Monday 3 October 2011

ഫോര്‍സ് :Force


കാക്ക കാക്ക എന്ന തമിഴ് സിനിമയുടെ റീമേക്ക് ആണ് ജോണ്‍ അബ്രഹാം നായകനായി അഭിനയിക്കുന്ന  ഫോര്‍സ് എന്ന ഹിന്ദി സിനിമ . ജോണ്‍ അബ്രഹാമിനോടുള്ള ഇഷ്ടം കൊണ്ടു മാത്രമല്ല  ഞാന്‍ ഫോര്‍സ് കാണാന്‍ പോയത് . കാക്ക കാക്ക എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ് .സൂര്യ ചെയ്ത പോലീസ് ഓഫീസറുടെ വേഷം ജോണ്‍ അബ്രഹാം വീണ്ടും ചെയുമ്പോള്‍ അത് എങ്ങനെയുണ്ടാകും എന്ന് കാണാനുള്ള താത്പര്യവും  എനിക്കുണ്ടായിരുന്നു .
സിനിമ കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി .ജോണ്‍ അബ്രഹാം സൂര്യയുടെ അടുത്തെങ്ങും എത്തിയിട്ടില്ല . സിക്സ് പാക്കും , ബീഫ്ഡ് മസിലുകളും ഒക്കെയായി ജോണ്‍ സ്ക്രീനില്‍ കാണാന്‍ നല്ല ഉഗ്രനായിട്ടുണ്ട് .പക്ഷെ കാക്ക കാക്ക എന്ന സിനിമയില്‍ അന്‍പുസെല്‍വന്‍ എന്ന പോലീസ് ഓഫീസറായി  സൂര്യ നല്‍കിയ ആ ഒരു പവര്‍ പാക്ക്ഡ് അഭിനയമൊന്നും ഫോര്‍സിലെ  യഷ്വര്‍ദ്ധന്‍ എന്ന പോലീസ് ഓഫീസറായി ജോണ്‍ അബ്രഹാമിന് ചെയ്യാന്‍ സാധിച്ചിട്ടില്ല .പക്ഷേ സംവിധായകന്‍ നിഷികാന്ത് കാമത്ത് ,ജോണിന്റെ ഈ കുറവ് തിരിച്ചറിഞ്ഞ് തന്നെയാണ് ഫോര്‍സ്   ഒരുക്കിയത് എന്ന് തോന്നുന്നു .കാരണം ,കാക്ക കാക്കയില്‍ നിന്നും വ്യത്യസ്തമായി ഫോര്‍സിലെ നായകന് വ്യക്തിപരമായ പവര്‍ഫുള്‍ മൊമെന്റ്സ് എന്ന് വിളിക്കാവുന്ന സീനുകള്‍ അധികമില്ല .കഥയുടെ അവതരണത്തിലാണ് ഫോര്‍സില്‍  സംവിധായകന്‍ കൂടുതല്‍ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു .അവതരണത്തില്‍ ഏറെ പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ,കഥയുടെ വേഗത ,അത് സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്ന നല്ല സ്റ്റൈല്‍ എന്നിവ ഫോര്‍സിനെ നല്ല ഒരു ആക്ഷന്‍ ഫിലിം ആക്കുന്നുണ്ട്‌  .


നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് യഷ്വര്‍ദ്ധന്‍ (ജോണ്‍ അബ്രഹാം)  . ഒരു ഇന്‍ഫോര്‍മര്‍ നല്‍കുന്ന കൃത്യമായ വിവരങ്ങള്‍ അനുസരിച്ച് യഷ്വര്‍ദ്ധന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ നാല് മയക്കുമരുന്ന് വ്യാപാരികളുടെ സംഘങ്ങളെ തീര്‍ത്തും ഇല്ലായ്മ ചെയ്യുന്നു. പക്ഷെ ആ ഇന്‍ഫോര്‍മര്‍ റെഡ്ഡി (മുകേഷ് ഋഷി ) എന്ന മയക്ക്മരുന്ന് വ്യാപാരിക്ക് വേണ്ടി അയാളുടെ എതിരാളികളെ പോലീസ്  സംഘത്തെ ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നു എന്ന വിവരം യഷ്വര്‍ദ്ധന്‍ വൈകിയാണ് മനസിലാക്കുന്നത്‌ . താമസിയാതെ തന്നെ ഒരു റെയ്ഡില്‍ യഷ്വര്‍ദ്ധാനും സംഘവും  റെഡ്ഡിയെ കൊല്ലുന്നു. റെഡ്ഡിയുടെ അനിയന്‍ വിഷ്ണു (വിദ്യുത് ജാംവ്വല്‍  ) യഷ്വര്‍ദ്ധനോടും അയാളുടെ സംഘത്തിലുള്ള മറ്റ് മൂന്നു പേരോടും പ്രതികാരം ചെയ്യാന്‍ ഒരുങ്ങുന്നതും , യഷ്വര്‍ദ്ധനും സംഘവും വിഷ്ണുവില്‍ നിന്നും രക്ഷപ്പെടാനും ,അയാളെ കുടുക്കാനും ശ്രമിക്കുന്നതുമാണ് ഫോര്‍സിന്റെ ബാക്കി കഥ .യഷ്വര്‍ദ്ധന്റെ കാമുകിയായ മായയും (ജെനീലിയ ഡിസൂസ ) , യഷ്വര്‍ദ്ധന്റെ പോലീസ് സംഘത്തിലെ മറ്റ് അംഗങ്ങളുടെ ഭാര്യ/കാമുകിമാരും ഒക്കെ വിഷ്ണുവിന്റെ പ്രതികാരത്തില്‍പ്പെടുന്നുണ്ട് .


കാക്ക കാക്കയുടെ കഥയില്‍ നിന്നും ഫോര്‍സിന്റെ കഥയ്ക്ക് കാര്യമായ വ്യത്യാസം ഒന്നുമില്ല . പക്ഷേ അവതരണത്തില്‍ ഫോര്‍സ് കാക്ക കാക്കയില്‍ നിന്നും വ്യത്യസ്തമാണ് .അതുകൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു സാധാരണ റീമേക്കുകള്‍ ഇഷ്ടമല്ലാത്ത എനിക്ക് ഫോര്‍സ് ഇഷ്ടപ്പെട്ടത് . എനിക്ക് ഇഷ്ടപ്പെട്ട പല കാര്യങ്ങള്‍ ഉണ്ട് ഈ സിനിമയില്‍ .അവയില്‍ പെട്ടന്ന് ഓര്‍മ്മയില്‍ നില്‍ക്കുന്ന ചിലത് പറയാം :
  • സൂര്യയുടെ പോലീസ് ഒഫീസറിനെ കാക്ക കാക്കയില്‍ കണ്ടിട്ടുള്ളവര്‍ക്ക് ജോണ്‍ അബ്രഹാം അത്ര പോര എന്നേ തോന്നു .പക്ഷെ ആ കുറവ് പരമാവധി കാണികള്‍ക്ക് തോന്നിക്കാതെ സിനിമ മുന്നോട്ട് കൊണ്ട് പോകാന്‍ സംവിധായകന്‍ നിഷികാന്ത് കാമത്തിന് കഴിഞ്ഞു എന്ന് എനിക്ക് തോന്നുന്നു. കാക്ക കാക്കയില്‍ സൂര്യക്ക് നല്ല പവര്‍ഫുള്‍ മൊമെന്റ്സ് നല്‍കിയ സീനുകളില്‍ പലതും ഈ സിനിമയില്‍ സംവിധായകന്‍ ഒഴിവാക്കുകയോ ,അണ്ടര്‍പ്ലേ ചെയ്യുകയോ ചെയ്തിട്ടുണ്ട് . യഷ്വര്‍ദ്ധന്‍ തന്റെ സംഘത്തിലുള്ള മറ്റുള്ളവരുമായി ചിലവഴിക്കുന്ന സ്വകാര്യ നിമിഷങ്ങള്‍ ഇങ്ങനെ അണ്ടര്‍പ്ലേ ചെയ്ത സീനുകള്‍ക്ക് ഒരു ഉദാഹരണമാണ് . 
  • യഷ്വര്‍ദ്ധന്റെയും സംഘത്തിന്റെയും ആദ്യ നാല് റെയിഡുകള്‍ ഒരേ സമയം അവതരിപ്പിക്കുന്ന രീതി.
  • വില്ലനായ വിഷ്ണുവിനെ ആദ്യം കാണിക്കുന്ന സീന്‍ . 
  • വില്ലനായ വിഷ്ണുവിനെ അവതരിപ്പിച്ച വിദ്യുത് ജാംവ്വല്‍ . ഫോര്‍സിന്റെ ജീവന്‍ ശരിക്കും വിഷ്ണു എന്ന വില്ലനാണ്. കാണാന്‍ സുന്ദരന്‍ മാത്രമല്ല കാണികള്‍ക്ക് വില്ലന്റെ ദുഷ്ടത്തരം അനുഭവപ്പെടുന്നത്ര നല്ല അഭിനയവും. യഷ്വര്‍ദ്ധന്റെ വീടിനു നേരെ ആക്രമണം നടത്തിയിയിട്ട് രക്ഷപെടുന്ന സീനുകള്‍ , യഷ്വര്‍ദ്ധന്റെ സംഘങ്ങങ്ങളില്‍ ഒരാളെയും അയാളുടെ കാമുകിയും കൊല്ലുന്ന സീനുകള്‍ ,ഇതിലൊക്കെ  പുതുമുഖമായ വിദ്യുത് ജാംവ്വല്‍ ശരിക്കും ഒരു പരിചയസമ്പന്നനനായ നടനാണ്‌ എന്ന് ആര്‍ക്കും തോന്നും .കാക്ക കാക്കയിലെ നായകന്റെ അത്ര പോരാ ഈ സിനിമയില്‍ നായകന്റെ കഥാപാത്രം എന്ന തോന്നല്‍ മുഴുവനായി മാറിയത് വില്ലന്റെ കഥാപാത്രത്തെയും അത് അവതരിപിച്ച വിദ്യുത് ജാംവ്വലിനെയും കണ്ടപ്പോള്‍ ആണ്
  • രവി കെ ചന്ദ്രന്റെ ക്യാമറ .ആന്റണിയുടെ എഡിറ്റിംഗ് .പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍.
  • ജെനീലിയ .സ്ഥിരം ബബ്ലി വേഷം തന്നെ .പക്ഷെ മായയെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് 
  • ജോണ്‍ അബ്രഹാമിന്റെ ഉഗ്രന്‍ ഫിസിക്ക് ,ഒപ്പം വിദ്യുത്‌ ജാംവ്വലിന്റെയും
ഇനി സിനിമയില്‍ എനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ കൂടി പറഞ്ഞ് നിറുത്താം : 
  • കാക്ക കാക്കയില്‍ സൂര്യ ചെയ്ത അതെ സീനുകള്‍ ഈ ചിത്രത്തില്‍ ഉള്ളതില്‍ ഒക്കെ ,താരതമ്യം ചെയ്‌താല്‍ ജോണ്‍ അബ്രഹാം അത്ര പോരാ. ഒരു പെണ്‍കുട്ടിയുടെ മുഖത്ത് ചിലര്‍  ആസിഡ് ഒഴിക്കും എന്ന് പേടിപ്പിക്കുന്ന സീന്‍ ഉദാഹരണം 
  • പാട്ടുകള്‍ . കാക്ക കാക്കയിലെ പാട്ടുകള്‍ ഒന്നും ഔട്ട്‌ ഓഫ് പ്ലേസ് ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഫോര്‍സില്‍  പാട്ടുകള്‍ ഇടയ്ക്കിടെ സിനിമയുടെ വേഗത്തിനെ ബാധിക്കുന്നുണ്ട് എന്ന് തോന്നി. ഹാരിസ് ജയരാജിന്റെ മ്യുസിക്കും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല .ഉയിരിന്‍ ഉയിരേ എന്ന പാട്ടിന്റെ അതെ ഈണത്തിലുള്ള ഖ്വാബ് എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്സ് മോശമാണ്,മാത്രമല്ല സിനിമയില്‍ ആ പാട്ട് വരുന്ന സീനും ബോറാണ് 
ഇങ്ങനെ എനിക്ക് സിനിമയില്‍ ഇഷ്ടപ്പെടാത്ത ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണ്ടെങ്കിലും,മൊത്തത്തില്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ആക്ഷന്‍ ഫിലിമാണ്‌ ഫോര്‍സ് .മാത്രമല്ല വിദ്യുത് ജാംവ്വലിനെ ഈ സിനിമ  കാണുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍, നിങ്ങള്‍ ഫോര്‍സ്  കണ്ടിട്ട് അഭിപ്രായം പറയുമല്ലോ, അല്ലെ  ?

9 comments:

  1. priya yude abhiprayam sariyanu .suryayude aa abhinaya sheshi bossinilla
    aasamsakal

    ReplyDelete
  2. പ്രിയയുടെ വെള്ളിത്തിര ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്...സമയമുണ്ടെങ്കില്‍ മലയാളം ബോക്‌സ്ഓഫീസിലേക്കും എത്തിനോക്കാവുന്നതാണ്...

    ഫോഴ്‌സ് എനിക്കിഷ്ടമായില്ല. ഒട്ടും. കാക്കകാക്കയുടെ ഏഴയലത്തുപോലും എത്തില്ല. ചിത്രത്തില്‍ ഏറ്റവും ബോറായത് ജോണ്‍ എബ്രഹമാണ്....

    ReplyDelete
  3. ഇതിപ്പോ പണ്ടൊരാള്‍ മമ്മൂട്ടിയുടെ പട്ടാളം എന്ന പടം കണ്ടിട്ട്, മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ പടം സൂപ്പര്‍ എന്ന്‍ പറഞ്ഞ പോലായല്ലോ. എന്തായാലും കാണട്ടെ.

    ReplyDelete
  4. ഫോഴ്‌സ് എനിക്കിഷ്ടമായില്ല. ഒട്ടും. കാക്കകാക്കയുടെ ഏഴയലത്തുപോലും എത്തില്ല. ചിത്രത്തില്‍ ഏറ്റവും ബോറായത് ജോണ്‍ എബ്രഹമാണ്....

    ReplyDelete
  5. കാക്ക കാക്ക എനിക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ്.ഫോഴ്സ് കണ്ടിട്ട് കാണേണ്ടി ഇരുന്നില്ല എന്നാ ഇപ്പോള്‍ തോന്നുന്നത്.ചുമ്മാ കയ്യിലിരിക്കുന്ന കാശും പോയി.സല്‍മാന്‍ ആയിരുന്നു നായകന്‍ എങ്കില്‍ എന്ന് ആശിച്ചു പോകുന്നു ഇപ്പോള്‍
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  6. ബിപ്സ് നെ പറ്റിച്ചത് കൊണ്ട് ജോണിന്റെ പടം ഞാന്‍ കാണില്ല റീമയെ വിലക്കിയത് കൊണ്ട്ട് ആ സിബി മലയിലിന്റെ ഉന്നവും ഞാന്‍ കാണില്ല നിത്യ മേനോനെ വിലക്കിയതിനാല്‍ മേനക സുരേഷ് കുമാര്‍ ഉണ്ടാക്കുന്ന ഒരു തട്ടിപ്പ് പടത്തിനും ഞാന്‍ കയറില്ല കുറെ മസില്‍ പെറുക്കാന്‍ അല്ലാതെ ഇയാള്‍ക്ക് ഒരു അഭിനയവും ഇല്ല കുട്ടനാട്ടുകാരന്‍ അല്ലെ എന്ന് കരുതി ദോസ്താന കണ്ടു എന്നാലും ബംഗാളി സുന്ദരി ബിപാഷ ബസുവിനെ പറ്റിച്ചതിനു ഞാന്‍ ജോണിന് മാപ്പ് കൊടുക്കില്ല , കേരള ബിപാഷ ബസു ആണ് എനിക്ക് റീമ കല്ലിങ്ങല്‍

    ReplyDelete
  7. john looks like an 'irachikkozhi'. He's a disaster when it comes to acting. Hated the movie.

    ReplyDelete
  8. Maam, I would not have seen Force, if not for your review. sorry to say that I regret it.
    Kakka Kakka was a brilliant entertainer. I felt sorry for Bollywood after watching Force.
    Their only advantage is their financial backup with which they can bring up the production values. But....

    ReplyDelete