ഡാഡിയും ,മമ്മിയും സിനിമക്ക് വരിക എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ വീട്ടില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒരു അത്ഭുതമാണ് . സെല്കടീവ് മൂവീസ് മാത്രം കാണുന്ന ബുദ്ധിജീവികളാണ് രണ്ടാളും എന്നാണ് മമ്മിയുടെ അവകാശവാദം .എന്ന് വെച്ചാല്‍ ,ഏട്ടനേയും ,എന്നെയും പോലെ സിനിമ കാണാന്‍ കിട്ടുന്ന ചാന്‍സ് ഒന്നും കളയാത്ത ലോക്കല്‍സ് അല്ല രണ്ടാളും എന്ന് സാരം . കൂട്ടുകാരികള്‍ എന്റെ സിനിമാ ഭ്രാന്ത് സഹിക്ക വയ്യാതെ മുങ്ങുമ്പോള്‍ , ഏട്ടന്‍ എന്നെ സിനിമക്ക് കൊണ്ട് പോകാന്‍ തീരെ ഫ്രീ അല്ലതാകുമ്പോള്‍ , ഡാഡിയെ സോപ്പിട്ട് സിനിമക്ക് പോവുക എന്ന എന്റെ ട്രംപ് കാര്‍ഡിന് ഉടക്ക് പറയാതിരിക്കാന്‍ മാത്രം ഞാന്‍ മമ്മിയുടെ വാദത്തിന് എതിരൊന്നും പറയാറില്ല.
അടുത്ത ബന്ധുക്കളുടെ വിസിറ്റ് പ്രമാണിച്ച് തിരക്കുകള്‍ ഒഴിവാക്കി ഇന്നലെ ഡാഡിയും, ഏട്ടനും വീട്ടില്‍ ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ എല്ലാവരെയും കൂട്ടി ഒരു സിനിമാ പരിപാടി ഞാന്‍ രാവിലെ തന്നെ മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്നു .
വളരെ നൈസായ് വിഷയം ഞാന്‍ എല്ലാവര്‍ക്കും മുന്‍പില്‍ അവതരിപ്പിച്ചു അങ്കിള്‍മാരും ,അമ്മായിമാരും സമ്മതം മൂളി .പക്ഷെ അവര്‍ പോകാം എന്ന് ആദ്യം പറഞ്ഞ സിനിമയുടെ പേര് ഉറുമി . ഞാന്‍ നേരത്തെ കണ്ട സിനിമയാണ് അതെന്ന് അറിയാവുന്ന ഡാഡി എന്നെ നോക്കി ചിരിച്ച കള്ളച്ചിരി കണ്ടില്ല എന്ന് നടിച്ച്, ഭക്തജനങ്ങളുടെ ശ്രദ്ധക്ക് പോകാനുള്ള ക്യാന്‍വാസിംഗ് ഞാന്‍ തുടങ്ങി . മമ്മിക്കും , അമ്മായിമാര്‍ക്കും കാവ്യാ മാധവനോടുള്ള സെന്റിമെന്റ്സ് ,ഇഷ്ടം എന്നിവ മുതലെടുത്ത് തീരുമാനം എനിക്ക് അനുകൂലമാക്കുകയും ചെയ്തു .
അങ്ങനെ വലിയൊരു സംഘമായി ഞങ്ങള്‍ തിയറ്ററില്‍ എത്തി. ടിക്കറ്റ് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ തന്നെ കിട്ടി . മമ്മി ,അമ്മായിമാര്‍ എന്നിവരെ ഒഴിവാക്കി ഞാന്‍ സീറ്റ് പിടിച്ചത് ഡാഡിയുടെയും, ഏട്ടന്റെയും അടുത്താണ് . സിനിമ തുടങ്ങിയാല്‍ അടുത്തിരിക്കുന്നവര്‍ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല . ഡാഡിക്ക് അതറിയാം .ഏട്ടന്‍ എന്നെപ്പോലെ തന്നെ സിനിമ തുടങ്ങിയാല്‍ കോണ്‍സന്‍ട്രേഷന്‍ മുഴുവന്‍ സ്ക്രീനിന് കൊടുക്കുന്ന ആളുമാണ് .
സിനിമ തുടങ്ങി . മദ്യപാനിയായ ഭര്‍ത്താവിനെക്കൊണ്ട് (ഇര്‍ഷാദ് ) രണ്ടു മക്കള്‍ അടങ്ങുന്ന കുടുമ്പത്തിന് പ്രയോജനമൊന്നുമില്ലാതെ , റോഡരികില്‍ സ്വയം നടത്തുന്ന ഹോട്ടലിന്റെ വരുമാനത്തില്‍ കഷ്ട്ടപ്പെട്ട് കുടുമ്പം പുലര്‍ത്തുന്ന സുമഗലയിലൂടെ (കാവ്യാ മാധവന്‍ ) കഥ തുടങ്ങുന്നു. ഭര്‍ത്താവിന്റെ കുടി പരിധി വിടുമ്പോള്‍, അത് നിറുത്താന്‍ സുമഗല കണ്ടെത്തുന്ന വഴിയാണ് , ഭര്‍ത്താവിന് ഏറ്റവും വിശ്വാസമുള്ള കുടുമ്പ പരദേവത സ്വന്തം ദേഹത്തില്‍ ആവേശിച്ചു എന്ന അഭിനയം .ഭര്‍ത്താവിന്റെ കുടി നിറുത്തുക എന്ന ഉദ്ദേശം ആ അഭിനയത്തിലൂടെ അവള്‍ താത്കാലികമായി സാധിക്കുന്നു.പക്ഷെ നാട്ടുകാര്‍ സുമഗലയെ ദേവിയുടെ അവതാരമായി കാണുവാന്‍ തുടങ്ങുന്നു. ഒരിക്കല്‍ കൂടി ദേവിയായി അഭിനയിക്കേണ്ട സാഹചര്യം സുമഗലക്ക് ഉണ്ടാകുന്നു . അതോടെ അവള്‍ പ്രശസ്തയാകുന്നു . ആ പ്രശസ്തി മുതലെടുക്കാന്‍ അവളുടെ തന്നെ കുടുമ്പത്തിലെ ചിലരും, പുറത്തു നിന്നുള്ളവരും എത്തുന്നതോടെ കാര്യങ്ങള്‍ സുമഗല ഒരിക്കലും ചിന്തിക്കാത്ത തലങ്ങളിലേക്ക് നീങ്ങുന്നു .
ആള്‍ ദൈവമായി വളരുന്ന സുമഗല ഏറെ താമസിയാതെ വ്യക്തമായ കച്ചവട ലക്ഷ്യങ്ങള്‍ ഉള്ള ചിലരുടെ കയ്യിലെ കളിപ്പാട്ടമായി മാറുന്നു .സ്വന്തം ജീവിതം കൈവിട്ടു പോകുന്നത് അറിയുന്ന സുമഗലയുടെയും അവള്‍ക്കു പ്രിയപ്പെട്ടവരുടെയും മാനസിക സംഘര്‍ഷങ്ങള്‍ , പ്രതികരണങ്ങള്‍ എന്നിവ പിന്നെ സിനിമയെ ക്ലൈമാക്സിലേക്ക് നയിക്കുന്നു.
സിനിമ കണ്ടിറങ്ങിയപ്പോള്‍ ഏട്ടന്‍ ഇഷ്ടപ്പെട്ടോ എന്ന പതിവ് ചോദ്യം ചോദിച്ചു . നല്ല സ്കോപ്പുള്ള സബ്ജെക്റ്റ് ആയിരുന്നു, പക്ഷേ പ്രസന്റേഷന്‍ എനിക്ക് പിടിച്ചില്ല എന്നായിരുന്നു എന്റെ മറുപടി . പതിവ് പോലെ തന്നെ ഞങ്ങള്‍ സിനിമാ ഭ്രാന്തരുടെ കത്തിയിലേക്ക് അത് നീളുകയും ചെയ്തു .
സിനിമയില്‍ റെയില്‍വേ പാളത്തില്‍ വെച്ചുള്ള ഒരു സീന്‍ ഉണ്ട്. ആ സീനില്‍ നിന്ന് കഥ തുടങ്ങി , ചാനലുകാര്‍ , ഭക്ത ജനങ്ങള്‍ , ഒടുവില്‍ സുമഗല അലെങ്കില്‍ അവരുടെ ഭര്‍ത്താവ് ഇതില്‍ ആരുടെയെങ്കിലും വ്യൂ പോയന്റുകളില്‍ കൂടി കഥ മുന്നോട്ട് കൊണ്ട് പോയി , ഇടയ്ക്ക് ഫ്ലാഷ് ബാക്കിലൂടെ സുമഗല ,സുമഗലാ ദേവി എന്ന അവതാരമായി മാറാന്‍ ഉണ്ടായ കാരണങ്ങള്‍ പറഞ്ഞ്,ക്ലൈമാക്സില്‍ എത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നായിരുന്നു എന്റെ അഭിപ്രായം . മുഴുവന്‍ സമ്മതിച്ച് തന്നിലെങ്കിലും ഏറെക്കുറെ ഏട്ടനും അതിന് തലകുലുക്കി (സിനിമകളെ ക്കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ ഏട്ടന്‍ സമ്മതിച്ച് തരുന്നത് എനിക്ക് വല്യ ഒരു അവാര്‍ഡ് കിട്ടിയത് പോലെയാണ് എന്ന് ഞാന്‍ ഒരിക്കലും ആളോട് പറയില്ല).
കാവ്യാ മാധവന് പകരം പത്മപ്രിയ ആയിരുന്നെങ്കില്‍ കഥയില്‍ സുമഗലയുടെ കുടുമ്പ ജീവിതം,കഷ്ട്ടപ്പാടുകള്‍ എന്നിവയ്ക്ക് കുറേക്കൂടി വിശ്വാസ്യത തോന്നിക്കുമായിരുന്നു . എന്ന് വെച്ച് കാവ്യാ മാധവന്‍ ബോറാണ് എന്നല്ല പറഞ്ഞത് . സുമഗലയെ സ്വന്തം കഴിവിനൊത്ത് മാക്സിമം ഭംഗിയായി തന്നെ കാവ്യ അവതരിപ്പിച്ചിട്ടുണ്ട് . എങ്കിലും , വെറുതെ ഒരു ചിന്ത . അത്രേയുള്ളൂ .ഏട്ടന്‍ പറഞ്ഞത് സംയുക്താ വര്‍മയ്ക്ക് തിരിച്ചു വരവിന് താത്പര്യമുണ്ടെങ്കില്‍ പറ്റിയ റോള്‍ ഇതായിരുന്നു എന്നാണ്. അല്ലെങ്കില്‍ നന്ദിതാ ദാസ് എന്നും .
സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം സുമംഗലയുടെ ഭര്‍ത്താവ് വിശ്വനാഥന്‍ ആണ് .മദ്യപിക്കുമ്പോള്‍ ഉള്ളിലെ കോമ്പ്ലക്സുകള്‍ ഓരോന്നായി പുറത്തു വരുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ .ഇര്‍ഷാദ് ആ കഥാപാത്രത്തെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുമുണ്ട് . ഇക്കാര്യത്തില്‍ ഞാനും ഏട്ടനും എഗ്രീ, എഗ്രീ.
ബി മനോജിന്റെ തിരക്കഥ ഭക്തജനങ്ങളുടെ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്ന തരത്തില്‍ നീങ്ങുകയും ,എഡിറ്റിംഗ് ,സംവിധായകന്‍ പ്രിയനന്ദനന്റെ ഇടപെടല്‍ എന്നിവയിലൂടെ രണ്ടാം പകുതിയില്‍ ചില കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തിരുന്നുവെങ്കില്‍ പടത്തിന്റെ ഫീല്‍ കുറേക്കൂടി മെച്ചമാകുമായിരുന്നു എന്ന ഏട്ടന്റെ അഭിപ്രായം ,ഞാനത് പറയുന്നതിന് മുന്‍പേ ആള്‍ അടിച്ചു മാറ്റിയതാണ് . സത്യം .ആ വാശിക്ക്, ഇത്തരത്തില്‍ ഒരു കഥയില്‍ നല്ല സറ്റയര്‍ സ്കോപ്പ് ഒരുപാടുണ്ടായിരുന്നു എന്ന എന്റെ അഭിപ്രായത്തിന്റെ ബാക്കി കൂടി ഞാന്‍ കൂട്ടി ചേര്‍ക്കുന്നു . കല്ലിനെ ചൂണ്ടി ദൈവമാണ് എന്ന് എന്ന് പറഞ്ഞാലും അതിനെ പൂജിക്കാന്‍ ആളുണ്ടാകും നമ്മുടെ നാട്ടില്‍ എന്ന സന്ദേശം ഈ സിനിമ തരുന്നുണ്ട് .പക്ഷേ കൊച്ചു കൊച്ചു പുഞ്ചിരികള്‍ കാണികളില്‍ ഉണര്‍ത്തി അവരെ കൂടുതല്‍ ചിന്തിപ്പിക്കാനുള്ള ചാന്‍സ് സംവിധായകനും , തിരക്കഥാകൃത്തും നഷ്ടപ്പെടുത്തിയത് പോലെ ഒരു തോന്നല്‍ .
മാത്രമല്ല സുമഗല എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായും നല്ലവള്‍ ആക്കാതെ , തുടക്കത്തില്‍ കുടുമ്പത്തിന്റെ പ്രയോജനത്തിന് വേണ്ടി ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയും ,കാര്യങ്ങള്‍ കൈ വിട്ടു പോകുമ്പോള്‍ മനസ്സ് മാറുകയും ചെയ്യുന്ന ഒരാള്‍ എന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി സുമഗല മാറുമായിരുന്നില്ലേ എന്നൊരു ചിന്തയും എനിക്കുണ്ട് . എന്റെ മാത്രം അഭിപ്രായം ആകാം ഇത് .ഏട്ടന്‍ പറയുന്നത് കൂടുതല്‍ ചിന്തിക്കാന്‍ വിട്ടാല്‍ ചിലപ്പോള്‍ ഞാന്‍ സുമഗലയെ ലാറാ ക്രോഫ്റ്റ് വരെ ആക്കും എന്നാണ് .
രണ്ടു പാട്ടുകളില്‍ ഒരെണ്ണം ('എനിക്ക്' എന്ന് തുടങ്ങുന്നത് ) കേള്‍ക്കാന്‍ രസമുണ്ട്. സുമഗലാ ദേവിയെ ആരാധിച്ചു കൊണ്ടുള്ള പാട്ടിനിടയില്‍ കഥ വേഗത്തില്‍ നീങ്ങുന്നത് കാരണം അതും ഈ സിനിമക്ക് ഒരു ബാധ്യതയാകുന്നില്ല .
എന്റെ കത്തി അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒരു കാര്യം കൂടി പറയട്ടെ . ഈ സിനിമ തീര്‍ത്തും ഒരു ബോറ് പടമാണ് എന്ന് മേല്‍പ്പറഞ്ഞ എന്റെ അതിഭയങ്കരമായ ഒപിനിയനുകള്‍ വായിച്ച് ആരും തെറ്റിദ്ധരിക്കരുത് . ഒരു പ്രേക്ഷക എന്ന നിലയില്‍ ഈ സിനിമ എങ്ങനെ കണ്ടാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടമാകുമായിരുന്നു എന്ന വ്യക്തിപരമായ (കുറച്ചൊക്കെ എന്റെ ഏട്ടന്റെയും )അഭിപ്രായങ്ങള്‍ മാത്രമാണ് അവ. മലയാള സിനിമയില്‍ ഇന്നത്തെക്കാലത്ത് ഇത്തരം സിനിമകള്‍ കൂടുതല്‍ ഉണ്ടാവണം . അത് കൊണ്ട് തന്നെ ഈ സംരംഭത്തിന്റെ പേരില്‍ സംവിധായകനും ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരും അഭിനന്ദനം അര്‍ഹിക്കുന്നു .
വല്യ കോലാഹലങ്ങള്‍ ഒന്നുമില്ലാതെ നമുക്ക് ചുറ്റും നടക്കുന്ന ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു കൊച്ചു ചിത്രം എന്ന നിലയില്‍ ഈ സിനിമ ,സിനിമാ പ്രേമികള്‍ ഒരു തവണയെങ്കിലും കാണണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം . എങ്കിലും കൂറെ കൂടി നന്നാക്കാമായിരുന്നു :)

പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും..
ReplyDelete'Kurekkoodi nannaakaamaayirunnu' - 95% nalla cinema kaanumbozhum namukkellaavarkkum thonnunna oru kaaryam alle.
ReplyDeleteEe oru cheriya chithram pidikkaan paisa mudakkiya aa producernum, ithu vitharanam cheytha distributor, ivarkku randu perkkum koode oru special NANDRI (ellam kazhiyumbo avarkku randu perkkum ithe baakki undaavu)
> ഇര്‍ഷാദിന്റെ കാര്യത്തില്‍ യോജിപ്പില്ല. അഭിനയം വരുത്തിക്കുന്നതായാണ് തോന്നിയത്.
ReplyDelete> പാട്ടുകളില്‍ ടൈറ്റില്‍ ഗാനമാണ് എനിക്കല്‍പമെങ്കിലും നന്നെന്നു തോന്നിയത്. ഇതിലും നല്ല ഭജനയൊക്കെ എത്രയോ വന്നിരിക്കുന്നു മലയാളത്തില്‍. (സിനിമയില്‍ മാത്രമല്ല ആല്‍ബങ്ങളായും...)
> ഒടുക്കം പറഞ്ഞത്, ടി.വി.യില്‍ വരുമ്പോള്‍ സിനിമാ പ്രേമികള്‍ ഒരു തവണയെങ്കിലും കാണണം എന്നാക്കിയാല്‍ യോജിക്കാം. :)
ബാക്കിയുള്ള പ്രിയ+ഏട്ടന്റെ ചിന്തകളൊക്കെ കൊള്ളാം. :)
--
രസകരം തന്നെ..
ReplyDeleteഞാനും ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്...
gud ini cinema kaneanda story motham parnju allo keep it up
ReplyDeleteകാണണം എന്ന് കരുതിയതാണ് അപ്പോഴേക്കും ദേ മാണിക്യക്കല്ല് വന്ന് ഈ പടം മാറ്റിക്കളഞ്ഞു...
ReplyDeleteസിറ്റി ഓഫ് ഗോഡ് കണ്ടില്ലേ!!
കൊള്ളാം.....പുതിയ ബ്ലോഗിന് എല്ലാ വിധ ആശംസകളും...തുടര്‍ന്നും എഴുതുക....
ReplyDeleteചിത്രവിശേഷത്തിലും സമാനമായ അഭിപ്രായം കണ്ടു. ഗുണ്ടാ സിനിമകള്‍ക്കും ത്രില്ലറുകള്‍ക്കും മാത്രമേ ഫ്ലാഷ്‌ബാക്ക്, Non-Linear narration (അതെന്താണെന്ന് മലയാളത്തില്‍ ഭൂരിഭാഗം സംവിധായകര്‍ക്കും അറിയില്ല എന്നത് വേറെ കാര്യം!) ഇണങ്ങൂ എന്ന ഒരു തെറ്റിദ്ധാരണ മലയാള സിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ടോ എന്നൊരു സംശയം..
ReplyDeleteഏതായാലും വിശേഷം നന്നായിട്ടുണ്ട്. സിനിമ കാണുമ്പോള്‍ പൂര്‍ണ്ണ ശ്രദ്ധ അതില്‍ കൊടുക്കുന്ന ഒരാളെ കൂടെ കണ്ടതിന്റെ സന്തോഷം വേറെ..
രാകേഷിന്റെ ചോദ്യം ആവര്‍ത്തിക്കുന്നു.. സിറ്റി ഓഫ് ഗോഡ് കണ്ടില്ലേ??
kurachukoodi nannakkamayirunna oru nalla film...
ReplyDelete