പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം താളവട്ടമാണ് . വണ്‍ ഫ്ലൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്ന ജാക്ക് നിക്കോള്‍സണ്‍ സിനിമയുടെ ത്രെഡ് ആണെങ്കിലും , പ്രിയദര്‍ശന്റെ ഈ അഡാപ്പ് റ്റേഷന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ് .പിന്നെ കിലുക്കം , ചന്ദ്രലേഖ അങ്ങനെ പോകും ലിസ്റ്റ്.ചന്ദ്രലേഖയ്ക്ക് ശേഷം പക്ഷെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു സിനിമയും എനിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല . അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന സിനിമയുടെ വാര്‍ത്തകള്‍ നെറ്റിലും മറ്റുമൊക്കെ വായിച്ചപ്പോള്‍ ചന്ദ്രലേഖ പോലെ സമയം പോയത് അറിയാതെ കണ്ട് ചിരിച്ച് സന്തോഷമായിട്ട് ചിരിക്കാവുന്ന ഒരു സിനിമയായിരിക്കും ഇത് എന്ന് തോന്നിയിരുന്നു.
ചന്ദ്രലേഖയില്‍ ഉള്ള എല്ലാ എലമെന്റ്സ് എല്ലാം അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന സിനിമയിലും ഉണ്ട്. ആള്‍മാറാട്ടം , കണ്‍ഫ്യൂഷന്‍ , അതൊക്കെക്കൊണ്ടുള്ള കോമഡി സീനുകള്‍ .അങ്ങനെ എല്ലാം . പക്ഷേ സ്ലാപ് സ്റ്റിക്ക് ആയി പോലും കണ്ട് ചിരിക്കാനുള്ള സീനുകള്‍ ഈ സിനിമയില്‍ കുറവാണ് .ചിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ അതില്‍ വിജയിക്കുന്നവ വളരെ കുറവും എന്ന് എനിക്ക് തോന്നി .
ചന്ദ്രലേഖയില്‍ ഉള്ള എല്ലാ എലമെന്റ്സ് എല്ലാം അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന സിനിമയിലും ഉണ്ട്. ആള്‍മാറാട്ടം , കണ്‍ഫ്യൂഷന്‍ , അതൊക്കെക്കൊണ്ടുള്ള കോമഡി സീനുകള്‍ .അങ്ങനെ എല്ലാം . പക്ഷേ സ്ലാപ് സ്റ്റിക്ക് ആയി പോലും കണ്ട് ചിരിക്കാനുള്ള സീനുകള്‍ ഈ സിനിമയില്‍ കുറവാണ് .ചിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ അതില്‍ വിജയിക്കുന്നവ വളരെ കുറവും എന്ന് എനിക്ക് തോന്നി .
ഇനി സിനിമയുടെ കഥയാണ് .കഥ വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ ദയവായി അടുത്ത രണ്ട് പാരഗ്രാഫുകള്‍ ഒഴിവാക്കുക :
അബുദാബിയില്‍ ഹൊസൈനി എന്ന അറബിയുടെ (ശക്തി കപ്പൂര്‍ ) കമ്പനിയില്‍ ചീഫ് അക്കൌണ്‍റ്റന്റ് ആയി ജോലി ചെയ്യുന്ന പി മാധവന്‍ നായരുടെ (മോഹന്‍ലാല്‍ ) ജീവിതത്തിലേക്ക് മീനാക്ഷി (ലക്ഷ്മി റായ്) കടന്നു വരുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. നാട്ടിലെ സാമ്പത്തിക ബാധ്യതകള്‍ , പഴയ ഒരു ലവ് ഫെയ്ലിയര്‍ ഒക്കെ കാരണം കല്യാണം കഴിക്കണ്ട എന്ന് തീരുമാനിച്ച് ജീവിക്കുന്ന മാധവന്‍ നായര്‍ക്ക് മീനാക്ഷിയോട് ഒരു ഇഷ്ടം തോന്നുന്നു . ഒരു ദിവസം മുഴുവന്‍ ഒരുമിച്ചു ചിലവിട്ട്, വിധിയുണ്ടെങ്കില്‍ വീണ്ടു തമ്മില്‍ കാണാം എന്ന് പറഞ്ഞു പിരിയുന്ന അവര്‍ , കുറെ കാലത്തിനു ശേഷം വീണ്ടും കണ്ട് മുട്ടുന്നു. ആ ദിവസം തന്നെയാണ് മാധവന്‍ നായരുടെ ജീവിതിത്തിലേക്ക് പഴയ കൂട്ടുകാരനായ അബ്ദുള്ള(മുകേഷ് ) വീണ്ടും കടന്നു വരുന്നത് .മാധവന്‍ നായരുടെ കമ്പനിയില്‍ ഒരു ജോലിയുടെ അപേക്ഷയുമായിട്ടാണ് അബ്ദുള്ള വരുന്നത്. അബ്ദുള്ള ആള്‍ ഒരു കള്ളനാണ് എന്ന് അറിയാമെങ്കിലും മീനാക്ഷിയെ വീണ്ടും കണ്ട് മുട്ടിയ സന്തോഷത്തിലും , താന്‍ കള്ളത്തരങ്ങള്‍ ഒക്കെ നിറുത്തി എന്ന അബ്ദുള്ളയുടെ ഉറപ്പിലും മാധവന്‍ നായര്‍ അബ്ദുള്ളയ്ക്ക് ജോലി കൊടുക്കുന്നു
മീനാക്ഷിയുമായുള്ള മാധവന്‍ നായരുടെ എന്‍ഗേജ്മെന്റ് കഴിയുന്നു .പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മീനാക്ഷിയും , അബ്ദുള്ളയും , താന്‍ ജീവിതത്തില്‍ ഏറ്റവുക് കൂടുതല്‍ വിശ്വസിച്ചിരുന്ന ഹൊസൈനിയും ഒക്കെ തന്നെ ചതിക്കുകയായിരുന്നു എന്ന് മാധവന്‍ നായര്‍ക്ക് തോന്നുന്നു. ആകെ തകര്‍ന്ന മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ സാഹഹര്യങ്ങള്‍ അയാളെ അബ്ദുള്ളയ്ക്കൊപ്പം മരുഭൂമിയില്‍ എത്തിക്കുന്നു. മരുഭൂമിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വഴിയില്‍ കിടക്കുന്ന ഒരു കാര്‍ എടുത്തു കൊണ്ട് പോകുന്ന മാധവന്‍ നായരുടെയും , അബ്ദുള്ളയുടെയും ജീവിതത്തിലേക്ക് എലിയാന (ഭാവന ) എന്ന പെണ്‍കുട്ടി കടന്നു വരുന്നു. സ്വയം കിഡ്നാപ്പ് ചെയ്യപ്പെട്ടതായി അഭിനയിച്ച് സ്വന്തം പപ്പയുടെ (നെടുമുടി വേണു )കൈയ്യില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന എലിയാന ആ ശ്രമത്തില്‍ മാധവന്‍ നായരെയും അബ്ദുള്ളയും പങ്കാളികള്‍ ആക്കുന്നു . പിന്നെ ഓരോ കാരണങ്ങള്‍ കൊണ്ട് പണത്തിന് അത്യാവശ്യമുള്ള അവര്‍ മൂന്നാളും കൂടി പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു .സാഹചര്യങ്ങള്‍ കാരണം അതൊന്നും നടക്കുന്നില്ല . ഒടുവില്‍ മാധവന്‍ നായര്‍ പണത്തിന് ഒരു വഴി കണ്ടെത്തുന്നു.ആ വഴിയിലൂടെ തന്നെ ചതിച്ച ഹൊസൈനിയോട് പ്രതികാരം ചെയ്യാനും കഴിയും എന്ന് അയാള്‍ വിശ്വസിക്കുന്നു .കുറെ കണ്‍ഫ്യൂഷന്‍ , സസ്പന്‍സ് ഒടുവില്‍ എല്ലാം നല്ലതായിട്ട് തീരുന്ന ഒരു ക്ലൈമാക്സും കൂടിയാവുമ്പോള്‍ അറബിയും ഒട്ടകവും പി മാധവന്‍ നായരും പൂര്‍ണ്ണമാകുന്നു
അഡ്വെന്ച്യുവര് കോമഡി ത്രില്ലര്‍ മോഡിലാണ് അറബിയും ഒട്ടകവും പി മാധവന്‍ നായരുടെയും കഥ പറയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കുന്നത് .പക്ഷെ ത്രില്ലോ അഡ്വെന്ച്യുവറോ ഒന്നും ഒരു പരിധിക്കപ്പുറം ഫീല്‍ ചെയ്യുന്നില്ല എന്ന് സിനിമ കണ്ടിറങ്ങിയപ്പോള്‍ എനിക്ക് തോന്നി. ചന്ദ്രലേഖ , കിലുക്കം ഈ സിനിമകള്‍ ഒക്കെ ഇപ്പോഴും കണ്ടാല്‍ ചിരിച്ചു ചിരിച്ച് വയ്യാണ്ടാകുന്ന എനിക്ക് പക്ഷെ അറബിയും ഒട്ടകവും പി മാധവന്‍ നായരും തിയറ്ററില്‍ കണ്ടിരുന്നപ്പോള്‍ പോലും പല കോമഡി സീനുകളിലും ബോറായിട്ടാണ് . സ്ലാപ് സ്റ്റിക്ക് കോമഡി ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍ . പക്ഷേ ഈ സിനിമയിലെ അതിനുള്ള പല ശ്രമങ്ങളും പരാജയമായിട്ടാണ് എനിക്ക് തോന്നിയത് . ഒരു പക്ഷേ സിനിമയില്‍ ഒട്ടു മിക്ക സീനുകളും ഫോര്‍സ്ഡ് ആണെന്ന് തോന്നിപ്പിക്കുന്ന കഥയും (അഭിലാഷ് നായര്‍ ) തിരക്കഥയും (പ്രിയദര്‍ശന്‍ )ആകാം അതിനു കാരണം .സിനിമയുടെ തുടക്കത്തില്‍ മാധവന്‍ നായരും , മീനാക്ഷിയും തമ്മില്‍ കണ്ട് മുട്ടുന്ന സീനുകള്‍ ഉദാഹരണം . വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടിയും , നല്ല മെച്യുരിറ്റി ഉണ്ടാകേണ്ട പ്രായമുള്ള ഒരാളും കൂടി കാണിക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയില്ല . ഒരു പത്തു മിനുറ്റ് കഴിയുമ്പോള്‍ വിധി , ഫേറ്റ്, ദൈവം എന്നൊക്കെ പറഞ്ഞ് അവര്‍ രണ്ടാളും കൂടി കുറെ നേരം സീനുകള്‍ വലിച്ചു നീട്ടി ശരിക്കും ബോറടിപ്പിച്ചു . ഏറ്റവും സങ്കടം തോന്നിയത് ചില കോമഡി സീനുകളില്‍ മോഹന്‍ലാലിന്റെ എക്സ്പ്രെഷനുകള്‍ കണ്ടപ്പോള്‍ ആണ്. കിലുക്കത്തിലോക്കെ ഒരു ഡയലോഗ് പോലും പറയാതെ ആളുകളെ ചിരിപ്പിച്ച ആളാണോ ഇതെന്ന് തോന്നി പോകും. ഈ സിനിമയില്‍ സി സി ടി വി ക്ലിപ്പ് പരിശോധിക്കുന്ന സീനിലോക്കെ മോഹന്‍ലാല്‍ ശരിക്കും ക്യാമറയില്‍ നോക്കി കൊഞ്ഞണം കുത്തുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആ സീന്‍ ഒരു ഉദാഹരണം മാത്രം .അങ്ങനെ ഒരു പാട് സീനുകളില്‍ മോഹന്‍ലാല്‍ വളരെ അണ്‍കംഫര്‍ട്ടബിളാണ് . ഒരു മെച്യുവരിറ്റിയും ഇല്ലാത്തത് പോലെ പെരുമാറുന്ന മാധവന്‍ നായര്‍ എന്ന കഥാപത്രമാകാം ഒരു പക്ഷെ ഇത് കാരണം .പക്ഷേ ഇത്ര മെച്യുവരിറ്റി ഇല്ലാത്ത ഒരാള്‍നാട്ടിലെ വലിയ ഉത്തരവാദിത്വങ്ങള്‍ ഒക്കെ ഏറ്റെടുക്കാന്‍ പറ്റുമോ ? കഥയില്‍ അങ്ങനെ ഒക്കെ പറയുന്നുണ്ട്. ചിലപ്പോള്‍ പറ്റുമായിരിക്കും അല്ലേ ?
സിനിമയില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചവരില്‍ മുകേഷ് ചുരുക്കം ചില സീനുകളില്‍ ചിരിപ്പിക്കും എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല . ലക്ഷ്മി റായ്ക്ക് മാധവന്‍ നായരേ ഇഷ്ടമാണ് എന്ന് പറയുമ്പോഴും, സങ്കടം വന്നു കരയുമ്പോഴും ഒരേ ഭാവമാണ് . പിന്നെ ഒരു കാര്യമുള്ളത് ഭയങ്കര സങ്കടത്തില്‍ പോലും ലക്ഷ്മി റായ് സ്ക്രീനില്‍ വരുന്നത് കുറച്ചു മുന്‍പ് ബ്രൈഡല്‍ മേക്കപ്പ് കഴിഞ്ഞത് പോലെയാണ്. നായികമാരില്‍ തമ്മില്‍ ഭേദം ഭാവനയാണ് .പതിവ് സ്മാര്‍ട്ട് പെണ്‍കുട്ടി വേഷമാണ് എങ്കിലും കിട്ടിയ വേഷം ഭാവന നന്നായി ചെയ്തു എന്ന് എനിക്ക് തോന്നി .നെടുമുടി വേണു, ഇന്നസെന്റ് , മാമുക്കോയ , മണിയന്‍ പിള്ള രാജു, സുരാജ് വെഞാറന്മൂട് , ശക്തി കപ്പൂര്‍ എന്നിവരൊക്കെ പലപ്പോഴായി സ്ക്രീനില്‍ വന്നു പോകുന്നുണ്ട്. കൂടെ എനിക്ക് പേര് അറിഞ്ഞ് കൂടാത്ത കുറെ ആളുകളും . ഇവര്‍ക്കാര്‍ക്കും തന്നെ കഥയിലെ കണ്ഫ്യൂഷന്‍ കൂട്ടുക എന്നതല്ലാതെ കാര്യമായിട്ട് ഈ സിനിമയില്‍ ഒന്നും ചെയ്യാനില്ല.
അഭിനയിക്കുന്നവരില്‍ മിക്കവര്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാത്തത് ഒരു പക്ഷെ കഥയും തിരക്കഥയും ഒക്കെ ഇങ്ങനെ ആയതു കൊണ്ടാകും .ചിരിപ്പിക്കാത്ത കോമഡിയും, ഒരു ലോജിക്കും ഇല്ലാത്ത കുറെ സീനുകളും .അതാണ് അറബിയും ഒട്ടകവും പി മാധവന്‍ നായരും വെറുതെ തലതല്ലി ചിരിക്കാനുള്ള ഒരു സിനിമ പ്രതീക്ഷിച്ച് പോകുമ്പോള്‍ സിനിമയില്‍ ലോജിക്ക് നോക്കേണ്ട കാര്യമില്ല . എങ്കിലും മുഖംമൂടിയൊക്കെ ഇട്ട് ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ മോഷ്ടിക്കാന്‍ കയറുന്ന ഒരാള്‍ സ്വന്തം അക്ക്സസ്സ് കാര്‍ഡ് ഉപയോഗിച്ച് ആളില്ലാത്ത ഓഫീസ് തുറക്കുക , ഒരു പേപ്പര്‍ വെയിറ്റ് വീഴുന്ന ശബ്ദം കേട്ട് ഗാര്‍ഡ് ഓടി വരുന്ന സ്ഥലത്ത് അവിടെയുള്ള സാധനങ്ങള്‍ ഒക്കെ തല്ലി പൊട്ടിക്കുക , അങ്ങനെയുള്ള ഒരുപാട് സീനുകള്‍ കാണേണ്ടി വന്നാലോ ? അങ്ങനെയുള്ള മണ്ടത്തരങ്ങള്‍ ഒരുപാടുണ്ട് ഈ സിനിമയില്‍ .
ഈ സിനിമയില്‍ എനിക്ക് അകെ ഇഷ്ടപ്പെട്ടത് ക്യാമറയാണ് (അഴഗപ്പന്‍ ). മരുഭൂമി ഒക്കെ കാണാന്‍ നല്ല രസമുണ്ട്. പക്ഷേ പലപ്പോഴും വിഷ്വല്‍ ബ്യൂട്ടി മാത്രം മതി സ്ക്രീനില്‍ വേറെ കണ്ടന്റ് ഒന്നും വേണ്ട എന്ന് പ്രിയദര്‍ശന്‍ തീരുമാനിച്ചത് പോലെ ഒരു ഫീലും തോന്നി . പാട്ടുകളില്‍ എനിക്ക് അകെ ഇഷ്ടപ്പെട്ടത് മാധവേട്ടന്‍ എന്ന് തുടങ്ങുന്ന പാട്ടാണ് (സംഗീത സംവിധാനം : എം ജി ശ്രീകുമാര്‍ ).ബി ജി എം ചില വെസ്റ്റേണ്‍ ക്ലാസിക്കുകളെ ഓര്‍മിപ്പിക്കും പക്ഷെ സിനിമയില്‍ കാണിക്കുന്ന സീനുകളുമായി പലപ്പോഴും അതിനു ഒരു ബന്ധവും തോന്നിച്ചില്ല .
ചുരുക്കത്തില്‍ ഒരുപാട് പ്രതീക്ഷകളുമായി പോയി നിരാശപ്പെട്ട സിനിമ .അതാണ് എനിക്ക് അറബിയും ഒട്ടകവും പി മാധവന്‍ നായരും . ചിലപ്പോള്‍ പ്രിയദര്‍ശനെ പൊലൊഎ ഒരു സംവിധായകനില്‍ നിന്നും , മോഹന്‍ലാലിനെ പോലെ ഒരു സീനിയര്‍ ആക്ടറില്‍ നിന്നും സിനിമയില്‍ (അത് സ്ലാപ് സ്റ്റിക്ക് കോമഡിയുടെ കാര്യത്തിലായാലും സീരിയസ് സബ്ജെക്ട്ടിന്റെ കാര്യത്തില്‍ ആയാലും )ഞാന്‍ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഈ സിനിമക്ക് ഇല്ലാത്തതാവാം അങ്ങനെ തോന്നാന്‍ കാരണം .
PS :ഫാന്‍സുകാരെ പേടിച്ച് ആദ്യത്തെ ദിവസം സിനിമക്ക് കൂടെ വരാന്‍ ശ്രുതിക്കും ,ജാസ്മിനും ഒക്കെ പേടിയാണ് . എങ്കിലും എന്നെ ഒറ്റയ്ക്ക് വിട്ടു നാളെ പേപ്പറില്‍ മോഹന്‍ലാലിന്റെ സിനിമക്ക് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്ന ന്യൂസ് വരണ്ട എന്ന് കരുതിയാകണം , രണ്ടാളും വന്നു .ആദ്യമേ തന്നെ പറയട്ടെ , പേടിക്കുന്നതിന് അവരെ കുറ്റം പറയാന്‍ ഒക്കില്ല .മോഹന്‍ലാലിനെ സ്ക്രീനില്‍ കാണുമ്പോള്‍ ഒക്കെ കയ്യടിക്കുന്നത് പോട്ടെ എന്ന് വെയ്ക്കാം. പക്ഷെ ഇടയ്ക്കിടെ ഡയലോഗുകള്‍ കേള്‍ക്കാന്‍ പറ്റാത്ത തരത്തില്‍ മമ്മൂട്ടിയെ കളിയാക്കുന്ന സ്ലോഗനുകള്‍ ഒക്കെ എന്തിനാ ? സിനിമ കാണാന്‍ വന്നിരിക്കുന്നവര്‍ സന്തോഷത്തോടെ മുഴുവന്‍ സിനിമയും കാണട്ടേ എന്നല്ലേ നല്ല ഫാന്‍സ് വിചാരിക്കേണ്ടത് ?
പ്രിയദര്‍ശന്‍റെ ഏറ്റവും തല്ലിപ്പൊളി പടമാന് അറബിയും ഒട്ടകവും .പടം വെറും ബോറാണ്.
ReplyDeleteമാധവേട്ടന്‍ എന്ന് തുടങ്ങുന്ന പാട്ടാണ് (സംഗീത സംവിധാനം : എം ജി ശ്രീകുമാര്‍ )....????
ReplyDeleteno no.. music director amr diab... :) copy cat should not have given any credit!
ആ പാട്ട് ചൂണ്ടിയതാ പ്രിയേ. അമര്‍ ദിയബിന്റെ ഒരു ആല്‍ബം സോംഗ്. പ്രിയദര്‍ശന്‍ ഏതോ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു ഇത് മലയാളത്തിലെ അങ്ങേരുടെ അവസാനത്തെ കോമഡി സിനിമ ആണെന്ന്. ഇതിപ്പോ അറം പറ്റിയത് പോലെയായി. ഷൂട്ടിംഗ് വാര്‍ത്തകള്‍ കണ്ടപ്പോഴേ തോന്നിയതാ ഇവര്‍ക്ക് എട്ടിന്റെ പണി കിട്ടുമെന്ന്. ഇപ്പൊ അത് സംഭവിച്ചു
ReplyDeleteമോഹന്‍ലാലിനു എന്തോ പറ്റി മുഖത്ത് ബോടോക്സ് കുത്തി വച്ചതിനാല്‍ ഒരു എക്സ്പ്രഷനും വരുന്നില്ല , മുകേഷിനും തഥൈവ, ഇത് പ്രിയ ദര്‍ശന് ചൂണ്ടാന്‍ പറ്റിയ ഹോളിവുഡ് പടം ഒന്നും കിട്ടിയില്ല അവര്‍ ഇവിടെ നിന്നും മോഷ്ടിച്ച് തുടങ്ങി
ReplyDeleteഇനി ഷാഫിയെ നോക്കാം മംമൂക്കക്ക് ഒരു ഹിറെന്കിലും കിട്ടുമോ? പ്രിയ ബ്യൂട്ടിഫുള്‍ കണ്ടില്ലേ?
ആദ്യ ദിവസം ഒക്കെ ഫാന്‍സ് എന്നും പറഞ്ഞു ഓസിനു കയറി കയ്യടി ഡാന്സ് നടത്തുന്നവര്‍ക്ക് വേണ്ടി ആണെന്നരിയില്ലേ ഇവന്മാര്‍ ആണ് മോഹന്‍ ലാലിനെ നശിപ്പിച്ചത് അത് അയാള്‍ മനസ്സിലാക്കുന്നും ഇല്ല , അതെ പോലെ കുറെ ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഗണേശ കുമാരന്റെ കൂടെയും കൂടി ഫലം ഫിലിം ഫെസ്റിവല്‍ കുളമായി എന്നാലും ഗുണ്ട ഭാഷയില്‍ ആണ് പുള്ളി സംസാരിക്കുന്നത് സാംസ്കാരിക മന്ത്രി ആയി അല്ല
മിഷന്‍ ഇമ്പോസ്സിബിള്‍ കണ്ടു അതും കത്തി ആയിരുന്നു ഇനി ഇപ്പോള്‍ ദിലീപിനെ നോക്കാം
ലക്ഷ്മി റായി മോഹന്‍ ലാലിന്റെ പ്രത്യേക താല്‍പ്പര്യം കൊണ്ടാണ് സിനിമയില്‍ വരുന്നത് അല്ലാതെ അഭിനയം ഇല്ല പിന്നെ മുഖം നിറയെ പാടുകള്‍ ആണ് ഫുള്‍ മേക്കപ്പിന്റെ രഹസ്യം അതാകുന്നു
ശരിയാ. അമര്‍ ഡിയബിന്റെ റൌഹി മെര്‍തഹലക് എന്ന പാട്ടിന്റെ കോപ്പിയാണ് മാധവേട്ടനെന്നും എന്ന് തുടങ്ങുന്ന പാട്ട്. തുടക്കത്തിലെ വിസിലിംഗ് കേട്ടപ്പോഴേ കോപ്പിയാണ് എന്ന് ഒരു സംശയം തോന്നി.പക്ഷെ പാട്ട് ഓര്‍മ്മ കിട്ടിയിരുന്നില്ല .ഭാഷ അറിയില്ലെങ്കിലും കേള്‍ക്കാന്‍ നല്ല രസമുള്ള പാട്ടാണ് . മുക്കുവന്‍ ,ദുശ്ശാസ്സനന്‍ താങ്ക്സ് :)
ReplyDeleteഇത് വരെ ഫാന്‍സ് റിപ്പോര്‍ട്ട് മാത്രമേ കേട്ടിരുന്നുള്ളൂ. ഗംഭീരം , ഉജ്വലം എന്നൊക്കെയായിരുന്നു പ്രതികരണങ്ങള്‍. ഞാന്‍ പണ്ടേ അത് വിശ്വസിക്കാറില്ല.
ReplyDeleteനല്ലൊരു റിവ്യൂ . നന്നായി വിലയിരുത്തി. നന്നായി എഴുതി .നന്ദി
http://www.youtube.com/watch?v=xLBXo7LKKPs&feature=related
ReplyDeleteകോപ്പിയടി എന്ന ഒരു കല ഉണ്ടെങ്കില്‍ പ്രിയദര്‍ശന്‍ അതിന്റെ ഉസ്താദാണ്. പ്രിയദര്‍ശന്റെ പ്രതിഭ വറ്റിവരണ്ടു എന്നു പറയേണ്ടിയിരിക്കുന്നു. എം.ജി. അണ്ണന്റെ പാട്ട് ഈജിപ്ഷ്യന്‍ ഗായകന്‍ അമര്‍ ദിയാബിന്റെ ട്യൂണ്‍ മോഷ്ടിച്ചതാണെന്നും കേള്‍ക്കുന്നു. പിന്നെ ലാലിന്റെ കാര്യം ഇദ്ധേഹം കാരക്റ്റര്‍ റോളുകളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ReplyDeleteniz review.......
ReplyDeleteവാലും തുമ്പും ഇല്ലാത്ത അയ ഒരു കഥ ഔട്ട് ഡേറ്റഡ് അയ ഒരു സംവിധായകന്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു നായകനെ വെച്ച് എടുത്ത പടം
ReplyDeleteനിങ്ങള്‍ നിരൂപണം എഴുതിക്കോളൂ.. പക്ഷെ സിനിമയുടെ കഥ ഇവിടെ പറയരുത് പ്ലീസ്. ഞാന്‍ സിനിമ കണ്ടു., കാണാത്തവര്‍ക്ക് വേണ്ടി പറയുന്നതാണ്.
ReplyDeleteലോജിക്ക് ഇല്ലാത്ത സിനിമ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സിനിമ കാണാന്‍ പോയത്. എന്‍റെ ഒരു കൂട്ടുകാരന്‍റെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ- "ലോജിക് ഉള്ള ബോറടിയെക്കാള്‍ നല്ലത് ലോജിക് ഇല്ലാത്ത കോമഡിയാണ്". അതുകൊണ്ട് തന്നെ ഈ ചിത്രം എന്നെ ആവോളം രസിപ്പിച്ചിട്ടുണ്ട്. ഇത് എന്‍റെ അനുഭവമാണ്. എല്ലാം മറന്നു രസിക്കാനാണ് നിങ്ങളുടെ താല്പ്പര്യമെങ്കില്‍ ഈ ചിത്രം വയറു നിറയെ അത് നല്‍കുന്നുണ്ട്. "കാണുക രസിക്കുക" അത്രേ ഉള്ളൂ ഈ സിനിമ. രണ്ടര മണിക്കൂറില്‍ എന്നെ കുറെയേറെ ചിരിപ്പിച്ചു, രസിപ്പിച്ചു.. ചില സമയങ്ങളില്‍ ബോറടിപ്പിച്ചിട്ടുന്ടെങ്കിലും കുഴപ്പമില്ല- അത് എല്ലാ സിനിമകള്‍ക്കും അങ്ങനെ തന്നെയാണല്ലോ. എല്ലായിടത്തും മോഹന്‍ലാല്‍ ആണെങ്കില്‍ മോശം, മമ്മൂട്ടി ആണെങ്കില്‍ മോശം എന്നൊക്കെയുള്ള മുന്‍വിധികള്‍ വല്ലാതെ വര്‍ക്കൌട്ട് ചെയ്യുന്നു എന്ന് തോന്നുന്നു. അങ്ങനെയൊന്നും നോക്കേണ്ടതില്ല. നമ്മളെ രസിപ്പിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ പോരെ? സിനിമ കാണാത്തവരോട് ചില വാക്കുകള്‍:- ഉദാത്തമായ സാഹിത്യഭാവന, ഉദാത്തമായ ചലച്ചിത്രസങ്കല്‍പ്പം തുടങ്ങിയ തൂലികാ ജാടകള്‍ മാറ്റി നിര്‍ത്തി നമ്മുടെ ടെന്‍ഷന്‍ മറന്നു കുറച്ചു രസിക്കാം എന്ന മോഹത്തോടെ ഈ സിനിമ കാണാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്‍പ്പനേരം രസിക്കാം. നിരൂപണങ്ങള്‍ വായിച്ചു ഒരു സിനിമക്കും ആരും പോവരുത്. തീയേറ്ററിലെ ഇരുളില്‍ ഇരുന്ന് ചിരിച്ച് പുറത്തെ വെളിച്ചത്തില്‍ വന്ന് കൊള്ളില്ല എന്ന് പറയുന്നവരാണ് മിക്ക നിരൂപകരും . (നിരൂപകര്‍ എന്ന വാക്കുപയോഗിച്ചതില്‍ എം. എന്‍ വിജയന്‍ മാഷിനെ പോലെയുള്ളവര്‍ എനിക്ക് മാപ്പ് തരട്ടെ).
മരുഭൂമി കഥയ്ക്കും വെനീസിലെ വ്യാപാരിക്കും വേണ്ടി Beautiful തീയറ്ററില്‍ നിന്നും മാറ്റിയ തീയറ്ററുകാര്‍ അധികം വൈകാതെ Beautiful തിരിച്ചു ചോദിച്ചു വരും.കാരണം പ്രേക്ഷകര്‍ക്ക് കാണാന്‍ താല്പര്യം നല്ല സിനിമകളാണ്.
ReplyDeleteപ്രേക്ഷകര്‍ ഇപ്പോഴും പൊട്ടന്മാര്‍ ആണെന്നാണ് ഇവരൊക്കെ ധരിച്ചുവച്ചിരിക്കുന്നത് .
പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചു സൂപ്പര്‍ സ്റാര്‍ എന്ന ലേബലും ഒട്ടിച്ചു കൊണ്ട് വന്ന് വച്ചിരിക്കുന്നു .കഷ്ട്ടം ....
അല്ല താങ്കള്‍ ഇ... ഫിലിം കണ്ടിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്.
ReplyDeleteഅല്ലേല്‍ ഇ ഫിലിം നേ എങ്ങനെ പറയാന്‍ പറ്റില്ല. സോങ്സ് കോപി ,,സീന്‍സ് കോപി,,ഇങ്ങനെ പോയാല്‍ സംഭാഷണം മലയ്ളാ ഭാഷ കോപി എന്നും താങ്കള്‍ പറയുമല്ലോ?അഹോ മലയാളം ഫിലിം ണ്ടെ ഒറിജിനല്‍ പ്രോബ്ലം എങ്ങനത്തെ നിരീക്ഷകര്‍ ആണ്.