Friday, 8 July 2011

സോള്‍ട്ട് & പെപ്പര്‍ : Salt N Pepper

ഈ ഭക്ഷണം എന്ന സംഭവം പണ്ട് മുതലേ എന്‍റെ ദൌര്‍ബല്യങ്ങളില്‍ ഒന്നാണ്.തടി കൂടുന്നു എന്ന  പേരില്‍ എനിക്ക്  വീട്ടില്‍ റേഷന്‍  നടപ്പാക്കുന്നത് വരെ ആക്രാന്തം പിടിച്ച എന്‍റെ തീറ്റ  കണ്ട് ആനന്ദാശ്രുക്കളോടെ   നില്‍ക്കുന്ന മമ്മിയെയാണ് ഈ അവസരത്തില്‍ ഓര്‍മ വരുന്നത് (പ്ലേറ്റില്‍ വെച്ച് വായ്ക്ക് രുചിയായി  എന്ത് തന്നാലും  സന്തോഷത്തോടെ അകത്താക്കി കൊള്ളും  എന്നത് എന്‍റെ  നല്ല സ്വഭാവങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെട്ടിരുന്നു  എന്ന സത്യം ഇവര്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്തോ? ) . ഇപ്പോളും ഒരു അവസരം കിട്ടിയാല്‍ സീ ഫേസിലെ കരിമീന്‍ പൊള്ളിച്ചതും , സം സംമിലെ ചിക്കനും ഒക്കെ അകത്താക്കാന്‍ വലിയ മന‍:സാക്ഷിക്കുത്ത്  ഒന്നും തോന്നാറില്ല എന്നതാണ് വാസ്തവം.(ഇത്രയും ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോള്‍ തന്നെ ഒരു തന്തൂരി  ചിക്കന്‍  കഴിക്കാന്‍ തോന്നുന്നു !!!). ഇന്ന് സാള്‍ട്ട് & പെപ്പര്‍ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മുതല്‍ തലയ്ക്കകത്ത്  ഫുഡ്‌ ഫെസ്റ്റിവല്‍ നടക്കുകയാണ്. രുചിയുള്ള ഭക്ഷണം തേടി മാത്രമായുള്ള യാത്രകള്‍വരെ ചെയ്യുന്ന കുറച്ച് ആളുകളുടെ കഥയാണ്  സാള്‍ട്ട് & പെപ്പര്‍‍.

കാളിദാസന്‍ (ലാല്‍), മായ കൃഷ്ണന്‍ (ശ്വേതാ മേനോന്‍ ) എന്നിവരുടെ ആഹാരത്തോടുള്ള ഇഷ്ടം അവരെ തമ്മില്‍ അടുപ്പിക്കുന്നതും , തുടര്‍ന്നുണ്ടാവുന്ന രസകരമായ  സംഭവങ്ങളുമാണ് സാള്‍ട്ട് & പെപ്പറിന്‍റെ കഥ. കാളിദാസന്‍റെ ബന്ധുവായ മനു (ആസിഫ് അലി ) , മായയുടെ ബന്ധുവായ മീനാക്ഷി (മൈഥിലി ) എന്നിവരും ഈ കാളിദാസന്‍റെ കുക്കായ ബാബു (ബാബുരാജ് ) , കാളിദാസന്‍ ജോലി ചെയ്യുന്ന ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ  ഉദ്യോഗസ്ഥനായ ബാലചന്ദ്രന്‍ (വിജയ രാഘവന്‍ ) എന്നിവരും  കാളിദാസനും മായയും  തമ്മില്‍ അടുക്കുന്നതിനും , അകലുന്നതിനും വീണ്ടും അടുക്കുന്നതിനും ഒക്കെ കാരണക്കാരാകുന്നു.

കൊച്ചു കൊച്ച് സംഭവങ്ങള്‍ കൂട്ടിയിണക്കി രസകരമായിട്ടാണ് സംവിധായകന്‍ ആഷിക് അബു സാള്‍ട്ട് & പെപ്പര്‍ അവതരിപ്പിക്കുന്നത്‌. മായയോടും, കാളിദാസനോടും നമുക്ക് സിനിമ തുടങ്ങി ഏറെ കഴിയുന്നതിന് മുന്‍പ്   ഒരു ഇഷ്ടമൊക്കെ തോന്നും.തന്നെയുമല്ല സിനിമയില്‍ ആഹാരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസ് മുറിയില്‍ തുടങ്ങുന്ന ആദ്യ സീന്‍ , പഴയ പ്രണയം ഓര്‍മ്മിക്കുന്ന ബാലചന്ദ്രന്‍  കാളിദാസനില്‍ വരുത്തുന്ന മാറ്റം സ്വഭാവികമായി സ്ക്രീനില്‍ എത്തിക്കുന്ന സീന്‍ , ഇതിലൊക്കെ സംവിധായകന്‍  എന്ന നിലയില്‍ ആഷിക് അബുവിന്‍റെ കയ്യടക്കം  കാണാം  എന്ന് തോന്നുന്നു . വെറുതെ വന്ന് പോകുന്നു എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍(കഥ , തിരക്കഥ , സംഭാഷണം ശ്യാം പുഷ്കരന്‍/ദിലീഷ് നായര്‍ )  ഏറെയൊന്നും സിനിമയില്‍ ഇല്ലാത്തതും , സാധാരണ ആളുകള്‍ സംസാരിക്കുന്ന തരത്തിലെ സംഭാഷണങ്ങളും  ഒക്കെ സാള്‍ട്ട് & പെപ്പര്‍ അസ്വാദ്യകരമാക്കുന്നു.സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ ഒന്നുകില്‍ കഥയില്‍ എന്തെങ്കിലും പ്രാധാന്യമുണ്ട്. അല്ലങ്കില്‍ അവര്‍ക്ക് പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കുന്നതില്‍ പങ്കുണ്ട് .ഉദാഹരണം പറഞ്ഞാല്‍, കല്‍പ്പന അവതരിപ്പിക്കുന്ന മരിയ എന്ന ബ്യൂട്ടീഷ്യന്‍ , ഏറെ ശ്രമങ്ങള്‍ ഒന്നും കൂടാതെ മായാ കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്‍റെ പശ്ചാത്തലവും സ്വഭാവവും വ്യക്തമാക്കുന്നതിന് സഹായകരമാകുന്നുണ്ട്. സംഭാഷണങ്ങളില്‍ , തട്ടില്‍ക്കൂട്ടിയ ദോശ ഓര്‍ഡര്‍ ചെയ്യാന്‍ മായ ഹോട്ടലിലേക്ക് വിളിക്കുന്ന ഫോണ കാള്‍ മാറി കാളിദാസന് വരുന്ന സീന്‍ , ന്യൂ ഇയര്‍ ഈവിന് ബാല്‍ക്കണിയിലിരുന്നുള്ള മായ , മീനാക്ഷി,മരിയ എന്നിവരുടെ സീന്‍ , ഇവ എടുത്ത് പറയേണ്ടവയാണ്. കല്യാണാലോചന സീനിന്‍റെ തുടര്‍ച്ചയായി കാളിദാസനും   ബാബുവും തമ്മിലുള്ള സംസാരം ശരിക്കും ചിരി ഉണര്‍ത്തും .

സീനുകളില്‍ നല്ല ഫ്രെഷ്നെസ് തോന്നിക്കുന്ന ക്യാമറയും (ഷൈജു ഖാലിദ്: ടൈറ്റില്‍ സീനുകള്‍ ശരിക്കും ഒരു കളര്‍ഫുള്‍ ഫുഡ്‌ ഫെസ്റ്റിവല്‍ ആണ്),വലിയ കുഴപ്പമില്ലാത്ത പാട്ടുകള്‍ (സംഗീതം -ബിജ്ബാല്‍ , രചന -റഫീക്ക് അഹമ്മദ്‌ /സന്തോഷ്‌ വര്‍മ്മ ) എന്നിവ കൂടിയാകുമ്പോള്‍ സാള്‍ട്ട് & പെപ്പര്‍ ശരിക്കും ഒരു ലൈറ്റ് എന്‍റര്‍ടെയ്നറാകുന്നു .

പ്രധാന നടി നടന്മാര്‍ എല്ലാവരും ഈ സിനിമയില്‍ നന്നായിട്ടുണ്ട് .ലാലും, ശ്വേതാ മേനനോനും , ആസിഫ് അലിയും , മൈഥിലിയും എല്ലാം അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. പക്ഷേ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ബാബു എന്ന കുക്കായി അഭിനയിച്ച ബാബുരാജിനെയാണ് .സാധാരണ വില്ലന്‍ വേഷങ്ങളില്‍ അഭിനയിക്കാറുള്ള ഈ നടന്‍ , ബാബു എന്ന സാധുവായ കഥാപാത്രത്തെ വളരെ നന്നായി സ്ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട് . ചില സീനുകളില്‍ ചിരി ഉണര്‍ത്തുന്ന സംഭാഷണങ്ങള്‍ , കാളിദാസന്‍ എന്ന കഥാപാത്രത്തോട് ബാബുവിന് ഉള്ള ഇഷ്ടം, ഇതൊക്കെ ബാബു എന്ന കഥാപാത്രത്തില്‍  എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണ് .

വലിയ ബഹളങ്ങളോ , ട്വിസ്റ്റുകളോ ഒന്നുമില്ലാതെയാണ് സാള്‍ട്ട് & പെപ്പര്‍ മുന്നോട്ടു പോകുന്നതും , അവസാനിക്കുന്നതും .പക്ഷേ ബോറടിക്കാതെ , രസത്തോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഇത് എന്ന് എനിക്ക് തോന്നി .  രുചിയുള്ള  ഭക്ഷണവും , ഒടുവില്‍ ഒരു നല്ല ഐസ്ക്രീമും  കഴിച്ചത് പോലെ കണ്ടിറങ്ങാവുന്ന  ഒരു സിനിമ.

24 comments:

  1. തീര്‍ച്ചയായും ഈ ചലച്ചിത്രം ഞാന്‍ എന്റെ മകളെ കാണിക്കും.അവള്‍ ഒരു ഭക്ഷണപ്രിയ്യയാണ്.നാട്ടില്‍ ഒഴിവുകാലം എറണാകുള്ത്തെ Restaurantകളില്‍ ചിലവഴിക്കു ന്നതാണു അവള്‍ക്കിഷ്ടം.

    ReplyDelete
  2. Salt n' Pepper was awesomely delicious. I recently stumbled upon your blog and liked the way you review movies from a viewers point of view. I would like to suggest you to include your movie rating just after the title. It could give us a clear idea before reading the whole thing.

    And yeah.. congrats.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Hey Priya,
    Glad to know that the movie buff is still very much alive and kicking. Vidya gave me the link to your blog. So decided to take the proverbial 'mightier than sword' to people's neck ? This article reminded me of the lunch time debates we all had .Remember those ? Which hotel to order from? Where to go to ? What to order ? Convey my regards to Shruthi.


    Also ,how do you comment in Malayalam. Do let me know. I've send you a mail. REPLY :)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. thanks a lot...loved ur thots!
    syam pushkaran/dilish nair
    (writers salt n pepper)

    ReplyDelete
  7. ഈ നിരൂപണത്തിന് നന്ദി പ്രിയാ..

    ReplyDelete
  8. സിനിമ കണ്ടില്ല, പാട്ടുകള്‍ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ശ്രേയാ ഗോഷ്വാല്‍ പാടിയത്. മലയാളം അറിയാത്ത ഒരു ബംഗാള്‍കാരിയാണ് പാടുന്നത് എന്ന് പാട്ട് കേട്ടാല്‍ തോന്നില്ല. ശുദ്ധമലയാളം. റഫീക്ക്‌-അഹമ്മദ്‌ ബിജിപാല്‍ ടീമിന്‍റെ പാട്ടുകള്‍ പൊതുവേ നന്നായിട്ടുണ്ട്...

    ReplyDelete
  9. യെസ്... എല്ലാരും പറയുന്നു, പടം നന്നായീന്ന്. അല്ല, ഈ പടം ഹിറ്റ്‌ ആകണം. ചില മാറ്റങ്ങള്‍ മലയാള സിനിമയ്ക്കും അത്യാവശ്യമാണ്. സൂപ്പറുകള്‍ ഇല്ലാതെയും മലയാളത്തില്‍ ഹിറ്റുകള്‍ പിറക്കട്ടെ. പിന്നെ ശ്രീ പറഞ്ഞത് പോലെ പാട്ടുകള്‍ എല്ലാം നന്നായി.

    ReplyDelete
  10. പ്രിയാ....
    നിരുപണം കൊള്ളാം. ഭക്ഷണപ്രീയര്‍ക്ക് ഇഷ്ടപ്പെടും. സിനിമാ പ്രേമികള്‍ക്കും. പക്ഷേ, സാധാരണക്കാര്‍ക്ക് സാള്‍ട്ട് ആന്റ് പെപ്പറിന് എരുവും പുളിയും പോരെന്നാണ് അഭിപ്രായം.....സംവിധാന മികവിനെ അംഗീകരിക്കുന്നു. പുതീയ രീതി അവലംബിക്കാന്‍ ശ്രമിച്ചു.

    www.pampally.com

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കൊച്ചൊരു സിനിമ.എല്ലാവരും നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട് .ലാല്‍ പെണ്ണ് കാണാന്‍ പോകുന്ന scene കിടിലം തന്നെ .
    വളിപ്പ് കൊമടികളും തല്ലിപ്പൊളി അടിയുമില്ലാത്ത ഒരു കൊച്ചു പടം .ആസിഫ് അലിയുടെ introduction -ഉം കലക്കി .

    ReplyDelete
  13. നല്ല അഭിപ്രായം റിവ്യൂകളിൽ മാത്രം ഒതുങ്ങിപ്പോകാതെ മലയാളീകൾ തീയേറ്ററിൽ പോയി ഈ പടം കണ്ട് സൂപ്പർഹിറ്റാക്കുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  14. nice review.....cinemayodu nooru shathamanavum neethi pularthi.....

    ReplyDelete
  15. റിവ്യൂ വായിച്ചിട്ട് ഏറെ പ്രതീക്ഷകളുമായാണ് പടം കാണാന്‍ പോയത്.പ്രതീക്ഷകള്‍ തെറ്റിയില്ല. കലക്കന്‍ പടം.ബാബുരാജ് കളറായിട്ടുണ്ട്

    ReplyDelete
  16. Nalla cinema ennanu pothuve kettathu .Ee weekendil nattil varumpol theerchayaayum kaanunnundu. Athinu shesham abhipraayam paryam.

    ReplyDelete
  17. ആദ്യം തന്നെ പറയട്ടേ.., സിനിമ കണ്ട് നേരെ പോയത് തലശ്ശേരി Paris ഹോട്ടലിലേക്ക്. തകര്‍പ്പന്‍ ഒരു തലശ്ശേരി ബിരിയാണി കഴിച്ചപ്പഴേ സമാധാനമായുള്ളു..
    വളരെ ചെറിയ നല്ലോരു സിനിമ. മനോഹരമായ ഗാനങ്ങള്‍.
    നല്ല കോമഡി സീനുകള്‍. ബാബു എന്ന വേഷത്തില്‍ ബാബുരാജ് തകര്‍ത്തു.
    എല്ലാരും നന്നായി ചെയ്തു. ആസിഫ് ട്രയിനില്‍ അര്‍ച്ചന കവിയെ കാണുന്ന സീന്‍ നന്നായി. പിന്നെ ലാല്‍.ന്റെ പെണ്ണുകാണല്‍.. എല്ലാം കൊണ്ടും നന്നായി ആസ്വദിച്ച ഒരു സിനിമ..

    ReplyDelete
  18. ഇനി ഓഗുസ്റ്റില്‍ നാട്ടില്‍ വന്നിട്ടേ കാണാന്‍ പറ്റുകയുള്ളു . പറ്റുമെങ്കില്‍ തട്ടില്‍ കുട്ടി ദോശയുടെ റെസിപ്പി ഒന്ന് പോസ്റ്റ്‌ ചെയ്യാമോ (ട്രെയിലറില്‍ കണ്ടതാ )

    ReplyDelete
  19. എനിക്ക് ഈ മൂവി പോര എന്നാ ഫീല്‍ ചെയ്യ്തത് ..ഇനി റിവ്യൂ വയ്യിച്ചു പോയത് കൊട് ആണോ എന്ന് അറിയില. പടം സ്ലോ ആണ്..

    ReplyDelete
  20. Asif Ali enthaa Mosamaarunnoo?

    ReplyDelete
  21. അസിഫ് നന്നായി ചെയ്തിട്ടുണ്ടെന്ന് പറയാത്തത് കൊണ്ട് ഞാന്‍ ഈ ബ്ലോഗ്‌ ഉപേക്ഷിക്കുന്നു..

    ReplyDelete
  22. ഇപ്പോളും ഒരു അവസരം കിട്ടിയാല്‍ സീ ഫേസിലെ കരിമീന്‍ പൊള്ളിച്ചതും , സം സംമിലെ ചിക്കനും ഒക്കെ അകത്താക്കാന്‍ വലിയ മന‍:സാക്ഷിക്കുത്ത് ഒന്നും തോന്നാറില്ല എന്നതാണ് വാസ്തവം.(ഇത്രയും ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോള്‍ തന്നെ ഒരു തന്തൂരി ചിക്കന്‍ കഴിക്കാന്‍ തോന്നുന്നു !!!)

    താഴെകൊടുത്തിട്ടുള്ള ലിങ്ക് കള്‍ വായിക്കുക

    http://sasyaharam.blogspot.com/2011/05/blog-post.html

    http://sasyaharam.blogspot.com/2011/03/blog-post.html

    http://sasyaharam.blogspot.com/2011/02/blog-post_21.html

    http://sasyaharam.blogspot.com/2010/11/blog-post_16.html

    http://sasyaharam.blogspot.com/2010/11/blog-post.html

    ReplyDelete
  23. Missed the film in Chicago!!! Damn it!!!

    ReplyDelete