തമിഴ് നടന്‍ ജീവയുടെ സിനിമകള്‍ വരെ തിയറ്ററില്‍ പോയി കാണുന്ന എന്നെ തല്ലാന്‍ ആളില്ലാത്തത് കൊണ്ടാണ് അവള്‍ക്കു ഈ ഗതി വന്നത് എന്ന ശ്രുതിയുടെ കമന്റിന്റെ അകമ്പടിയോടെയാണ് കോ എന്ന തമിഴ് സിനിമ കാണാന്‍ ഞങ്ങള്‍ തിയറ്ററിനുള്ളിലേക്ക് പ്രവേശിച്ചത് . ബാല്‍ക്കണി നിറഞ്ഞിരിക്കുന്ന മലയാളികളെ കണ്ടപ്പോള്‍ ,എന്റെ ഭ്രാന്ത് പകര്‍ച്ചവ്യാധിയാണ് എന്നായി ശ്രുതി .പക്ഷേ പടം തുടങ്ങിയപ്പോള്‍ അവള്‍ പരാതി നിറുത്തി .
ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ തനിക്കുള്ള കഴിവ് സംവിധായകന്‍ കെ വി ആനന്ദ് , അദ്ദേഹത്തിന്‍റെ മുന്‍ ചിത്രമായ അയനിലൂടെ തന്നെ തെളിയിച്ചതാണ് . കോ തുടങ്ങുന്നത് തന്നെ ഒരു ബാങ്ക് കവര്‍ച്ചയും , സാഹസികമായി ആ കള്ളന്മാരുടെ ചിത്രങ്ങള്‍ എടുക്കാന്‍ അശ്വിന്‍ (ജീവ ) എന്ന ഫോട്ടോഗ്രാഫര്‍ നടത്തുന്ന ശ്രമങ്ങിളിലും കൂടിയാണ് . ദിന അഞ്ചലി എന്ന പത്രത്തിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ആണ് അശ്വിന്‍ .അശ്വിന്‍ എടുത്ത ഫോട്ടോകളുടെ സഹായത്തോടെ പോലീസ് കവര്‍ച്ചക്കാരില്‍ അവരുടെ തലവനെ ഒഴികെ മറ്റുള്ളവരെയെല്ലാം അറസ്റ്റ് ചെയ്യുന്നു.
ആ സംഭവത്തോടെ ആശ്വിന്റെയും ഒപ്പം ദിന അഞ്ചലിയുടെയും പ്രശസ്തി വര്‍ദ്ധിക്കുന്നു. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് അടുക്കാറായ സമയം കൂടിയാണത്. മുഖ്യമന്ത്രി യോഗേശ്വരന്‍ (പ്രകാശ് രാജ് ) , പ്രതിപക്ഷ നേതാവ് ആളവന്താന്‍ (കോട്ട ശ്രീനിവാസ റാവു ) എന്നിവര്‍ അധികാരം പിടിച്ചെടുക്കാന്‍ പണവും, ഗുണ്ടായിസവുമായി വാശിയോടെ തിരഞ്ഞെടുപ്പ് രംഗത്തുണ്ട് . പക്ഷെ ദിന അഞ്ചലിയിലെ ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ് രേണുക (കാര്‍ത്തിക ) , അശ്വിന്‍ എന്നിവരുടെ സഹായത്തോടെ വസന്തപെരുമാള്‍ (അജ്മല്‍ അമീര്‍ ) എന്ന നേതാവിന്റെ കീഴില്‍ പുതിയ ഒരു രാഷ്ട്രീയ ശക്തി തമിഴ്നാട്ടില്‍ ഉദയം ചെയ്യുന്നു. വിദ്യാഭ്യാസമുള്ള യുവതി യുവാക്കളുടെ ആ പാര്‍ട്ടി പതിയെ പതിയെ ജനസമ്മതി നേടുന്നത് കണ്ട് യോഗേശ്വരനും, ആളവന്താനും അസ്വസ്ഥരാകുന്നു . തുടര്‍ന്ന് വസന്തപ്പെരുമാളിന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ബോംബ്സ്ഫോടനം ഉണ്ടാകുന്നു. വസന്തപ്പെരുമാളിനെ അശ്വിന്‍ രക്ഷിക്കുന്നു . തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് കോയുടെ ക്ലൈമാക്സിലേക്ക് കാണികളെ നയിക്കുന്നത് .
കെ വി ആനന്ദ് തമിഴകത്തെ പുതിയ തലമുറയിലെ വാണിജ്യ സിനിമാ സംവിധായകരില്‍ പ്രമുഖ സ്ഥാനം ഉള്ള ഒരാളാണ് . അയന്‍ എന്ന തന്റെ മുന്‍ ചിത്രത്തിലൂടെ വാണീജ്യ സിനിമാ പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ ഈ ചിത്രത്തിലും അദ്ദേഹം നിലനിറുത്തുന്നുണ്ട്. പക്ഷേ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട കഥാപാത്രം മരിച്ച് പത്തു മിനിട്ടിനുള്ളില്‍ നായകന്‍-നായികാ ഇവരുടെ പ്രണയ ഗാനം എന്നത് ഒരല്‍പ്പം കടന്ന കൈയ്യാണ് എന്ന് പറയാതെ വയ്യ. കൂടാതെ അല്‍പ്പം കൂടി ഒന്ന് ശ്രദ്ധിച്ച് കൈകാര്യം ചെയ്തിരുന്നെങ്കില്‍ കഥയുടെ സസ്പെന്‍സ് കുറേക്കൂടി ത്രില്ലിംഗ് ആയേനെ . ( മരിച്ച് കിടക്കുന്ന ഒരു കഥാപാത്രത്തിന്റെ സെല്‍ ഫോണ്‍ ഒരാള്‍ ബാഗിലേക്ക് ഇടുന്ന വീഡിയോ കഥയുടെ അല്‍പ്പം വൈകിയ വേളയില്‍ കാട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നത് പോലെ കൊച്ച് , കൊച്ചു കാര്യങ്ങള്‍ ).
സ്ഥിരം ത്രില്ലര്‍ സിനിമകളുടെ പ്രേക്ഷകര്‍ക്ക് ഇന്റര്‍വെല്‍ പോയന്റില്‍ തന്നെ സസ്പെന്‍സ് പിടികിട്ടുമെങ്കിലും അവരെയും ബോറടിപ്പിക്കാതെ ക്ലൈമാക്സ് വരെ കൊണ്ട് പോകുന്നു എന്നത് കെ വി ആനന്ദിന്റെ വിജയം തന്നെയാണ്. അത് സമ്മതിക്കാതെ തരമില്ല .
അഭിനേതാക്കളില്‍ നായകന്‍ ജീവയെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് അജ്മലിനെയാണ് .മലയാളി ആയതു കൊണ്ട് മാത്രമല്ല അത്. അജ്മല്‍ തന്റെ വേഷം ശരിക്കും ഭംഗിയാക്കിയിട്ടുണ്ട് . എന്ന് വെച്ച് ജീവ മോശമായി എന്നല്ല .ജീവയും നന്നായിട്ടുണ്ട്. കാര്‍ത്തിക , പിയ വാജ്പേ , പ്രകാശ് രാജ്, കോട്ട ശ്രീനിവാസ റാവു എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല . ഇതില്‍ പ്രകാശ് രാജ് , കോട്ട ശ്രീനിവാസ റാവു എന്നിവരുടെ കഥാപാത്രങ്ങള്‍ കുറച്ചു കൂടി വികസിപ്പിച്ചിരുന്നെങ്കില്‍ നേരത്തെ സൂചിപ്പിച്ച ത്രില്ലിംഗ് ഘടകം വര്‍ദ്ധിക്കുമായിരുന്നു .
ഹാരിസ് ജയരാജിന്റെ പാട്ടുകള്‍ എല്ലാം പുതിയ യുഗത്തിന്റെ സംഗീതമാണ്. മൂന്നു മാസത്തിനപ്പുറം ആയുസിലെങ്കിലും , ഓര്‍മയില്‍ നില്‍ക്കുന്ന മൂന്നു മാസങ്ങള്‍ ആഘോഷമായി ഓര്‍ക്കാവുന്ന തരത്തിലുള്ളവ .
റിച്ചാര്‍ഡ് എം നാഥന്റെ ക്യാമറ ഭംഗിയുള്ളതും , വേഗമേറിയതുമായ കാഴ്ചകള്‍, കഥക്ക് ഇണങ്ങുന്ന രീതിക്ക് നമുക്ക് സമ്മാനിക്കുന്നു .
ചുരുക്കത്തില്‍ പതിനായിരം പേരെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന നായകനും, പഞ്ചലൈനുകളും ഇല്ലാതെ തന്നെ യാഥാര്‍ത്ഥ്യ ത്തോട് ഏറെ അടുത്ത് നിന്നു കൊണ്ട് വാണിജ്യ സിനിമകള്‍ എടുക്കാന്‍ സാധിക്കും എന്ന് സംവിധായകന്‍ കെ വി ആനന്ദിന്റെ സാക്ഷ്യമാണ് കോ .ഓടി നടന്ന് സ്ഥിരമായി സിനിമകള്‍ കാണുന്ന ഒരാള്‍ക്ക് , അല്‍പ്പ സ്വല്‍പ്പം പ്രശ്നങ്ങള്‍ , തോന്നുമെങ്കിലും, രണ്ടേമുക്കാല്‍ മണിക്കൂര്‍ ഒരു ബോറഡിയുമില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ഇത് .എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം .പടം കഴിഞ്ഞിറങ്ങിയപ്പോള്‍ ജാസ്മിനും , ശ്രുതിയും എന്നെ തല്ലാതെ 'ഉം, കൊള്ളാം' എന്ന് പറഞ്ഞതും എനിക്ക് അനുകൂലമായ സാക്ഷി മൊഴികളാണ് .

kollam... nice review..
ReplyDeleteകൊള്ളാം! ഇനി പടം കാണട്ടെ!
ReplyDeleteഅപ്പോള്‍ ഇനി ഇവിടെ വന്നു പടം കണ്ടാല്‍ മതി അല്ലെ..കൊള്ളാം
ReplyDeleteയു ട്യൂബില്‍ വരട്ടെ, കാണാം..
ReplyDeleteപ്രിയാ,
ReplyDeleteറിവ്യു ഇഷ്ടപ്പെട്ടു. ഒന്ന് രണ്ടു അഭിപ്രായങ്ങള്‍ പറഞ്ഞോട്ടെ..
സിനിമ കാണാതെ ഇത് വായിക്കുന്നവര്‍, പിന്നീട് കാണുമ്പോള്‍ ആസ്വാദനത്തിനു ഭംഗം വരുത്താത്ത രീതിയില്‍ മാത്രം കഥയെപ്പറ്റി പറഞ്ഞാല്‍ നന്നായിരുന്നു.
ചിന്ത, ജാലകം തുടങ്ങിയ അഗ്രിഗേറ്ററുകളില്‍ ലിസ്ട് ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് വായിക്കാന്‍ അവസരം ലഭിക്കും.
ഇവിടേയ്ക്ക് നയിച്ച ഹരിക്ക് നന്ട്രി :)
appo ko kaanam alle
ReplyDeleteGlad to know more Malayaalees (even women) have started watching Tamil movies. Many movies which released a bit earlier, should be cursing themselves. For eg, Mirugam , Thendral , Azhaki etc. were movies which were a must watch but most Kerala women didn't.
ReplyDeleteCongrats maam.
രാജേഷ് ,സിനിമകള്‍ തിയറ്ററില്‍ പോയി കാണുക എന്നത് എന്റെ പ്രധാന ടൈംപാസ് ആണ്. അത് കൊണ്ട് തന്നെ മിക്കവാറും എല്ലാ സിനിമകളും തിയറ്ററില്‍ തന്നെ പോയി കാണാറുണ്ട് . ഈ ബ്ലോഗ് തുടങ്ങുന്നത് വരെ എന്റെ ആ ശീലം കൊണ്ട് കഷ്ട്ടപ്പാട് എന്റെ രണ്ട് കൂട്ടുകാരികള്‍ക്ക് മാത്രമായിരുന്നു :) സിനിമകള്‍ക്ക് സ്ഥിരം കൂട്ട് അവരാണ് . ത്രീ ചാര്‍ സോ ബീസ് വരെ അവര്‍ ഞാന്‍ കാരണം സഹിച്ചിട്ടുണ്ട് .
ReplyDeleteതമിഴ് സിനിമകളുടെ കാര്യം പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു . ഇപ്പോഴത്തെ സിനിമയെ ഇഷ്ട്ടപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട ന്യൂ ജെനറേഷന്‍ തമിഴ് സിനിമകള്‍ പലതും പലരും മുന്‍വിധികള്‍ കാരണം മിസ്സ് ചെയ്യുന്നുണ്ട്
ഒരു റിവ്യൂവര്‍ എന്നാ നിലയില്‍ പ്രിയ അഭിനന്ദനം അര്‍ഹിക്കുന്നു, പുതിയ മലയാളം സിനിമ വന്നാല്‍ ഇവിടെ വന്നു അഭിപ്രായം അറിഞ്ഞിട്ടേ പോകു, അഭിനന്ദനം പ്രിയ, കഥ മുഴുവനായി പറയുന്ന രീതി ഒഴിവാക്കിയാല്‍ ഒരു spoiler effect ഒഴിവാക്കാമായിരുന്നു
ReplyDeleteഎന്നാലും NGO ഫീൽഡിൽ എന്തെല്ലാം എഴുതാനുണ്ടാവും...
ReplyDeleteവല്ല സിനിമ വാരികയിലും റിവ്യു എഴുതാന്‍ പോക്കുടെ നല്ലൊരു ഭാവി കാണുന്നുണ്ട്
ReplyDeleteSorry to write in English. Officil anne, no time for transliteration.
ReplyDeletePlease visit - www.mycinematoday.blogspot.com
I cant write - but just listing my daily movies.
and some comments on them. In English though. Thought better not to damage my mother tongue. Also wanted couple of my close friends to read it.
Thanks and all the best to you.
Sorry. veroru kaaryam parayaan marannu poyi.
ReplyDeleteThe friends who tease you about watching Jeeva movies in theatre, make them watch 2 early movies of Jeeva - Ram, Dishyum, Kakkruthu Tamil.
They might regret saying this to you.
Easter inu veetil irunnu chumma bore adichapo enna oru padam kandu kalayam ennu vechu poyatha. Trailer kandapo thanne ishtapettu. Movie was really nice and i recommended to many of my friends
ReplyDeleteഎനിക്ക് ജീവയുടെ പടങ്ങള്‍ ഇഷ്ടമാണ് . പിന്നെ ദിന അഞ്ജലി അല്ല , ദിന അഞ്ചല്‍ (daily post ) ആണ്. പിന്നെ പിയ ബജ്പaയിയുടെ അഭിനയം എനിക്ക് ഇഷ്ടമായി. ആ കഥാപാത്രം എന്താണോ അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട് . കാര്‍ത്തിക അസിനെയും നയന്‍ താരയെയും അനുകരിക്കുന്നത് പോലെ ചില രംഗങ്ങളില്‍ തോന്നി. ബോസ് വെങ്കട്ടും നല്ല അഭിനയം ആയിരുന്നു. ന്യൂസ് ലൈവ് ടി വി ചാനല്‍ കാലത്തും പ്രസ് ഫോട്ടോഗ്രാഫര്‍ നായകനായ സിനിമ ഇറക്കാനുള്ള ധൈര്യവും സമ്മതിക്കണം. പിന്നെ സൈഡില്‍ ലെന്‍സ് ഉള്ള സൂം ലെന്‍സ് ഒക്കെ ചുമ്മാ കാണിക്കുന്നുണ്ട്. പിയ ബജ്പായി മരിച്ചു കഴിഞ്ഞു റൊമാന്റിക് സോങ്ങിനു പകരം നായകനും നായികയും പിയയുടെ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ ആലോചിക്കുന പട്ടു ആയിരുന്നു നല്ലത്.
ReplyDelete