൊന്നും കഥയില്‍ പറയുന്നില്ല .ഫാദര്‍ വര്‍ഗ്ഗീസ് മൂപ്പന്‍ എന്ന കഥാപാത്രം തന്നെ വില്ലന് വേണ്ടി ഒരു വില്ലന്‍ ആണെന്ന്  എനിക്ക് തോന്നി
  • കാവ്യാ മാധവന്റെ അഭിനയം .ചില സീനുകളിലോക്കെ ഭയങ്കര ബോറായി തോന്നി (കരയുന്ന സീനുകള്‍ ഉദാഹരണം ).
  • അത് പോലെ തന്നെ മനോജ്‌ കെ ജയനും . സിനിമയിലെ സിനിമയില്‍ വില്ലനെ അവതരിപ്പിച്ച കൃഷ്ണന്‍ എന്ന കഥാപാത്രമാണ് .നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പോസ്റ്ററില്‍ തന്റെ പടം കാണുമ്പൊള്‍ ഒക്കെയുള്ള റിയാക്ഷന്‍ . തിയറ്ററില്‍ ആരൊക്കെയോ കയ്യടിക്കുന്നത് കേട്ട് .ചിലപ്പോള്‍ എന്റെ കുഴപ്പമാകാം.പക്ഷെ എനിക്ക് ഓവര്‍ ആക്റ്റിംഗ് എന്നാണ് തോന്നിയത് .
  • ഈ കഥയുടെ ക്ലൈമാക്സ് . പഴയ അഭിനേതാക്കളില്‍  ചിലരെ അന്വേഷിച്ച് കണ്ടു പിടിക്കുന്ന മാണിക്കുഞ്ഞ്  ഷാജഹാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞിട്ടില്ലേ എന്ന് തോന്നും ക്ലൈമാക്സില്‍ ചിലരുടെ റിയാക്ഷന്‍ കണ്ടാല്‍ (ആരുടെ എന്ന് പറഞ്ഞാല്‍ സസ്പെന്‍സ് പോകും )
ഇനിയുള്ളത് സിനിമയിലെ സിനിമയുടെ കഥയാണ്‌ .
രവി (  ദിലീപ് /സിനിമയില്‍ ഷാജഹാന്‍ ), സഹീര്‍ ( മനോജ്‌ കെ ജയന്‍ /സിനിമയില്‍ കൃഷ്ണന്‍ ) എന്നീ രണ്ട് സുഹൃത്തുക്കളും സഹീറിന്റെ സഹോദരി സുലേഖയും (കാവ്യാ മാധവന്‍ /സിനിമയില്‍ മേരി വര്‍ഗ്ഗിസ്) ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . രവിയും സുലേഖയും തമ്മിലുള്ള പ്രണയവും , അത് ഇവര്‍ മൂന്നു പേരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആണ് കഥ

പഴയ കാലത്തെ ഈ സിനിമ ഏകദേശം മുഴുവനും നമ്മള്‍ സ്ക്രീനില്‍ കാണുന്നുണ്ട് . സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ സിനിമക്കുള്ളിലെ സിനിമയില്‍ വേറെ കഥാപാത്രങ്ങള്‍ ആകുന്നു എന്നൊരു പുതുമയും ഉണ്ട് .നല്ലൊരു തീം .പക്ഷെ സ്ക്രീനില്‍ വളരെ ബോറായി തോന്നി. സിനിമക്കുള്ളിലെ  സിനിമയില്‍ എനിക്ക് തോന്നിയ പ്രശ്നങ്ങില്‍ ചിലത് :
  • പഴയ കാലത്തെ സിനിമകളിലെ അഭിനയത്തിന്റെയും സംഭാഷണത്തിന്റെയും ഒക്കെ പതിവ് രീതികളില്‍ നിന്നും മാറി നാച്യുറല്‍ ആയി ചെയ്ത ഒരു സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി (സിനിമയിലെ സിനിമ ) എന്നൊക്കെ പറഞ്ഞാണ് അത് പിന്നെയും റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.പക്ഷേ സിനിമയിലെ പഴയ സിനിമയില്‍ മനോജ്‌ കെ ജയനും , കാവ്യാ മാധവനും ഒക്കെ ഇന്നത്തെ സീരിയലുകാര്‍ തോറ്റു പോകുന്ന തരത്തിലാണ് അഭിനയിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നി ( കഥയിലെ ടേണിംഗ് പോയന്റ് എന്ന് പറയാവുന്ന സീനില്‍ ദിലീപിനെ കെട്ടിപിടിച്ചു കൊണ്ടുള്ള കാവ്യാ മാധവന്റെ അഭിനയം എനിക്ക് സഹിക്കാന്‍ പറ്റാത്ത ബോറായി തോന്നി).   പഴയ  കാലത്ത് ഇനി അത് വലിയ മാറ്റം ആയിരുന്നോ എന്ന് എനിക്കറിയില്ല
  • ദിലീപ് .പഴയ സിനിമയില്‍ സുലേഖ മരിക്കുന്ന സീനിലെ രവിയായുള്ള അഭിനയം ഭയങ്കര ഓവറാണ് (ഈ ഒരു സീനില്‍ ഒഴിച്ച് ബാക്കി സിനിമയിലെ സിനിമയില്‍ എല്ലാ സീനുകളിലും ദിലീപ് ഉഗ്രനായിട്ടുണ്ട് കേട്ടോ. ഒരു പക്ഷേ അത് കൊണ്ടാവാം ഈ സീന്‍ ഭയങ്കര ബോറായി തോന്നിയത് )
  • സഹീര്‍ തന്റെ അനിയത്തിയെ മൂസ(അനില്‍ മുരളി ) എന്ന കഥാപാത്രത്തിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതിലെ ലോജിക് എനിക്ക് മനസിലായില്ല .വെറും വാശി മാത്രമാണെങ്കില്‍ അത് അത്രയ്ക്ക് അങ്ങോട്ട്‌ വിശ്വസിനിയമായി തോന്നിയില്ല.  കാരണം മൂന്നാമത്തെ  വിവാഹം കഴിക്കാന്‍ സുലേഖയെ ആലോചിച്ചു വരുന്ന മൂസയെ സഹീര്‍ ഓടിച്ചു വിടുന്നുണ്ട്. സുലേഖക്ക് വേറെ കല്യാണാലോചനകള്‍ നടത്തി  അവ മുടങ്ങി പോകുന്നതായൊന്നും കഥയില്‍ പറയുന്നതുമില്ല
  • സിനിമയിലെ സിനിമയില്‍ സായികുമാര്‍ അവതരിപ്പിക്കുന്ന തങ്ങള്‍ എന്ന കഥാപാത്രം. ചിലപ്പോഴൊക്കെ നല്ല മലബാര്‍ ഭാഷ പറയും .ബാക്കിയുള്ള സമയം  അച്ചടിച്ച്‌ വെച്ചത് പോലത്തെ ഡയലോഗുകളും .
  • തെക്ക് തെക്ക് എന്ന പാട്ടില്‍ കുറെ കുട്ടികളെ കൊണ്ട് കാണിപ്പിക്കുന്ന കോപ്രായങ്ങള്‍ കണ്ടപ്പോള്‍ വല്ലാതെ തോന്നി (പട്ടു കേള്‍ക്കാന്‍ നല്ലതാണ് )
അകെ ഈ സിനിമയില്‍ എനിക്ക് മുഴുവന്‍  കല്ലുകടികള്‍ ആണ് തോന്നിയത്. എങ്കിലും ചില കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു കേട്ടോ . അതും കൂടി പറഞ്ഞു നിറുത്താം
സാങ്കേതികമായി ഒരു ഫ്രെഷ്നെസ് ഒക്കെ തോന്നി .ടൈറ്റില്‍ കാണിക്കുന്ന രീതി , ഒരു കാര്‍ അപകടത്തിന്റെ സീന്‍ , ഒരു  ഫയിറ്റ് സീന്‍ (ടീവിലൊക്കെ കണ്ടിട്ടുള്ള ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമകളിലെ അതെ ഫീല്‍. മിമിക്രി കാണിച്ച് ബോറക്കാതെ ദിലീപ് നന്നായി എന്ന് തോന്നി ), നല്ല ക്യാമറ (വിപിന്‍ മോഹന്‍ /സമീര്‍ ഹക്ക് ) രണ്ട് നല്ല പാട്ടുകള്‍ .

ഈ കുറച്ചു നല്ല കാര്യങ്ങള്‍ ഒന്നും തന്നെ ഈ സിനിമയെ ഒരു മോശം സിനിമ ആകുന്നതില്‍ നിന്നും രക്ഷിക്കുന്നില്ല എന്നതാണ് കഷ്ടം .അഭിനേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് തോന്നിയത് സംവിധായകന്റെയും (അക്കു അക്ബര്‍ ), തിരക്കഥാകൃത്തിന്റെയും(ജി എസ് അനില്‍ )  അശ്രദ്ധയോ കുഴപ്പമോ കൊണ്ട് മോശമായ ഒരു സിനിമയാണ് വെള്ളരി പ്രാവിന്റെ ചങ്ങാതി എന്നാണ്.അവര്‍ ഒന്ന് കൂടെ ശ്രദ്ധിച്ച് ഒഴിവാക്കാന്‍ എളുപ്പം കഴിയുമായിരുന്ന കല്ലുകടികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഇത് ഒരുപാട് പുതുമകള്‍ ഉള്ള ഒരു നല്ല സിനിമയാകുമായിരുന്നു.

8 comments:

  1. ഈ സിനിമയെക്കുറിച്ച് വായിച്ച റിവ്യൂകളെല്ലാം ഐഡിയ സ്റ്റാര്‍ സിംഗറിലെ ജഡ്ജസിന്റെ അഭിപ്രായ പ്രകടനംപ്പോലെ തോന്നി...

    മോനെ പാട്ട് കൊള്ളാം പക്ഷേ സംഗതി ശരിയായില്ല ലൈന്‍...

    ReplyDelete
  2. സിനിമ കണ്ടിട്ടില്ല. എന്തായാലും ഈ റിവ്യൂ വായിച്ചു, അതിനെ കുറിച്ചുള്ള അഭിപ്രായം പറയാം.


    " ഇപ്പോള്‍ മലയാള സിനിമയില്‍ പഴയ കാലത്തിന്റെ കഥ പറയുന്ന സിനിമകളുടെ ട്രെന്‍ഡ് ആണെന്ന് തോന്നുന്നു.വെനീസിലെ വ്യാപാരി അങ്ങനെ ഒരു കഥയാണ്‌ എന്നാണ് എനിക്ക് മനസിലായത്.(സിനിമ കണ്ടില്ല ,അത് കൊണ്ട് ഉറപ്പിച്ചു പറയാന്‍ വയ്യ). ഏറ്റവും അവസാനം ഇറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെയും പ്രധാന പ്രമേയം പഴയ കാലത്ത് നടന്ന ഒരു കഥയും സിനിമയും ഒക്കെയാണ് . "


    ഇത് ശരിയല്ല , ആകെ രണ്ടു സിനിമകള്‍ ഇറങ്ങിപ്പോഴേക്കും ഇതിനെ ഒരു ട്രെന്‍ഡ് എന്ന് പറയുന്നത് തെറ്റാണ്.രണ്ടും ഒരേസമയം റിലീസ് ആയതാണ്, ഒന്ന് കണ്ടു മറ്റേതു ഇറക്കിയതല്ല എന്നുറപ്പ്,പിന്നെ മലയാളത്തില്‍ ഈ അടുത്തായി പഴയ കാലത്തിന്റെ കഥ പറയുന്ന സിനിമകള്‍ ഒന്നും ഇറങ്ങാനും പോകുന്നില്ല. പിന്നെ എങ്ങനെയാണ് ഇത് ട്രെന്‍ഡ് ആവുന്നത് ??

    ഇത് മുഴുവന്‍ വായിച്ചപ്പോള്‍ , ഏറ്റവും കൂടുതല്‍ കണ്ടത് 'എനിക്ക് തോന്നിയത് ' എന്ന വാക്കാണ്. അത് ഒഴിവാക്കാമായിരുന്നു .കാരണം താങ്കളുടെ സിനിമാ ആസ്വാദനമാണ് ഈ റിവ്യൂവില്‍ ഉള്ളത്. അത് ഒരു മുഖവരയും ഇല്ലാതെ തന്നെ പറയണം. അത് വായിക്കാനാണ് വായനക്കാര്‍ വരുന്നതും.
    ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് , താങ്കളുടെ കാഴ്ചപാട് ശരിയാണോ , എന്ന് താങ്കള്‍ക്ക് തന്നെ സംശയം ഉള്ളതായി തോന്നും , അത് കല്ലുകടിയാണ് .

    തുടര്‍ന്നും എഴുതുക, ആശംസകള്‍

    ReplyDelete
  3. ഇതു വായിച്ചപ്പോള്‍
    എനിക്ക് തോന്നിയത് , ഇത് ടിവി ചന്ദ്രന്റെ ക്ലാസ്സിക്ക് എന്ന് ഞാന്‍ വിളിക്കുന്ന ‘ആടും കൂത്ത് ‘ എന്ന സിനിമയാണ്.
    പാപ പരിഹാരത്തിന് ആ സിനിമ അക്കുഅക്ബര്‍ നൂറ്റൊന്നാവര്‍ത്തി കാണട്ടെ.

    ReplyDelete
  4. ഇതു വായിച്ചപ്പോള്‍
    എനിക്ക് തോന്നിയത് , ഇത് ടിവി ചന്ദ്രന്റെ ക്ലാസ്സിക്ക് എന്ന് ഞാന്‍ വിളിക്കുന്ന ‘ആടും കൂത്ത് ‘ എന്ന സിനിമയാണ്.
    പാപ പരിഹാരത്തിന് ആ സിനിമ അക്കുഅക്ബര്‍ നൂറ്റൊന്നാവര്‍ത്തി കാണട്ടെ.

    ReplyDelete
  5. സുഹൃത്തേ അനൂപേ.. ആടും കൂത്ത്‌ എങ്ങനെയാണ് താങ്കള്‍ക്കു ക്ലാസ്സിക്‌ ആയി തോന്നിയത് ? വെള്ളരിപ്രാവിനെ പോലെ അതും ഒരു failed attempt മാത്രമാണ് . പ്രിയയുടെ റിവ്യൂ കൊള്ളാം. പ്രിയ പറഞ്ഞതൊക്കെ തന്നെയേ ഈ ചിത്രത്തെ പറ്റി പറയാനുള്ളൂ

    ReplyDelete
  6. @Chela Paattum kollilla.. sangathiyum kollilla..!! :)

    ReplyDelete
  7. please watch hollywood movies and ...

    i wight for ..amazing spiderman , avengars etc

    ReplyDelete
  8. priyayude riveu kollam.pkshe thejaabhaipoloru cinima nallathaannenn parancha priyakk ee padathine kuttam parayaan oru avakaashavum ella.ee padathinte kaariyam arabiyum ,veneeesile viyaapaariyum janangale konnu kolavilicha samayath akku akbaril ninnu ethoru nalla pratheeksha thanneyaann..........

    ReplyDelete