വായിക്കാന്‍ ഇഷ്ടം പോലെ പുസ്തകള്‍ , ഇഷ്ടമ്പോലെ നല്ല സിനിമകള്‍ കാണാനുള്ള ചാന്‍സ് ,നല്ല ഭക്ഷണം , തോന്നുമ്പോ മൂടി പുതച്ചു കിടന്ന് ഉറങ്ങാനുള്ള സൗകര്യം ,വര്‍ത്തമാനം പറയാന്‍ (എന്റെ കത്തി കേള്‍ക്കാന്‍ ) പറ്റിയ ആളുകള്‍ ഇത്രയൊക്കെ എനിക്ക് ആഗ്രഹമുള്ളൂ . പറഞ്ഞത് വേറാരുമല്ല , ഈ ഞാന്‍. കേട്ടത് മമ്മി . മറുപടി നിന്റെ ഡാഡിയും ഇങ്ങനെ വിചാരിച്ചിരുന്നെങ്കില്‍ ഇന്ന് നീയൊക്കെ നല്ല മണി മണി പോലെ വല്ല പാടത്തും പറമ്പിലും പണിക്ക് പോയേനെ. പാവം മമ്മി .ഒന്നും അറിഞ്ഞൂടാ . അതിന് സിറ്റിയില്‍ എവിടെ പാടം , എവിടെ പറമ്പ്.(സിറ്റിയില്‍ തന്നെ ഞാന്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം ചോദിക്കരുത് ,പ്ലീസ് ). അപ്പോള്‍ പറഞ്ഞു വന്നത് , എന്റെ മിനിമം ആഗ്രഹങ്ങള്‍ . അതിലൊന്നാണ് നല്ല സിനിമകള്‍ കാണുക എന്നത് പറഞ്ഞല്ലോ . നല്ല സിനിമ ഒരണ്ണം കൂടി കാണാന്‍ ചാന്‍സ് കിട്ടിയതിന്റെ സന്തോഷം കൊണ്ട് മാത്രമല്ല ഇത്രയും വാരിവലിച്ച് പറഞ്ഞത്. കണ്ട ആ നല്ല സിനിമയില്‍ നല്ല കുറച്ച് മെസ്സേജുകളും ഉണ്ടായിരുന്നു . അതും പലപ്പോഴും പപ്പയുടെ അമ്മച്ചി പറഞ്ഞ് കേട്ടിട്ടുള്ള ചില കാര്യങ്ങളും . അമ്മച്ചിയുടെ ഡയലോഗ് കടമെടുത്താല്‍, 'കര്‍ത്താവിന് നിരക്കാത്ത കാശ് ആശുപത്രിയില്‍ കൊടുക്കാനേ കാണു,കൊച്ചേ '.(അമ്മച്ചിയുടെ ഈ കൊച്ചേ വിളി മിമിക്ക് ചെയ്ത് ഞാന്‍ പണ്ട് ഒരുപാട് കൈയ്യടി വാങ്ങിയിട്ടുള്ളതാണ് കേട്ടോ ). അവളുടെ ഒരു പഴമ്പുരാണം . സിനിമയുടെ കാര്യം പറ കൊച്ചേ , എന്നല്ലേ നിങ്ങള്‍ ദാ ഇപ്പൊ മനസ്സില്‍ വിചാരിച്ചത് . കൂടുതല്‍ ബോറാക്കാതെ പറഞ്ഞേക്കാം .കണ്ട നല്ല സിനിമ ,രഞ്ജിത്ത് സംവിധാനം ചെയ്ത് , പ്രിഥ്വിരാജ് നായകനായി അഭിനയിച്ച ഇന്ത്യന്‍ റുപ്പീ. ആ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലും അമ്മച്ചി പറഞ്ഞ വാക്കുകള്‍ ഉണ്ടെന്ന് തോന്നിപ്പോയി .
പെട്ടെന്ന് പണക്കാരനാകാന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളാണ് ഇന്നത്തെക്കാലത്ത് ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് വിശ്വസിക്കുന്ന ആളാണ് ജയപ്രകാശ് എന്ന ജെ പി (പ്രിഥ്വിരാജ്). പണമുണ്ടാക്കാനായി ചില്ലറ തട്ടിപ്പുകള്‍ നടത്താനും ജെ പിക്ക് മടിയൊന്നുമില്ല . എല്ലാത്തിനു കൂട്ടായി അയാളുടെ സുഹൃത്തായ സി എച്ചും (ടിനി ടോം ) ഒപ്പമുണ്ട് .പക്ഷെ എന്തൊക്കെ ചെയ്തിട്ടും കടം മാത്രം ബാക്കി എന്ന അവസ്ഥയിലാണ് ജെ പിയും, സി എച്ചും . പണമില്ലാത്തത് കാരണം സഹോദരിയുടെ(റീജ വേണുഗോപാല്‍ ) വിവാഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനോ ,അമ്മയുടെ (സീനത്)കയ്യില്‍ നിന്നും കടം വാങ്ങിയ മൂന്നു ലക്ഷം രൂപ തിരിച്ചു കൊടുക്കാനോ ,ഇഷ്ടമുള്ള പെണ്‍കുട്ടിയെ (റീമ കല്ലിങ്കല്‍ ) വിവാഹം കഴിക്കാനോ സാധിക്കാതെ വിഷമിക്കുന്ന ജെ പിയുടെ ജീവിതത്തിലേക്ക് അച്യുത മേനോന്‍ (തിലകന്‍ ) കടന്ന് വരുന്നത് യാദൃശ്ചികമായാണ് . അച്യുത മേനോന്‍ ഉപദേശിക്കുന്ന ഒരു ബുദ്ധിയിലൂടെ ജെ പിക്കും , സി എച്ചിനും ഒറ്റയടിക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ കിട്ടുന്നു . ആ പണം ഗോള്‍ഡന്‍ പാപ്പന്‍ (ജഗതി ശ്രീകുമാര്‍ ) എന്ന പിശുക്കനായ പണക്കാരന്റെ ഷോപ്പിംഗ് മാള്‍ കച്ചവടത്തില്‍ നിക്ഷേപിക്കുന്ന ജെ പിക്ക് കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഒരു കോടി രൂപ എങ്ങനെയും ഉണ്ടാക്കിയെ തീരു എന്ന അവസ്ഥ വന്നു ചേരുന്നു . ആ ഒരു കോടി രൂപ ഉണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ ജെ പി തീര്‍ത്തും തെറ്റായ വഴികളില്‍ സഞ്ചരിച്ച് തുടങ്ങുന്നു .അതിലൂടെ ഉണ്ടാകുന്ന ലാഭാങ്ങളും, നഷ്ടങ്ങളും ,പ്രശ്നങ്ങളും ഒക്കെയാണ് ഇന്ത്യന്‍ റുപ്പിയുടെ തുടര്‍ന്നുള്ള കഥ .
ഒരു ചെറിയ കഥ , അതിന്റെ പുതുമയുള്ള അവതരണം , അഭിനേതാക്കളുടെ നല്ല പെര്‍ഫോമന്‍സ് ഇതൊക്കെ ചേരുമ്പോള്‍ ഇന്ത്യന്‍ റുപ്പി കണ്ടിരിക്കുന്നവരെ രസിപ്പിക്കുന്ന ഒരു സിനിമയാകുന്നു എന്ന് എനിക്ക് തോന്നി. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് കഥയില്‍ തുടക്കം മുതല്‍ അവസാനം വരെ നമ്മള്‍ നല്ലത് പോലെ ഇന്‍വോള്‍വ്ഡ് ആകുന്ന രീതിയിലാണ് ഇന്ത്യന്‍ റുപ്പി സ്ക്രീനില്‍ എത്തിക്കുന്നത് . ഈ സിനിമയുടെ ഏറ്റവും നല്ല പ്ലസ് പോയന്റുകള്‍ എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാം :
ഒഴിവാക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയ ഒന്നോ രണ്ടോ കുഞ്ഞ് കാര്യങ്ങള്‍ ഉണ്ട് ഈ സിനിമയില്‍ .അതൂടെ പറയാം .
പെട്ടെന്ന് പണക്കാരനാകാന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളാണ് ഇന്നത്തെക്കാലത്ത് ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് വിശ്വസിക്കുന്ന ആളാണ് ജയപ്രകാശ് എന്ന ജെ പി (പ്രിഥ്വിരാജ്). പണമുണ്ടാക്കാനായി ചില്ലറ തട്ടിപ്പുകള്‍ നടത്താനും ജെ പിക്ക് മടിയൊന്നുമില്ല . എല്ലാത്തിനു കൂട്ടായി അയാളുടെ സുഹൃത്തായ സി എച്ചും (ടിനി ടോം ) ഒപ്പമുണ്ട് .പക്ഷെ എന്തൊക്കെ ചെയ്തിട്ടും കടം മാത്രം ബാക്കി എന്ന അവസ്ഥയിലാണ് ജെ പിയും, സി എച്ചും . പണമില്ലാത്തത് കാരണം സഹോദരിയുടെ(റീജ വേണുഗോപാല്‍ ) വിവാഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനോ ,അമ്മയുടെ (സീനത്)കയ്യില്‍ നിന്നും കടം വാങ്ങിയ മൂന്നു ലക്ഷം രൂപ തിരിച്ചു കൊടുക്കാനോ ,ഇഷ്ടമുള്ള പെണ്‍കുട്ടിയെ (റീമ കല്ലിങ്കല്‍ ) വിവാഹം കഴിക്കാനോ സാധിക്കാതെ വിഷമിക്കുന്ന ജെ പിയുടെ ജീവിതത്തിലേക്ക് അച്യുത മേനോന്‍ (തിലകന്‍ ) കടന്ന് വരുന്നത് യാദൃശ്ചികമായാണ് . അച്യുത മേനോന്‍ ഉപദേശിക്കുന്ന ഒരു ബുദ്ധിയിലൂടെ ജെ പിക്കും , സി എച്ചിനും ഒറ്റയടിക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ കിട്ടുന്നു . ആ പണം ഗോള്‍ഡന്‍ പാപ്പന്‍ (ജഗതി ശ്രീകുമാര്‍ ) എന്ന പിശുക്കനായ പണക്കാരന്റെ ഷോപ്പിംഗ് മാള്‍ കച്ചവടത്തില്‍ നിക്ഷേപിക്കുന്ന ജെ പിക്ക് കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഒരു കോടി രൂപ എങ്ങനെയും ഉണ്ടാക്കിയെ തീരു എന്ന അവസ്ഥ വന്നു ചേരുന്നു . ആ ഒരു കോടി രൂപ ഉണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ ജെ പി തീര്‍ത്തും തെറ്റായ വഴികളില്‍ സഞ്ചരിച്ച് തുടങ്ങുന്നു .അതിലൂടെ ഉണ്ടാകുന്ന ലാഭാങ്ങളും, നഷ്ടങ്ങളും ,പ്രശ്നങ്ങളും ഒക്കെയാണ് ഇന്ത്യന്‍ റുപ്പിയുടെ തുടര്‍ന്നുള്ള കഥ .
ഒരു ചെറിയ കഥ , അതിന്റെ പുതുമയുള്ള അവതരണം , അഭിനേതാക്കളുടെ നല്ല പെര്‍ഫോമന്‍സ് ഇതൊക്കെ ചേരുമ്പോള്‍ ഇന്ത്യന്‍ റുപ്പി കണ്ടിരിക്കുന്നവരെ രസിപ്പിക്കുന്ന ഒരു സിനിമയാകുന്നു എന്ന് എനിക്ക് തോന്നി. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് കഥയില്‍ തുടക്കം മുതല്‍ അവസാനം വരെ നമ്മള്‍ നല്ലത് പോലെ ഇന്‍വോള്‍വ്ഡ് ആകുന്ന രീതിയിലാണ് ഇന്ത്യന്‍ റുപ്പി സ്ക്രീനില്‍ എത്തിക്കുന്നത് . ഈ സിനിമയുടെ ഏറ്റവും നല്ല പ്ലസ് പോയന്റുകള്‍ എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാം :
- അധികം ലോജിക് പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത തിരക്കഥ
- നല്ല വേഗത്തിലുള്ള കഥയുടെ പോക്ക് . ഒരു മിനിറ്റു പോലും എനിക്ക് ബോറടിച്ചില്ല
- കഥയിലെ ചില നല്ല മെസ്സേജുകള്‍ .അതും നമ്മളെ ലക്ക്ച്ചര്‍ ചെയ്തു ബോറടിപ്പിക്കാതെ ഭംഗിയായി പറയുന്ന രീതി
- പ്രിഥ്വിരാജ് . നല്ല അഭിനയം. ജെ പി എന്ന കഥാപാത്രത്തെ ഉഗ്രനായി അവതരിപ്പിച്ചിട്ടുണ്ട് പ്രിഥ്വിരാജിന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ജെ പി എന്ന് എനിക്ക് തോന്നുന്നു
- കുറെ കാലത്തിന് ശേഷം തിലകന്റെ നല്ല ഒരു വേഷം
- ജഗതി ശ്രീകുമാര്‍ . ഇന്റര്‍വെല്‍ കഴിഞ്ഞാണ് ജഗതിയുടെ ഗോള്‍ഡന്‍ പാപ്പന്‍ എന്ന കഥാപാത്രം സ്ക്രീനില്‍ വരുന്നത് . ജഗതിയെ ഭയങ്കര ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല , ഗോള്‍ഡന്‍ പാപ്പന്‍ എന്ന കഥാപാത്രത്തെ മറ്റേത് നടന്‍ ചെയ്താലും ശരിയാകില്ലായിരുന്നു എന്ന് എനിക്ക് തോന്നി .
- റീമ കല്ലിങ്കല്‍ ,സീനത് , റീജ വേണുഗോപാല്‍ ,കല്‍പ്പന, ടിനി ടോം, ലാലു അലക്സ്, മാമുക്കോയ എന്നിവര്‍ തുടങ്ങി ആരുടേയും കഥാപാത്രങ്ങള്‍ സിനിമയില്‍ വെറുതെ വന്നു പോകുന്നവര്‍ അല്ല. എല്ലാവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ,
- പിന്നെ എടുത്തു പറയേണ്ടത് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കുന്നതും , നന്നായി എന്ന് എനിക്ക് തോന്നിയതുമായ കുറച്ച് സീനുകളാണ് .മെര്‍ക്കാറയിലെ എസ്റ്റേറ്റ് ബിസിനസ്സില്‍ നിന്നും ലാഭമുണ്ടാക്കാനുള്ള വഴി അച്യുത മേനോന്‍ ജെ പിക്കും സി എച്ചിനും പറഞ്ഞ് കൊടുക്കുന്ന സീന്‍, അച്യുത മേനോന്റെ ഉപദേശം കേട്ട ശേഷം ജെ പിയുടെ റിയാക്ഷന്‍ ,രേവതി അവതരിപ്പിക്കുന്ന ഡോക്ടര്‍ ജെ പിക്ക് കൊടുക്കുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ അവരുടെ കയ്യില്‍ തന്നെ തിരിച്ച് വരുന്ന സീനുകള്‍ , രായിനിക്ക (മാമുക്കോയ ) എന്ന ബ്രോക്കറും കൂട്ടുകാരും ചേര്‍ന്ന് ജെ പിയോട് ഗോള്‍ഡന്‍ ഷോപ്പിംഗ് മാള്‍ ബിസിനസ്സില്‍ നിന്നും പിന്മാറാന്‍ പറയുന്ന സീന്‍ ,ഗണേശന്‍ എന്ന കഥാപാത്രം കള്ളു കുടിക്കാന്‍ ബാറില്‍ പോകുന്ന സീന്‍ , ജെ പി ഗോള്‍ഡന്‍ പാപ്പന്‍ എന്നിവര്‍ അവസാനമായി മാളില്‍ വെച്ച് തമ്മില്‍ കണ്ട് സംസാരിക്കുന്ന സീന്‍ . പറഞ്ഞു വന്നാല്‍ സിനിമയില്‍ മിക്കവാറും എല്ലാ സീനുകളും എഴുതേണ്ടി വരും :)
- ഈ പുഴയും എന്ന പാട്ട്
- എസ് കുമാറിന്റെ ക്യാമറ .
- അച്യുത മേനോനെ ജെ പി തന്റെ ഓഫീസ് കെട്ടിടത്തില്‍ താമസിക്കാന്‍ ക്ഷണിക്കുന്നത് , ജെ പിയുടെ ഓഫീസില്‍ ജോലിയുടെ കാര്യം ചോദിച്ചു അയാളെ കാണാന്‍ എത്തുന്ന അച്യുത മേനെണോ അവിടെ വെച്ച് ജെ പിക്കും സി എച്ചിനും ഇരുപത്തിയഞ്ച് ലക്ഷം രൂപ ഉണ്ടാക്കാനുള്ള വഴി പറഞ്ഞ് കൊടുക്കുകയും , അതിന് ശേഷം ജോലിക്കാര്യത്തിനായി ജെ പിയെ വീണ്ടും കാണാന്‍ വരുമ്പോള്‍ അയാളുടെ സഹോദരിയുടെ വിവാഹ കാര്യത്തില്‍ ഇടപെടുകയും ചെയ്യുന്നു എന്ന ഓര്‍ഡറില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ എന്ന് തോന്നി . എന്റെ വട്ടു ബുദ്ധിയില്‍ തോന്നിയ കാര്യമാണ് കേട്ടോ . ഞാന്‍ ഭയങ്കര ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു കൂട്ടിയ ഈ ഓര്‍ഡറില്‍ അകെ എനിക്ക് തോന്നിയഒരേയൊരു പ്രശ്നം സഹോദരിയുടെ വിവാഹ കാര്യം സംസാരിക്കാന്‍ ആളുകള്‍ വീട്ടില്‍ വരുന്ന സമയത്തേക്ക് ജെ പി ഇരുപത്തിയഞ്ച് ലക്ഷം രൂപ ഗോള്‍ഡന്‍ പാപ്പന് കൊടുത്ത് കഴിയണം എന്നത് മാത്രമാണ് .
- ഈ പുഴയും എന്ന പാട്ടിന്റെ പിക്ച്ചറൈസേഷന്‍. .മെഴുകുതിരി കത്തിച്ചു പിടിച്ച ആളുകളും , പാട്ടിന്റെ അവസാനം ഡാന്‍സ് ഫ്ലോറില്‍ കുറെ ആളുകള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ കറങ്ങുന്നതും ഒകെ ശരിക്കും ബോറാക്കിക്കളഞ്ഞു
- പോലീസ് സ്റ്റേഷന് മുന്നില്‍ നിന്നും ഗോള്‍ഡന്‍ പാപ്പന്റെ വീട്ടില്‍ വരുന്ന ജെ പി അയാളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നത് .ഒരു കോടി രൂപയുടെ ട്രാന്‍സാക്ഷനില്‍ പാപ്പാനും പങ്കുണ്ട് എന്ന് തെളിയിക്കുന്ന ഡോക്യുമെന്റ്സ് തന്റെ കയ്യില്‍ ഉണ്ട് എന്ന് മാത്രം പറഞ്ഞാല്‍ മതിയായിരുന്നു എന്ന് തോന്നി
കൂടുതല്‍ ചിന്തിച്ചാല്‍ മിക്കവാറും രഞ്ജിത്ത് എന്നാല്‍ അടുത്ത സിനിമ നീ സംവിധാനം ചെയ്യ് എന്ന് പറയുകയും(സ്വപ്നത്തിന് ടാക്സ് ഇല്ല :) ) , ഞാന്‍ അത് ചെയ്ത് ഒടുവില്‍ നിങ്ങള്‍ എല്ലാവരും കൂടി എന്നെ തല്ലുകയും എന്നതൊക്കെ ചെയിന്‍ റിയാക്ഷനായി നടക്കാനുള്ള സാധ്യത ഉള്ളതിനാല്‍ , ഞാന്‍ ദേ ചിന്ത നിറുത്തി . തന്നെയുമല്ല ,മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ മുഴുവന്‍ സിനിമ വെച്ച് നോക്കുമ്പോള്‍ സാരമില്ല എന്ന് വെയ്ക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നും എനിക്കറിയാം .കാരണം രഞ്ജിത്ത് ഇതുവരെ സംവിധാനം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാകാനുള്ള കാര്യങ്ങളൊക്കെ ഇന്ത്യന്‍ റുപ്പിയില്‍ ഉണ്ട് .
ഇത് ഹിറ്റാകും. ആകണം. ക്ലൈമാക്സ് പറയാതിരുന്നത് നന്നായി!
ReplyDeleteകുറെ കാലത്തിന് ശേഷം തിലകന്റെ നല്ല ഒരു വേഷം
ReplyDeleteഅഭിനയിക്കാന്‍ അവസരം കൊടുത്താലല്ലേ റോള്‍ നല്ലതോ ചീത്തയോ എന്ന് പറയാന്‍ പറ്റുക
-രഞ്ജിത്ത് ഇതുവരെ സംവിധാനം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാകാനുള്ള കാര്യങ്ങളൊക്കെ ഇന്ത്യന്‍ റുപ്പിയില്‍ ഉണ്ട്- ഇതിച്ചിരി കൂടിപ്പോയോന്ന് സംശയം..
ReplyDeleteകൊള്ളാം.
ReplyDeleteപടം കാണാൻ പ്രേരിപ്പിക്കുന്ന റിവ്യൂ.
എന്തായാലും കണ്ടു നോക്കാം!
saw this movie yesterday from Q CINEMAS...
ReplyDeletegud mvie..lovers f gud mvies shud see this...
ps: KOOVI THOLPIKKAN SHRAMIKKUNNA KAATTALANMARKKU EE CINEMAYE VITTU KODUKALLE...KARANAM NALLA CINEMA KAL ITHU POLE INIYUM VENAM IVIDE.....ALLATHE POKKIRIRAJAYUM,THANTHONNIYUM alla namukku vendathu..hats off to prithviraj for producing this movie
Saw the movie today. Prthvi, Thilakan and Jagathy shines through. Loved the movie altogether. Thanks for the review and thus the inspiration to watch it this soon
ReplyDeletenokkatte
ReplyDeleteപടം കണ്ട വിഷമം ആരോട് പറയാന്‍ പ്ര്ത്വിരജിനെ വെറുതെ വിടുന്നു രാജപ്പനെ രഞ്ജിത്ത് പഠിച്ചു എന്നതാണ് സത്യം നേരെത്തെ വീട്ടിലേക്കുള്ള വഴി എന്നാ പടം എടുത്ത ദോ ബിജു നേരത്തെ പഠിച്ചു അതിനു മുന്‍പോ പഴശ്ശി രാജയെക്കാള്‍ മികച്ച പടം ഉണ്ടാക്കിതരം എന്ന് പറഞ്ഞു സന്തോഷ് ശിവന്‍ പറ്റിച്ചു ഒരു കഴമ്പും ഇല്ലാത്ത വധം പടം രഞ്ജിത്ത് തന്റെ പിണിയാളുകളെ എല്ലാം അഭിനയിപ്പിച്ചു റീമ കല്ലിങ്ങല്‍
ReplyDeleteനോക്ക് കുത്തി പ്രിയാമണി അഭിനയിക്കുപോഴേ ദയലോഗ് വരതുല്ലോ രണ്ജിതെ ?
നല്ലതെന്നു പറയാവുന്ന ഒരു പിടി ചിത്രങ്ങൾ 2011 ഇൽ മലയാള സിനിമയിൽ ഒരു പുതിയ വസന്തകാലം രചിക്കുന്നു.
ReplyDeleteരഞ്ജിത്തും പ്രിത്വിരാജും തിലകനുമൊക്കെ ചേർന്ന് മറ്റൊരു ദൃശ്യാനുഭവം കൂടി.
നല്ല റിവ്യൂ
നല്ല്ലൊരു പടം ഫസ്റ്റ് ഹാഫ് തിലകനും സെക്കന്റ് ഹാഫ് പ്രിത്വിരാജും കലക്കി .
ReplyDeleteപക്ഷെ ക്ലൈമാക്സില്‍ കാണിച്ചത് അത്ര ഇഷ്ടപ്പെട്ടില്ല .കാരണം തിലകന്‍ പ്രിത്വിരജിനു
എഴുതി വച്ചിരിക്കുന്ന വീട് കല്പനയ്ക്ക് കൊടുത്തായിരുന്നെങ്കില്‍ ആ പാവങ്ങള്‍
മരിക്കില്ലയിരുന്നല്ലോ .പിന്നെ വളരെ നാലിന് ശേഷം ഒരു പ്രിത്വിരാജ് ചിത്രം ഇഷ്ടപ്പെട്ടു .
at nakulan..
ReplyDeleteya,me too dint understand that 'house' thing of thilakan..may be he mite have bought this house after kalpana's death.....
angane aano?
ചിലപ്പോള്‍ അങ്ങനെയും ആകാം .ഞാന്‍ അത്രയ്ക്കങ്ങോട്ട് ചിന്തിച്ചില്ല .അപ്പോള്‍ കുഴപ്പമില്ല
ReplyDeleteഎന്ഗെയും എപ്പോതും പടം കണ്ടോ നല്ല കിടിലന്‍ പടം
ReplyDeleteWatch Engeyum Eppothum. I. Rupee will look just average then.
ReplyDeletenakulan ,nikhimenon :സിനിമയില്‍ അതെ വീടിന്റെ ഡോക്യുമെന്റ്സ് പണയം വെച്ചിരുന്നത്, ജഗതിയുടെ കൈയ്യില്‍ നിന്നും വാങ്ങുന്ന രൂപ കൊടുത്തു തിരിച്ചെടുത്ത് അത് കല്‍പ്പനയ്ക്ക് കൊടുക്കാന്‍ തിലകന്‍ ചെല്ലുമ്പോഴേക്കും അവര്‍ ആത്മഹത്യ ചെയ്തു കഴിയും .നിങ്ങള്‍ സത്യത്തില്‍ സിനിമ കണ്ടോ ? സത്യം പറയണം :) :)
ReplyDeleteഅയ്യോ പ്രിയാ... review ഒക്കെ കൊള്ളാം..പക്ഷേ കഥ പറയല്ലേ. പടം ഇതുവരെ കാണാൻ കഴിയാത്തവർക്ക് രസം പോകും.
ReplyDelete@Rajesh: ആദ്യം നമ്മുടെ കൊച്ചു ഇട്ടാവട്ടം മലയാളസിനിമ രക്ഷപ്പെടട്ടെ. എന്നിട്ടാവാം അന്യഭാഷകളെ മാർക്കറ്റ് ചെയ്യുന്നത്.
:Engeyum Eppothum ഞാൻ കണ്ടിരുന്നു. ഇഷ്ടപ്പെട്ടു. എന്നു വച്ച് അതൊരു മഹത്തായ ചിത്രം ആണെന്നൊന്നും ഞാൻ പറയില്ല.. പലതവണ ലാറ്റിൻ സിനിമകളിൽ കണ്ടിട്ടുള്ള പ്രമേയമാണ്.. ടൊറന്റിൽ നല്ല പ്രിന്റ് വന്നിട്ടുള്ളതുകൊണ്ട് ഉടനേ കാണാൻ പറ്റി.
സോറി അത് മറന്നു പോയതാ .പിന്നെ സിനിമ കാണാതെ ഇതിനെ കുറിച്ച് ചോദിക്കില്ലല്ലോ .ഞാന്‍ വര്‍ക്കല S R തിയേറ്ററില്‍ നിന്നാ പടം കണ്ടത് .തിയേറ്ററില്‍ പോയി ഒരു വിധമുള്ള പടമെല്ലാം ഞാന്‍ കാണാറുണ്ട് .ഓര്‍മ പിശകാണ് പ്രശനം
ReplyDeleteഅപ്പോള്‍ ഈ പടം ഷുവര്‍ ആയിട്ട് കാണണമല്ലോ
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
http://nobinkurian.blogspot.com/2011/10/blog-post.html
ReplyDeleteപൃഥ്വിയെ രക്ഷിക്കാന്‍ എടുത്തതല്ല ഇന്ത്യന്‍ റുപ്പി: രഞ്ജിത്
ReplyDeleteഎനിക്കും ഇഷ്ടമായി ഈ പടം.. പിന്നേയ് പ്രിയാ.. എന്റെ ഓര്‍മപ്പിശകില്‍ ഒരു ഡൌട്ട്... അനിയത്തിയെ പെണ്ണുകാണാന്‍ വരുമ്പഴക്കും എന്തിനാ പാപ്പന് പൈസ കൊടുക്കുന്നേ? അത് അതിനു ശേഷമല്ലേ വരുന്നേ? സ്ത്രീധനപ്രശ്നത്തീന്ന് രക്ഷിച്ചേന്റെ സന്തോഷത്തിലല്ലേ തിലകന് താമസ സൌകര്യം കൊടുക്കുന്നേ? അതിനു ശേഷമല്ലേ പാപ്പന്‍ വരുന്നത്? (വയസായേന്റെ ഓര്‍മക്കുറവാണേ.. സത്യായിട്ടും പടം കണ്ടു...)
ReplyDeleteഇങ്ങനെ റിവ്യൂ എഴുതിയാല്‍ പിന്നെ സിനിമ കാണാന്‍ എന്താ ഒരു രസം? ഇത്രക്കും detailed ആകരുത്, please
ReplyDeleteപ്രിഥ്വിരാജ് അവിടെ എന്ത് അഭിനയം കാണിച്ചു എന്നാ പറയുന്നത് ? ആ സിനിമയില്‍ ഏറ്റവും ബോര്‍ ആയതു അയാളുടെ അഭിനയമാണ്. അത്യന്തം റിജിഡായ ശരീര ഭാഷ കൊണ്ട് അവന്‍ പല സീനുകളും കുളമാക്കി. ആ മതില്‍ ചാടി രക്ഷപ്പെടുന്ന സീന്‍ ഉദാഹരണം. ഇതേ റോള്‍ ദിലീപ് ചെയ്തിരുന്നെങ്കില്‍ പത്തിരട്ടി നന്നായേനെ
ReplyDeletenalla padam
ReplyDelete