മാര്‍വല്‍ കോമിക്സ്സിന്റെ ഒരു ആരാധികയാണ് ഞാന്‍ . പഴയ ഇന്ദ്രജാല്‍ കോമിക്സ് കളക്ഷന്‍ ഈ അടുത്തിടെ ഏകദേശം മുഴുവനായി സ്വന്തമാക്കുകയും ചെയ്തു (ഏട്ടനാണ് പണ്ട് കാലത്ത് ഫാന്റം ,മാന്‍ഡ്രെയ്ക്ക് എന്നിവരുടെ കഥകള്‍ കോമിക്കുകളായി ഇന്ത്യയില്‍ പബ്ലിഷ് ചെയ്തിരുന്ന ഇന്ദ്രജാല്‍ കോമിക്ക്സിനെ എനിക്ക് പരിചയപ്പെടുത്തിയത്) .കോമിക്ക് ബുക്കുകളോടുള്ള ഇഷ്ടം കാരണം തോര്‍ സിനിമയായി ഇറങ്ങിയപ്പോള്‍ ,അതും ത്രീഡിയില്‍ വന്നപ്പോള്‍ ,കാണണം എന്നതില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ല.
നോര്‍സ് ഇതിഹാസങ്ങള്‍ക്ക് മാര്‍വല്‍ കോമിക്സ് കൊടുത്ത വ്യാഖ്യാനങ്ങള്‍ ആണ് തോര്‍ കോമിക്കുകളുടെ അടിസ്ഥാനം .അസ്ഗാര്‍ഡ് എന്ന ദിവ്യ തലം (മിത്തിക്കല്‍ റെലം) ഭരിക്കുന്ന ഓഡിന്‍ എന്ന സര്‍വ്വശക്തനായ രാജാവിന്റെയും (നോര്‍സ് ഇതിഹാസങ്ങളില്‍ ഓഡിന്‍ സര്‍വ്വ ശക്തനായ ദൈവമാണ് എന്നാണ് എന്റെ ഓര്‍മ്മ .മാര്‍വല്‍ ദൈവം എന്നത് നേരിട്ട് പറയുന്നില്ല . )മകനായ തോറിന്റെയും കഥയാണ് കോമിക്കുകളിലെ മുഖ്യ പ്രമേയം .
സിനിമയില്‍ തോര്‍ അസ്ഗാര്‍ഡിന്റെ അടുത്ത രാജാവായി സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്നതും ,ഇടയ്ക്കു തോറിന്റെ എടുത്തു ചാട്ടവം അഹങ്കാരവും കാരണം ഓഡിന്‍ തോറിനെ ശക്തികള്‍ നശിപ്പിച്ച് അസ്ഗാര്‍ഡില്‍ നിന്നും ഭൂമിയിലേക്ക് നിഷ്കാസനം ചെയ്യുന്നതും , തുടര്‍ന്ന് ഭൂമിയിലെ ജീവിതം തോറില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് വിഷയം.
ഹെന്റി V എന്ന ചിത്രത്തില്‍ മികച്ച അഭിനേതാവിനും, സംവിധായകനുമുള്ള ഓസ്കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ സ്വന്തമാകിയ കെന്നത്ത് ബ്രനാഹ് ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍ . ത്രീഡി സാങ്കേതിക വിദ്യയില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം , കോമിക് ബുക്കുകളുടെ ആരാധിക എന്ന നിലയില്‍ എനിക്ക് ഇഷ്ടമായി . പക്ഷേ ഗ്രാന്‍ഡ് വിഷ്വല്‍സ് എന്ന ചിന്തക്ക് പുറകെ പോകാതെ ദി ഡാര്‍ക്ക് നൈറ്റ് എന്ന സിനിമയിലെ പോലെ കഥാപാത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമീപനം ആയെങ്കില്‍ എന്ന് ആഗ്രഹിച്ച് പോയത് കൊണ്ടാവാം , തോര്‍ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തെല്ലൊരു നിരാശ തോന്നിയെനിക്ക് . (ക്രിസ്റ്റഫര്‍ നോലന്‍ സംവിധാനം ചെയ്ത ഡാര്‍ക്ക് നൈറ്റ് കഥാഖ്യാന രീതി കൊണ്ടും ക്യാരെക്ടറൈസേഷന്‍ കൊണ്ടും എന്നെ വല്ലാതെ സ്വാധീനിച്ച ഒരു ചിത്രമാണ്. ഹീത്ത് ലെഡ്ജറിനെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.പറഞ്ഞാല്‍ അത് വേറൊരു പോസ്റ്റ് അകാനുള്ളത്ര കാണും ) .
തോര്‍ എന്ന സിനിമയെക്കുറിച്ച് വ്യക്തിപരമായ ആ നിരാശ ഒഴുവാക്കിയാല്‍ ഒരു കോമിക്ക് ബുക്ക് ഹീറോയുടെ കഥ സിനിമയാക്കുമ്പോള്‍ വേണ്ട ചേരുവകള്‍ എല്ലാം ഇതില്‍ ഉണ്ട് .
തോര്‍ ആയി ക്രിസ് ഹെംസ്വെര്‍ത് , ഓഡിന്‍ ആയി ആന്റണി ഹോപ്കിന്‍സ് , ലോക്കി എന്ന തോറിന്‍റെ അര്‍ദ്ധസഹോദരനായി ടോം ഹിഡെല്‍സ്റ്റണ്‍ എന്നിവരുടെ കാസ്റ്റിംഗ് ആണ് ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഘടകം . ഓരോരുത്തരും കഥാപാത്രത്തിനു യോജിച്ച ശരീര ഭാഷയുള്ളവര്‍ .
തിരക്കഥ എഴുതിയ ത്രയത്തിന് (ആഷ്ലി മില്ലര്‍ , സാക്ക് സ്റ്റെന്‍സ് , ഡോണ്‍ പെയിന്‍ ) എന്നിവര്‍ക്ക് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന തരത്തിലെ സംഭവങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സൃഷ്ടിക്കുക എന്നതാണ് ഈ ചിത്രത്തിലെ പ്രധാന കര്‍ത്തവ്യം എന്ന് തോന്നുന്നു .
ഗ്രാഫിക്സും , സ്പെഷ്യല്‍ ഇഫെക്ക്റ്റ്സ് എന്നിവ കൊള്ളാം എന്നല്ലാതെ മികച്ച നിലവാരത്തില്‍ എത്തി എന്ന് പറയാന്‍ സാധിക്കില്ല .അവതാര്‍ എന്ന സിനിമയിലെ ത്രീഡി വിസ്മയങ്ങള്‍ ഈ ചിത്രത്തില്‍ കുറവാണ് താനും .അവതാറിന്റെ ടെക്ക്നോളജി തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് എവിടേയോ വായിച്ച ഒരു ഓര്‍മ്മ .
ഒരു സാധാരണ ഹോളിവുഡ് സുപ്പര്‍ ഹീറോ സിനിമ കാണുന്ന തരത്തില്‍ ആസ്വദിച്ച് കാണാം. പക്ഷേ ത്രീഡി എന്ന പേരില്‍ തിയറ്ററുകാര്‍ വാങ്ങുന്ന അധിക ചാര്‍ജ് കൊടുക്കേണ്ട കാര്യമില്ല .ടൂ ഡിയില്‍ കണ്ടാലും നഷ്ടമൊന്നും സംഭവിക്കില്ല ഇതാണ് തോറിനെക്കുറിച്ച് എന്റെ വ്യക്തിപരമായ അഭിപ്രായം

Samayam kalyaanaayittu mattoru stupid hollywood entertainer enna reethiyil kaanam ennu karuthi theatre vare chennathaanu - 3d ennu kandappolzhaanu aa kaaryam orthathu. thirichu ponnu.
ReplyDeleteonnum nashtapettilla ennippol urappaayi. nandri
Nice review . Keep going with this type of truthful blog!!
ReplyDeleteBy the way will you be able to tell, from where you got all indrajal comics collection??.I am keenly interested to buy those, as i am a great fan of indrajal comics.
Thanks in advance
You watch all movies?? Amazing..
ReplyDeleteAgreeing to your views on Nolan's Dark Knight and The Joker.. That was THE Super Hero Movie..
And about theaters charging additional charge for 3D glasses.. Whatif we bring our own glasses? :D