ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്ത സിനിമകിളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ലക്ഷ്യ ആണ് . ഏറ്റവും സ്റ്റൈലിഷ് എന്ന് തോന്നിയ സിനിമ ഡോണും. ഡോണ്‍ 2 എന്തായാലും ഡോണ്‍ പോലെ തന്നെ സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കും എന്ന് ട്രെയിലറുകള്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു . പ്രതീക്ഷ എന്തായാലും തെറ്റിയില്ല . സാധാരണ ഇന്ത്യന്‍ സിനിമകളില്‍ കാണാത്ത ഒരു സ്റ്റൈലും ഫീലും ഒക്കെ ഡോണ്‍ 2 വിന് ഉണ്ട് .ഇംഗ്ലീഷ് സിനിമകളില്‍ ഒരുപാട് തവണ കണ്ടിട്ടുള്ള കാര്യങ്ങള്‍ ആണെങ്കില്‍ പോലും അതൊക്കെ ഒരു പരിധി വരെ ആളുകളെ ഒട്ടും ബോറടിപ്പിക്കാതെ ഈ സിനിമയില്‍ ഉത്പ്പെടുത്താന്‍ ഫര്‍ഹാന് കഴിഞ്ഞിട്ടുമുണ്ട് എന്ന് തോന്നുന്നു. പിന്നെ ഒരു കാര്യമുള്ളത് ഡോണ്‍ പോലെ ഒരു സിനിമ പ്രതീക്ഷിച്ച് പോകുന്നവരില്‍ ചിലരെയെങ്കിലും ഈ സിനിമ ഒരു പക്ഷെ നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട് .കാരണം ഡോണില്‍ നിന്നും വ്യത്യസ്ഥമായി ഡോണ്‍ 2 ഒരു ഹെയിസ്റ്റ് മൂവി ആണ്. പിന്നെ ഒരു കാര്യമുള്ളത് ഡോണിന്റെ തീം പോലെ ഒരു കഥ പ്രതീക്ഷിച്ച് പോകുന്നവരില്‍ ചിലരെയെങ്കിലും ഈ സിനിമ ഒരു പക്ഷെ നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട്.കാരണം ഡോണില്‍ നിന്നും വ്യത്യസ്ഥമായി ഡോണ്‍ 2 ഒരു ഹെയിസ്റ്റ് മൂവി ആണ് .സ്പൈക്ക് ലീയുടെ ഇന്‍സൈഡ് മാനിലൊക്കെ ഉള്ളത് പോലെ ഒരു ബാങ്ക് റോബറി ആണ് ഈ സിനിമയുടെ പ്രധാന തീം .
കുറെ പുതിയ ശത്രുക്കള്‍ ഡോണിനെ (ഷാരൂഖ് ഖാന്‍ ) കൊല്ലാന്‍ ശ്രമിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത് . അവരില്‍ നിന്നും രക്ഷപെട്ട് മലേഷ്യയില്‍ എത്തുന്ന ഡോണ്‍ റോമ (പ്രിയങ്ക ചോപ്ര),മല്ലിക്ക് (ഓം പൂരി) എന്നിവര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു . വധ ശിക്ഷ വിധിക്കപ്പെട്ട് മലേഷ്യയില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഡോണ്‍ അവിടെ നിന്നും തന്റെ പഴയ ശത്രു വര്‍ധാനുമായി(ബോമന്‍ ഇറാനി ) രക്ഷപ്പെടുന്നു .വര്‍ധാന്റെ കൈയ്യില്‍ ഉള്ള ഒരു വീഡിയോ ടേപ്പ് ഉപയോഗിച്ച് ജര്‍മനിയിലെ ഡോയിഷ് ബാങ്കിന്റെ വൈസ് പ്രസിഡണ്ട് ദീവാനെ (ആലി ഖാന്‍ ) ബ്ലാക്ക് മെയില്‍ ചെയ്ത് അയാളുടെ സഹായത്തോടെ ഡോയിഷ് ബാങ്കില്‍ നിന്നും യുറോ കറന്‍സികളുടെ പ്രിന്റിംഗ് പ്ലേറ്റുകള്‍ മോഷ്ട്ടിക്കുക എന്നതാണ് ഡോണിന്റെ ഉദ്ദേശം. ഡോയിഷ് ബാങ്കിന്റെ സെക്യൂരിറ്റി സിസ്സ്റ്റം ഹാക്ക് ചെയ്യാന്‍ ഡോണ്‍ സമീര്‍ അലി (കുണാല്‍ കപ്പൂര്‍ ) എന്ന ഹാക്കറുടെ സഹായവും തേടുന്നു. അതിനിടയ്ക്ക് ഡോണിനെ പിടിക്കാന്‍ റോമയും ,മല്ലിക്കും ബെര്‍ലിനില്‍ എത്തുന്നു .
പിന്നീടുള്ള ഏകദേശം എല്ലാ ട്വിസ്റ്റുകളും നേരത്തെ തന്നെ ഊഹിക്കവുന്നവയാണ് . പക്ഷേ ഫര്‍ഹാന്‍ അക്തറിന്റെ നല്ല പേസ് ഉള്ള പ്രെസെന്‍റ്റെഷന്‍ സ്റ്റൈല്‍ , ഷാരൂഖ് ഖാന്റെ സ്ക്രീന്‍ പ്രസന്‍സ്; ഇത് രണ്ടും സിനിമയെ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ത്രില്ലര്‍ ആയി മാറ്റുന്നു.
ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയന്റ് ഷാരുഖ് ഖാന്‍ തന്നെയാണ് . ഒട്ടും റിമോര്‍സ് ഇല്ലാത്ത ഡോണ്‍ എന്ന കഥാപാത്രത്തെ ഷാരുഖ് നല്ല സ്റ്റൈലിഷ് ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട് .നല്ല ഫിറ്റ് ലൂക്കും ,ആക്ഷന്‍ സീനുകളിലെ ഗ്രേസും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു .ഇഷ്ടപ്പെടാത്ത ഒരു ചെറിയ കാര്യം , ബാക്കി കഥാപാത്രങ്ങളെ എല്ലാം ഡോണ്‍ ഷാഡോ ചെയ്യുന്ന രീതിയിലാണ് ഡോണ്‍ 2 വില്‍ ഷാരൂഖിന്റെ കഥാപാത്രം . ഡോണിന്റെ ശത്രുക്കളും കൂട്ടുകാരും എല്ലാം ഡോണിനെ ഗ്ലോറിഫൈ ചെയ്യാന്‍ വേണ്ടിയാണോ ഓരോന്ന് ചെയ്യുന്നത് എന്ന് ചിലപ്പൊഴൊക്കെ സംശയം തോന്നി .സ്റ്റോറിയും , സ്ക്രീന്‍ പ്ലേയും(ഫര്‍ഹാന്‍ അക്തര്‍ ,അമീത് മേത്ത ,അമ്രിഷ് ഷാ) ഡോണിനെ ആദ്യത്തെ സിനിമയെക്കാള്‍ കൂടുതല്‍ സുപ്പര്‍ ഹ്യൂമന്‍ (അതോ വില്ലനോ ?) ആക്കുന്നതാവം കാരണം. അതുകൊണ്ട് തന്നെ പ്രിയങ്ക ചോപ്ര , ബോമന്‍ ഇറാനി , കുണാല്‍ കപ്പൂര്‍ ഇവര്‍ക്കൊന്നും ഈ സിനിമയില്‍ ഏറെയൊന്നും ചെയ്യാനില്ല.പക്ഷേ പടത്തിന്റെ മുഴുവനുള്ള ത്രില്ലര്‍ ഇമ്പാക്റ്റിനെ അത് ഏറെയൊന്നും ബാധിക്കുന്നില്ല. പക്ഷെ സ്ക്രിപ്റ്റില്‍ എനിക്ക് ശരിക്കും കല്ല് കടി തോന്നിയ ഒരു ഭാഗം ഡോണും ,സമീര്‍ എന്ന ഹാക്കറും തമ്മിലുള്ള ബന്ധത്തിലാണ്. ഏതെങ്കിലും തരത്തില്‍ അവര്‍ തമ്മില്‍ നേരത്തെ പരിചയം ഉണ്ടെന്നും ,ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഉള്ള രീതിയില്‍ സമീറിനെ അവതരിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നി .പിന്നെ ഒരു സംശയവും ഉണ്ട് . ബാങ്കിലെ ഒരു വലിയ ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഒരു ഭയങ്കര ക്രിമിനലിന് ഗവര്‍ന്മെന്റ് ഇമ്മ്യൂണിറ്റി വാങ്ങിച്ച് കൊടുക്കാന്‍ പറ്റുമോ ? ജര്‍മനിയില്‍ ചിലപ്പോള്‍ പറ്റുമായിരിക്കും ,അല്ലേ ? (സിനിമ കണ്ടവര്‍ക്ക് ചോദ്യം മനസിലാവും. അല്ലാത്തവര്‍ക്ക് സസ്പെന്‍സ് ആണ് കേട്ടോ )
അങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഇടയ്ക്കൊക്കെ തോന്നിയെങ്കിലും ഡോണ്‍ 2 എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ .ഡ്രൈ ഹ്യൂമര്‍ ഉള്ള ഡയലോഗുകള്‍ , നല്ല പ്രെസെന്റെഷന്‍ (ജെയില്‍ ബ്രേക്ക് , ബാങ്ക് റോബറി ഈ സീനുകളൊക്കെ ശരിക്കും ത്രില്ലിംഗ് ആണ് ), ഉഗ്രന്‍ ആക്ഷന്‍ (വുള്‍ഫ്ഗ്യാങ്ങ് സ്റ്റെഗ്മാന്‍ ) , നല്ല ക്യാമറ (ജേസണ്‍ വെസ്റ്റ്- കാര്‍ ചെയിസ് ഒക്കെ നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് ) , സ്മാര്‍ട്ട് ബി ജി എം (ശങ്കര്‍ ഇഷാന്‍ ലോയിയുടെ പാട്ടുകളില്‍ സെര ദില്‍ കോ എന്ന പാട്ട് മാത്രമേ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടുള്ളൂ . ഹേ യേ മായാ എന്ന ഉഷാ ഉതുപ്പ് പാടിയ പാട്ട് കേള്‍ക്കാന്‍ നല്ലതാണെങ്കിലും സിനിമയില്‍ അത് വരുന്ന പോയന്റ് എന്തോ ഒരു മിസ് മാച്ച് പോലെ ), പിന്നെ ഹൃതിക് റോഷന്റെ ഒരു സര്‍പ്രൈസ് ഗസ്റ്റ് അപ്പിയറന്‍സ് (ഒട്ടും റിയലിസ്റ്റിക് അല്ല , എങ്കിലും സിനിമയില്‍ ആ സീനുകള്‍ നന്നായിട്ടുണ്ട് ) ഇതൊക്കെ ഡോണ്‍ 2വിനെ നേരത്തെ പറഞ്ഞത് പോലെ ബോറടിപ്പിക്കാത്ത ഒരു ത്രില്ലര്‍ ആക്കുന്നുണ്ട്.

ഈ പടം ഇത്ര പെട്ടന്ന് ഇറങ്ങിയോ ...........അപ്പോള്‍ അഗ്നിപഥ് ഇറങ്ങാന്‍ സമയം ആയല്ലോ
ReplyDeleteI LOVE SHAHRUKH
ReplyDeleteyes i like the movie very much ...sharukh rock again..
ReplyDeleteഒരു 3D ചിത്രമെന്ന നിലയില്‍ നോക്കിയാല്‍ കാര്യമായ സാങ്കേതികമികവൊന്നും ചിത്രത്തിനു പറയുവാനില്ല. ചുരുക്കം ചില ഇഫക്‍ടുകളിലും ചില ഗിമ്മിക്കുകളിലും മാത്രമായി 3D-യുടെ ഉപയോഗം ചുരുങ്ങുന്നു. 3D-യുടെ യഥാര്‍ത്ഥ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ ഇനിയും ബോളിവുഡ് പഠിക്കേണ്ടിയിരിക്കുന്നു.
ReplyDeleteത്രീ ഡി എന്ന പേരില്‍ നമ്മുടെ മുപ്പത് രൂപ അടിച്ചു മാറ്റണം എന്ന ലക്‌ഷ്യം നടന്നു
ReplyDeleteഒഷേന്‍സ് ഇലവന്‍ ഒഷീന്‍സ് ട്വല്‍ വ ഇതൊക്കെ അടിച്ചു മാറി ഒരു തട്ടിക്കൂട്ട് സിനിമ വെറും ബോര്‍
ReplyDeleteദില്‍ ചാഹ്‌താ ഹെ -യെക്കാളും ലക്ഷ്യ ആണോ ഇഷ്ടപ്പെട്ടത്?!
ReplyDelete