വളരെയധികം സാധ്യതകള്‍ ഉള്ള ഒരു കഥ , അല്ലെങ്കില്‍ കഥയുടെ ത്രെഡ് , വെറുതെ പാഴാക്കി കളഞ്ഞു എന്ന് ചില സിനിമകള്‍ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. അത്തരം ഒരു തോന്നല്‍ ഏറ്റവും ഒടുവില്‍എനിക്ക് സമ്മാനിച്ച സിനിമയാണ് ദ ട്രെയിന്‍ .
ജയരാജിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി, ജയസൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ദ ട്രെയിന്‍ .ഈ ചിത്രത്തിന്‍റെ കഥയും , തിരക്കഥയും , സംഭാഷണവും ജയരാജ് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് . സാങ്കേതികമായി ഒരു തികഞ്ഞ പരാജയം എന്നതിലുപരി , അഭിനേതാക്കളെ എങ്ങനെ ഉപയോഗിക്കണം , കഥ എങ്ങനെ യുക്തിപൂര്‍വ്വമായി മുന്നോട്ട് കൊണ്ട് പോകണം എന്നൊക്കെയുള്ള ചിന്താകുഴപ്പത്തില്‍ പെട്ട് ഉഴലുന്ന ഒരു സംവിധായകന്‍റെ രണ്ടു മണിക്കൂര്‍ നീളുന്ന വ്യഥയാണ് ദ ട്രെയിന്‍ ; ഈ രണ്ടു മണികൂര്‍ വീട്ടില്‍ കിടന്നു ഉറങ്ങാമായിരുന്നു എന്ന പ്രേക്ഷകയായ എന്‍റെയും.
രണ്ടായിരത്തിയാറ് ജൂലായ് പതിനൊന്നിനു മുംബൈയില്‍ ട്രെയിനുകളില്‍ നടന്ന ബോംബു സ്ഫോടന പരമ്പരകളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ദ ട്രെയിനിന്‍റെ കഥ വികസിക്കുന്നത് . സിനിമ തുടങ്ങി ഏതാനം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബോംബ് സ്ഫോടനങ്ങള്‍ നടക്കും എന്ന് കാണികള്‍ക്ക് മനസിലാകും . പിന്നെ ആകെ അറിയാനുള്ളത് പ്രധാന കഥാപാത്രങ്ങളില്‍ ആരൊക്കെ ആ സ്ഫോടനങ്ങള്‍ക്ക് ഇരയാകും എന്നത് മാത്രമാണ്. കാരണം സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സ്ഫോടനങ്ങള്‍ നടക്കുന്ന ട്രെയിനുകളിലും , റെയില്‍വേ സ്റ്റേഷനുകളിലുമായി ഉണ്ട്.വൈകുന്നേരം ആറു മണിക്ക് തുടങ്ങി പതിനൊന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഏഴു ബോമ്പ് സ്ഫോടനങ്ങള്‍ നടന്നു എന്ന വാര്‍ത്തകള്‍ക്ക് ശേഷം സിനിമ ഫ്ലാഷ്ബാക്കിലേക്ക് പോകുന്നു; അന്ന് പകല്‍ ആറു മണിയിലേക്ക്.
മുംബൈ ഗേറ്റ്‌വേ ഡോക്കില്‍ ഒരു ബോട്ടില്‍ വന്നിറങ്ങുന്ന തീവ്രവാദികള്‍ , അവരെ തീരത്ത് എത്തിക്കുന്ന ബോട്ട് ഡ്രൈവറെ കൊന്ന ശേഷം നഗരത്തിലേക്ക് പ്രവേശിക്കുന്നു. അന്നേ ദിവസം നഗരത്തിലെ മെട്രോ റെയിലില്‍ സ്ഫോടന പരമ്പര സൃഷ്ടിക്കാനുള്ള പദ്ദതികള്‍ എല്ലാം അവര്‍ ആസൂത്രണം ചെയ്തു കഴിഞ്ഞിരിക്കുന്നു . പക്ഷെ അവര്‍ക്ക് തൊട്ട് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനായ കേദാര്‍ (മമ്മൂട്ടി ) ഉണ്ട്. ബോട്ട് ഡ്രൈവറുടെ മരണം അന്വേഷിച്ച് തുടങ്ങുന്ന കേദാറിന് നഗരത്തില്‍ അന്ന് വൈകുന്നേരം ആറു മണിയോടെ നടക്കാന്‍ പോകുന്ന വന്‍ ദുരന്തങ്ങളുടെ സൂചനകള്‍ ലഭിക്കുന്നു . അന്വേഷണം മുറുകുന്നു .കേദാറിന്‍റെ സ്ഥിരം ശല്യമായ മേലുദ്യോഗസ്ഥന്‍ (കോട്ട ശ്രീനിവാസ റാവു ) , ജോസഫ് എന്ന കൈക്കൂലിക്കാരനായ പോലീസുകാരന്‍ (ജഗതി ശ്രീകുമാര്‍ ), സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഹനീഫ് (സായി കുമാര്‍ ) എന്നിവര്‍ ഈ അന്വേഷണത്തില്‍ കേദാറിനെ സഹായിക്കാനും, വഴിമുടക്കാനുമായി ചിത്രത്തിലുണ്ട്. സമാന്തരമായി കേദാറിനെ കാത്തിരിക്കുന്ന അയാളുടെ മകള്‍ , എ ആര്‍ റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പാടുവാന്‍ അവസരം ലഭിച്ച കാര്‍ത്തി (ജയസൂര്യ ) , കാര്‍ത്തിയുടെ ഒരു നമ്പര്‍ തെറ്റിയുള്ള ഫോണ്‍ കാള്‍ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുന്ന ലയ (അഞ്ചല്‍ സബര്‍വാള്‍ ) , വല്ല്യുപ്പയുടെ (വാവച്ചന്‍ ) ഹജ്ജ് യാത്രക്കുള്ള പണം സ്വരുക്കൂട്ടാന്‍ ശ്രമിക്കുന്ന സഹാന (സബിതാ ജയരാജ് ) , പിറന്നാളിന് വൃദ്ധസദനത്തില്‍ നിന്നുമെത്തുന്ന സ്വന്തം അപ്പച്ചനെ (മുത്തശ്ശന്‍ ആണെന്ന് തോന്നുന്നു ) കാത്തിരിക്കുന്ന അല്ലു എന്ന ബാലന്‍ , അല്ലുവിന്‍റെ അപ്പച്ചന്‍റെ വൃദ്ധ സദനത്തിലെ സുഹൃത്ത് (വത്സലാ മേനോന്‍ ) , സ്ഥിരം തിരക്കിലായ അല്ലുവിന്‍റെ മാതാപിതാക്കള്‍ ,അല്ലുവിന്‍റെ വീട്ടിലെ കാര്‍ക്കശ്യക്കാരിയായ ജോലിക്കാരി , അവരുടെ പിന്നാലെ നടക്കുന്ന ഒരു ടാക്സി ഡ്രൈവര്‍ (ശരണ്‍) അങ്ങനെ കുറേയധികം കഥാപാത്രങ്ങള്‍ ദ ട്രെയിനില്‍ ഉണ്ട് .ആ ദിവസം നടക്കുന്ന ബോമ്പു സ്ഫോടന പരമ്പരകള്‍ ഇവരുടെ എല്ലാം ജീവിതങ്ങളെ എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പര്യവസാനം.
ഈ സിനിമയെക്കുറിച്ച് നല്ലത് എന്തെങ്കിലും പറയാന്‍ , അല്ലെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഘടകം ചൂണ്ടിക്കാട്ടുവാന്‍ ഒന്നും തന്നെ ഇല്ല എന്നത് സങ്കടകരമായ വസ്തുതയാണ് .
അപാകതകള്‍ ഏറെയുണ്ടുതാനും . അവയില്‍ ചിലത് :

- മോശം സംവിധാനം, കുത്തഴിഞ്ഞ , ലക്ഷ്യ ബോധമില്ലാത്ത തിരക്കഥ , ക്യാമറ(സീനു മുരുക്കുമ്പുഴ, തനു ബാലക്ക് ) ,എഡിറ്റിംഗ് (വിവേക് ഹര്‍ഷന്‍ ) ; ഇവ നാലും ഈ സിനിമയുടെ നിലവാര തകര്‍ച്ചയ്ക്ക് പ്രധാന ഉത്തരവാദികളാണ്. ലയ എന്ന കഥാപാത്രം ആത്മഹത്യ ചെയ്യുവാന്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നില്‍ക്കുന്ന രംഗം മാത്രം മതി എത്ര അശ്രദ്ധമായിട്ടാണ് ഈ ചിത്രത്തിലെ ഓരോ ഷോട്ടുകളും എടുത്തിരിക്കുന്നത് എന്ന് മനസിലാക്കാന്‍ . പുറം തിരിഞ്ഞ് പിന്നിലേക്ക് വീഴുവാന്‍ നില്‍ക്കുന്ന ലയയുടെ തലമുടി കാറ്റത്തു മുന്നോട്ട് പറക്കുന്നു, പിന്നെ തിരിഞ്ഞ് കെട്ടിടത്തിന്‍റെ താഴേക്കു നോക്കുംപോലും, വശം തിരിഞ്ഞ് നില്‍ക്കുമ്പോഴും ഒക്കെ തലമുടി പറക്കുന്നത് മുന്നോട്ട് തന്നെ . (ഈ സീന്‍ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം. ). തിരക്കഥയിലെ അപാകതകള്‍ ആദ്യ സീനുകളില്‍ ഒന്നില്‍ വൈകുന്നേരം ആറു മണി മുതല്‍ ആറു പതിനൊന്ന് വരെയുള്ള സമയത്ത് സ്ഫോടനങ്ങള്‍ വ്യക്തമായി പ്ലാന്‍ ചെയ്യുന്ന തീവ്രവാദികള്‍ , അതിനു ശേഷം പകല്‍ മുഴുവന്‍ ലക്ഷ്യ ബോധമില്ലാത്തത് പോലെ റെയില്‍വേ സ്റ്റേഷനുകളില്‍ അലഞ്ഞു നടക്കുന്നതില്‍ നിന്നും തുടങ്ങി, ചിത്രത്തില്‍ മുഴുവനായി നിറയുന്നുണ്ട്.
- റെയില്‍വേ സ്റ്റേഷനില്‍ നീല ഷര്‍ട്ട് ധരിച്ച തീവ്രവാദിയെ മമ്മൂട്ടി സംശയത്തോടെ നോക്കുന്ന രംഗം . സ്ഫോടന പരമ്പരകളുടെ പ്രധാന ആസൂത്രകന്‍ ആയ അയാള്‍ ഒരു കറുത്ത ബാഗും തൂക്കി സ്റ്റേഷനിലെ സുരക്ഷാ കവാടങ്ങള്‍ക്ക് മുന്നില്‍ നിന്ന് താളം ചവിട്ടുന്നത് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് സി ഐ ഡി മൂസയില്‍ ഭാവനയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ദിലീപ് റോഡ് മുറിച്ചു കടക്കുന്ന രംഗമാണ് 'ഇനി അങ്ങോട്ട് വരട്ടെ ? എന്നിട്ട് ഇങ്ങോട്ട് വരട്ടെ ?' ആ മട്ടിലെ ഒരു സീന്‍.
- ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളില്‍ ഒന്നില്‍ മമ്മൂട്ടി ഒരു കോഡിന്‍റെ കുരുക്കഴിക്കുന്നുണ്ട് . മരണ സമയത്ത് കോഡ് ഭാഷയില്‍ പോലീസിനായി (അല്ലെങ്കില്‍ നിയമത്തിനായി ) സന്ദേശം എഴുതി വെയ്ക്കുന്ന തീവ്രവാദി ശരിക്കും ചിരിപ്പിച്ചു എന്ന് പറയാതെ വയ്യ . ആ കോഡ് സംവിധായകന്‍ മമ്മൂട്ടിയെക്കൊണ്ട് സോള്‍വ് ചെയ്യിക്കുന്ന രീതി അതിലേറെ ചിരിപ്പിച്ചു .
- സംഭാഷണങ്ങള്‍ പല രംഗങ്ങളിലും അരോചകമാണ് . 'അച്ഛനെ കൂടി നഷ്ടപ്പെട്ടാല്‍ എനിക്ക്...' എന്ന് പറയുന്ന എട്ടോ , പത്തോ വയസ്സുള്ള മുംബൈയില്‍ വളര്‍ന്ന കുട്ടിയും , ഡോക്യുമെന്‍ററി ചിത്രങ്ങളിലെ വോയിസ് ഓവര്‍ പോലെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനോട് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളെക്കുറിച്ച് വാചാലനാകുന്ന മമ്മൂട്ടിയും ഒക്കെ ചില ഉദാഹരണങ്ങള്‍ മാത്രം .
- എ ആര്‍ റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പാടണം എന്നത് ജയസൂര്യ അവതരിപ്പിക്കുന്ന കാര്‍ത്തി എന്ന കഥാപാത്രത്തിന്‍റെ ജീവിതാഭിലാഷമാണ് . റഹ്മാനെ ആദ്യമായി കാണുമ്പോള്‍ സമ്മാനിക്കാനുള്ള സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഗാനം നിര്‍മിക്കുവാന്‍ കാര്‍ത്തി നടത്തുന്ന ശ്രമങ്ങള്‍ സംവിധായകന്‍ /തിരക്കഥാകൃത്ത് , ഇവ രണ്ടുമായ ജയരാജ് ശരിക്കും സിനിമാക്കാരന്‍ തന്നെയാണോ എന്ന സംശയം എന്നില്‍ ഉണ്ടാക്കി. ആറരക്കുള്ള ട്രെയിനില്‍ പോകേണ്ട കാര്‍ത്തി ഗാനത്തിനെ ഈരടികള്‍ ഗൌരവമായി അന്വേഷിക്കുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.
- പാട്ടുകള്‍ (സംഗീതം :ശ്രീനിവാസ് , രചന :റഫീക്ക് അഹമ്മദ് ,ജയരാജ് ) ഒരു പത്തു മിനിട്ടിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ എത്തുന്നു എന്നതല്ലാതെ മറ്റൊന്നും ഈ സിനിമയില്‍ ചെയ്യുന്നില്ല . ഒരു വരിയോ, ഒരു മ്യൂസിക്ക് പീസോ പോലും ഓര്‍മ്മയില്‍ സൂക്ഷിക്കാനില്ലാത്ത ബോറന്‍ ഗാനങ്ങള്‍ ; അതാണ് ഈ ചിത്രത്തിലേത്. ഹിന്ദി പാട്ടുകളുടെ വരികള്‍ കേട്ടാല്‍ , രാഷ്ട്രഭാഷയെ സ്നേഹിക്കുന്നവര്‍ ആ ഭാഷ അന്ന് ഉപേക്ഷിക്കും .
- സബിതാ ജയരാജ് (അവരാണ് എന്ന് തോന്നുന്നു ), അപ്പച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്നിവര്‍ സ്ക്രീനില്‍ എത്തുന്ന രംഗങ്ങളില്‍ ഒക്കെ , ഈ സീന്‍ ഒന്ന് വേഗം കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ തിയറ്ററില്‍ ഇരുന്നത് . (ഈ സിനിമ ഒന്ന് വേഗം തീരണേ എന്ന പ്രാര്‍ത്ഥന വേറെയും ).
- കുറെ ആളുകളെ എവിടുന്നൊക്കെയോ കൊണ്ട് വന്നു ക്യാമറക്ക് മുന്നില്‍ എന്തൊക്കെയോ ചെയ്യിച്ച് അവസാനിക്കുന്ന ഈ ചിത്രത്തില്‍ വ്യക്തതയോ , വ്യക്തിത്ത്വമോ ഉള്ള ഒരു കഥാപാത്രം പോലും ഇല്ല .
- കാര്‍ത്തി- ലയ എന്നീ കഥാപാത്രങ്ങളുടെ ട്രാക്ക് പ്രത്യേകമായി എടുത്തു, അതിലെ ചില്ലറ അപാകതകള്‍ പരിഹരിച്ച് ലാല്‍ ജോസ്സോ മറ്റോ ഒരു സിനിമയായി ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ നല്ലൊരു പ്രണയ ചിത്രം മലയാളികള്‍ക്ക് കിട്ടുമായിരുന്നു. ലയയുടെ ആത്മഹത്യ ചെയ്യാനും , പിന്നീട് അതില്‍ നിന്ന് പിന്മാറാനുമുളള തീരുമാനങ്ങളുടെ കാരണം കൂടുതല്‍ വിശ്വാസ്യതയോടെ അവതരിപ്പിക്കുക എന്നത് മാത്രമായിരുന്നേനെ അതിനു വേണ്ട ശ്രമം. പക്ഷെ ആ സാധ്യത ജയരാജ് ഇല്ലാതാക്കി എന്നതില്‍ എനിക്ക് ശരിക്കും വിഷമമുണ്ട്