Wednesday 15 June 2011

ബദ്രിനാഥ് : Badrinath

തെലുങ്ക്‌ സിനിമ എനിക്ക് പണ്ട്  അത്ര പിടുത്തമല്ലയിരുന്നു .ഒന്നാമത്  എനിക്ക് കൊന്നാല്‍ മനസിലാകാത്ത ഭാഷയാണ് തെലുങ്ക്‌. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറയുമ്പോലെ  മലയാളം വാക്കുകളുടെ അവസാനം 'ഡു' എന്ന് ചേര്‍ത്താല്‍ തെലുങ്കായി എന്നായിരുന്നു എന്‍റെ ധാരണ. ഷാരൂഖ്‌, സല്‍മാന്‍, ഹൃതിക് എന്നിവരുടെ ഉഗ്രന്‍ ഫിലിമുകള്‍ ഉള്ളപ്പോള്‍ , കുടുമ്പത്തില്‍ ഒരു അല്‍പ്പം ബുദ്ധിജീവി ഇമേജ് ഉള്ള ഞാന്‍, കണ്ട ചിരഞ്ജീവി ഒക്കെ അഭിനയിച്ച സിനിമകള്‍ കാണുകയോ ? നെവര്‍!!!

അങ്ങനെയിരിക്കെയാണ്  ഹൈദരാബാദ് ട്രിപ്പ്‌ കഴിഞ്ഞു വന്ന എന്‍റെ കസിന്‍ ടിജു അരുന്ധതിഎന്ന സിനിമയുടെ  ഡി വി ഡി എനിക്ക് തരുന്നത് . വല്യ താത്പര്യമൊന്നുമില്ലതെയാണ് ആ സിനിമ ഞാന്‍ കണ്ടു തുടങ്ങിയത് . പക്ഷേ ഒറ്റയിരിപ്പിന് സംഭവം മുഴുവന്‍ കണ്ട് തീര്‍ന്നിട്ടാണ് ടി വിയുടെ മുന്നില്‍ നിന്ന് എഴുന്നേറ്റത് എന്ന് മാത്രം നല്ല വൃത്തിയുള്ള ഒരു  എന്റര്‍ടെയ്നര്‍ . തെലുങ്കില്‍ ഇങ്ങനെ ഒരു സിനിമ കര്‍ത്താവാണേ ഞാന്‍ പ്രതീക്ഷിച്ചില്ല.  അതോടെ തെലുങ്ക്‌ സിനിമയോടുള്ള ഒരു അകല്‍ച്ച തെല്ലു കുറഞ്ഞു. എങ്കിലും അരുന്ധതി ഒരു ഒറ്റപ്പെട്ട പ്രതിഭാസമാണോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ ഹാപ്പി ഡേയ്സ്  , മഗധീര എന്ന സിനിമകളുടെ ഡി വി ഡി കൂടെ ടിജു തന്നപ്പോള്‍, തെലുങ്ക്‌ സിനിമകള്‍ക്ക്‌ ഒരു കുഴപ്പവും ഇല്ല എന്ന അഭിപ്രായക്കാരിയായി ഞാന്‍.

പക്ഷേ തെലുങ്ക്‌ സിനിമയെ വിശ്വസിച്ചതിന് എനിക്ക് കിട്ടി . മമ്മിയുടെ കാല് പിടിച്ചാണ്  അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ബദ്രിനാഥിന് പോയത് . മഗധീര പോലെയൊരു സിനിമയാകും അത് എന്നായിരുന്നു  പരസ്യങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത് . സിനിമ  മലയാളത്തിലായത് കൊണ്ട് മമ്മി‌ വലിയ പ്രശ്നങ്ങളും ഉണ്ടാക്കിയില്ല. പക്ഷെ സിനിമ തുടങ്ങി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ "എന്ത് പടമാ ഇത് മോളെ?"എന്ന് മമ്മി ചോദിച്ചു . അതെ ചോദ്യം  കുറെ നേരമായി ഞാന്‍ എന്നോട് തന്നെ  ചോദിക്കുകയാണ് എന്ന് മിണ്ടാന്‍ ഒക്കുമോ ?  എന്നാലും എന്‍റെ ഈശോ , വല്ലാത്ത ഒരു ചതിയായി പോയി . സൌത്ത് ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ സിനിമ, അല്ലു അര്‍ജ്ജുന്‍റെ മഗധീരയെ വെല്ലുന്ന പ്രകടനം എന്നൊക്കെ നെറ്റില്‍ വായിച്ച ത്രില്ലില്‍ , ഞാന്‍ പിടിച്ചു വലിച്ചു തിയറ്ററില്‍ കൊണ്ട് പോയ എന്‍റെ കുടുമ്പം മുഴുവന്‍ എന്നെ ഇപ്പോള്‍ ശത്രുതാ മനോഭാവത്തോടെയാണോ നോക്കുന്നത് എന്നൊരു സംശയം. ഇനി മിക്കവാറും ഞാന്‍ വിളിച്ചാല്‍ അവര്‍ സിനിമക്ക് വന്നത് തന്ന.

സിനിമ തുടങ്ങുന്നത് ഭാരതത്തിലെ ക്ഷേത്രങ്ങളുടെ നേരേ നടക്കുന്ന അക്രമങ്ങളെ നേരിടാന്‍ ക്ഷേത്രപാലകര്‍ എന്ന് വിളിക്കുന്ന യോദ്ധാക്കളെ പുരാതന യുദ്ധമുറകള്‍ പരിശീലിപ്പിച്ച് തയ്യാറാക്കുവാന്‍ , മഹാ ക്ഷേത്രങ്ങളുടെ ഭാരവാഹികളും , കുറെ ഹൈന്ദവ സന്യാസികളും ചേര്‍ന്ന് തീരുമാനിക്കുന്നതോടെയാണ്. ക്ഷേത്രപാലകര്‍ ആകുവാന്‍ തയാറായി മുന്നോട്ടു വരുന്ന കുറെ ബാലന്മാരെ , ഭീഷ്മ നാരായണന്‍ (പ്രകാശ് രാജ്) എന്ന ആചാര്യന്‍ യുദ്ധ മുറകളും , മറ്റു ശാസ്ത്രങ്ങളും പരിശീലിപ്പിക്കുന്നു. ബദ്രിനാഥിലാണ് ഭീഷ്മ നാരായണന്‍ന്‍റെ  തക്ഷശില എന്ന ഗുരുകുലം. ആ ബാലന്മാരെ പരിശീലിപ്പിക്കുന്നതിനിടെ ഒരു ദിവസം തലേന്ന് പഠിപ്പിച്ച എന്തോ പ്രയാസമുള്ള മന്ത്രം  അവരാരും ഓര്‍ക്കാതിരിക്കുകയും , ഗുരുകുലത്തിനടുത്ത് താമസിക്കുന്ന ഒരു ദരിദ്ര ബാലന്‍ ആ മന്ത്രം കാണാപ്പാഠം  പറയുകയും ചെയുമ്പോള്‍, ഭീഷ്മ നാരായണന് അദ്ദേഹത്തിന്‍റെ ഉത്തമ ശിഷ്യനെ ലഭിക്കുന്നു ;ബദ്രി (അല്ലു അര്‍ജ്ജുന്‍ ). ഭീഷ്മ നാരായണന്‍റെ ശിക്ഷണത്തില്‍ ബദ്രി സമര്‍ത്ഥനായ ഒരു യോദ്ധവായി വളരുന്നു. ബദ്രിനാഥ ക്ഷേത്രത്തിന്‍റെ തന്നെ ക്ഷേത്രപാലകനായി ചുമതലയും  ഏല്‍ക്കുന്നു. പിന്നെ നായികയായ അളകനന്ദ (തമന്ന ) മുത്തശ്ശനൊപ്പം  ബദ്രിനാഥില്‍    എത്തുന്നു. നായികക്ക് പിന്നാലെ വില്ലന്മാരും . സാഹചര്യങ്ങള്‍   ബദ്രിയെ അളകനന്ദയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാക്കുന്നു. അതോടെ ബദ്രിയെ ആജീവനാന്ത ബ്രഹ്മചാരിയാക്കി തക്ഷശിലയുടെ അടുത്ത മഹാഗുരു ആക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഭീഷ്മ നാരായണന്‍  അളകനന്ദയോട് ബദ്രിക്ക് പ്രണയമാണ് എന്ന് സംശയിക്കുന്നു. ഗുരു , അളകനന്ദ , വില്ലന്മാര്‍ എന്നിവരുടെ ഇടയില്‍ ബദ്രിയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാകുന്നു.

വി. വി .വിനായക് സംവിധാനം ചെയ്ത ഈ ചിത്രത്തിന് എന്താ കുഴപ്പം എന്ന് ചോദിക്കുന്നതിലും ഭേദം ഇതില്‍ നല്ലതെന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുന്നതാവും . ആദ്യാവസാനം ഒരു ബോറ് സിനിമ . അതാണ്‌ ബദ്രിനാഥ്. അല്ലു അര്‍ജ്ജുന്‍റെ അച്ഛന്‍ തന്നെയാണ് ഈ സിനിമയുടെ നിര്‍മ്മാതാവ് എന്ന് നെറ്റില്‍ എവിടെയോ കണ്ടു . അല്ലു അരവിന്ദ് എന്ന പേരിലെ സാദൃശ്യം അത് ഉറപ്പിക്കുന്നു . . ഇത്രയധികം പൈസ ചിലവാക്കി, സ്വന്തം മകനെ നായകനാക്കി ഒരു സിനിമ ഇറക്കുമ്പോള്‍ , അല്ലു അരവിന്ദ് രാകേഷ് റോഷന്‍ , ഋതിക് റോഷനെ നായകനാക്കി എടുത്ത സിനിമകള്‍ ഒന്ന് കണ്ട് നോക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അതൊകെ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ , അഞ്ചു മിനിട്ട് കൂടുമ്പോള്‍ ആക്ഷന്‍ രംഗങ്ങളും , അത് കഴിഞ്ഞാലുടന്‍ അല്ലു അര്‍ജ്ജുന്‍റെ ഡാന്‍സും മാത്രം കൊണ്ട് ഒരു സിനിമയും നന്നാവില്ല എന്നെങ്കിലും അല്ലു അരവിന്ദിന് മനസ്സിലായേനെ.


നടിനടന്മാരുടെ കാര്യം ഈ ചിത്രത്തില്‍ പറയാതിരിക്കുകയാണ് ഭേദം. അല്ലു അര്‍ജ്ജുന്‍ന്‍റെ ഡാന്‍സ് എത്രത്തോളം ഉഗ്രനാണോ അഭിനയം അത്രത്തോളം ബോറാണ്.ആള്‍ ചില രംഗങ്ങളില്‍ സ്റ്റൈല്‍ കാണിച്ച് ക്യാമറക്ക്‌ നേരേ നോക്കുന്നതിനിടെ കഥാസന്ദര്‍ഭം   മറന്നു പോയത് പോലെ എനിക്ക് തോന്നി. നായിക തമന്നയെ ഗ്ലാമര്‍ കോഷ്യൻറ്റിനു   വേണ്ടി മാത്രമാണ് ഈ സിനിമയില്‍ ഉത്ക്കൊള്ളിച്ചിരിക്കുന്നത്‌  . നായകനും , നായികയും തമ്മിലുള്ള ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി എന്നൊന്ന് തീരെ ഇല്ല എന്ന് തന്നെ  പറയാം . തമന്നയുടെ മുഖത്ത് പിന്നെയും എന്തെങ്കിലും ഭാവങ്ങള്‍ ഒക്കെ വരുന്നുണ്ട് . അല്ലു അര്‍ജ്ജുന്‍ അപ്പോഴും ഒരു തരം  മരവിച്ച മുഖം  തന്നെ.

മറ്റു നടി നടന്മാരില്‍ പ്രകാശ് രാജ് വല്യ  വിഗ്ഗും താടിയും ഒക്കെ വെച്ച്  കഷ്ട്ടപ്പെടുന്നത് പോലെ തോന്നി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത റോളാണ് അദേഹത്തിന് ഈ സിനിമയില്‍ .വില്ലന്മാരുടെ കൂട്ടത്തില്‍ കെല്ലി ദോര്‍ജി അധിക സമയവും നിശബ്ദനാണ് .പക്ഷേ  ഡയലോഗ് പറയുന്ന സീനുകളില്‍ വല്ലാതെ അരോചകവുമാണ് . കെല്ലി ഡോര്‍ജിയുടെ ഭാര്യയായി അഭിനയിച്ച അശ്വിനി ഖാല്‍സേകര്‍   ആണ് ഈ സിനിമയില്‍ ഏറ്റവും അസഹനീയം. ഏതോ പഴയ നാടകത്തില്‍ അഭിനയിക്കുന്ന മട്ടിലാണ് പലപ്പോഴും അശ്വിനി തന്‍റെ കഥാപാത്രത്തെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്‌.

മലയാളത്തില്‍ , ഈ ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍, ഗാനങ്ങള്‍  എന്നിവയൊക്കെ എഴുതിയത് ആരൊക്കെയാണ് എന്ന് അറിയില്ല. പക്ഷേ വളരെ സീരിയസായ രംഗങ്ങളില്‍ ഒക്കെ ചിരിയുണര്‍ത്തുന്ന തരത്തിലെ സംഭാഷണങ്ങളും , ഒരു അടുക്കും ചിട്ടയില്ലാത്ത(കുറേയൊന്നും കേട്ടാല്‍ മനസ്സിലാകാത്തതും) ലിറിക്ക്സ്സുമാണ് ചിത്രത്തിലേത് . എം . എം കീരവാണിയുടെ സംഗീതത്തില്‍ എനിക്ക് അകെ ഇഷ്ടപ്പെട്ടത് ഇന്‍ ദ  നൈറ്റ്‌ , ചിരഞ്ജീവ എന്നീ ഗാനങ്ങളുടെ ഈണങ്ങള്‍ മാത്രമാണ്. പശ്ചാത്തല സംഗീതം  വളരെ ഉച്ചത്തില്‍ ആയതു കാരണം മമ്മി ഉറങ്ങിയില്ല (എത്ര ബോറ് സിനിമയാണെങ്കിലും ഞാന്‍ ഉറങ്ങില്ല).ക്യാമറ , സ്പെഷ്യല്‍ ഇഫെക്ക്റ്റുകള്‍  , ഇവയൊന്നും ഓര്‍ത്ത്‌ വെയ്ക്കത്തക്ക രംഗങ്ങള്‍ കാണികള്‍ക്ക് നല്‍കുന്നില്ല . സംഘട്ടന രംഗങ്ങള്‍ ആകട്ടെ ശരിക്കും കാണികളെ കളിയാക്കുന്ന തരത്തിലുള്ളവയും.

ചുരുക്കത്തില്‍ ഏറ്റവും ചിലവേറിയ ചിത്രം എന്ന പേര് ബദ്രിനാഥിന് യോജിക്കും. കാരണം നമ്മുടെ പൈസ , ക്ഷമ , സഹനം ഇതൊക്കെ ഏറെ ചിലവാക്കിയാല്‍ മാത്രമേ  ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

സിനിമ കഴിഞ്ഞു കാറില്‍ കയറിയപ്പോള്‍ , ഒരു സംഘടിതമായ ആക്രമണം മുന്നില്‍ കണ്ടു , വല്ലാത്ത ക്ഷീണം ഭാവിച്ച് ഞാന്‍  ഉറക്കം നടിച്ചു. അത് കൊണ്ട് അടി കിട്ടാതെ രക്ഷപ്പെട്ടു. മിക്കവാറും അടുത്തകാലത്തൊന്നു എന്‍റെ സിനിമാ പ്രേമത്തിന് വീട്ടില്‍  അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. ഓരോ സിനിമകള്‍ ചെയ്തു തരുന്ന ഉപകാരങ്ങള്‍ നോക്കണേ.

13 comments:

  1. ബദ്രിനാഥ് പരസ്യങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ എനിക്കും വല്യ പ്രതീക്ഷയായിരുന്നു. പക്ഷേ എല്ലാം നശിപ്പിച്ചു . നല്ല റിവ്യൂ പ്രിയാ . ലളിതമായ ശൈലി നല്ല വായനാ സുഖം നല്‍കുന്നു . അഭിനന്ദനങ്ങള്‍ . തുടരുക

    ReplyDelete
  2. നന്നായി..
    എല്ലെങ്കിലും റിമേക്ക് തെലുങ്ക് പടങ്ങൾ ഇതുവരെ കണ്ടിട്ടില്ല..
    എന്താണൊ ഒരു താല്പര്യം ഇതുവരെ വന്നിട്ടില്ല..
    ഈ വിശകലനം കൂറ്റി ശ്രവിച്ചതോടെ വീണ്ടുമവയിൽ നിന്നകന്നു പോകുന്നു

    ReplyDelete
  3. ഉം ,,,,, ഇപ്പോ ഏതു സിനിമ ക്ഷമിചിരിക്കാന്‍ കഴിയും

    ReplyDelete
  4. നല്ല ബോറന്‍ പടം.ഒരാവശ്യവുമില്ലാതെ കുറേ പാട്ടുകള്‍ കുത്തിനിറച്ചിരിക്കുന്നു.ഞാനും ആദ്യദിവസം തന്നെ പോയി കണ്ടു.ഇനി മേലാല്‍ തെലുങ്ക്‌ പടത്തിന്‌ തിയേറ്ററിലേക്കില്ല.

    ReplyDelete
  5. അതേ ഈ പടം തെലുങ്കിലും പൊട്ടി, വിതറണത്തിനെടുത്ത കാദറ്‍ ഹസ്സന്‍ ഭായിക്കും പണി കിട്ടി

    ഹാപ്പി എന്ന പടം ഡബ്ബു ചെയ്യാന്‍ എടുത്ത്‌ ഹിറ്റായതാണു അദ്ദേഹത്തിണ്റ്റെ ആസ്തിയുടെ തുടക്കം അതിപ്പോള്‍ അല്ലു തന്നെ കൊണ്ടൂപോയി , ഇതിണ്റ്റെ പഴി കിട്ടാന്‍ പോകുന്നത്‌ അല്ലു അറ്‍ജുനനണ്റ്റെ ഭാര്യക്കായിരിക്കും

    കല്യാണം കഴിഞ്ഞിറങ്ങിയ ആദ്യം പടം അതും മുപ്പത്തഞ്ചു കോടി ഒക്കെ മുടക്കിയത്‌ പൊട്ടിയാല്‍ ?

    ഈ അല്ലു കേരളത്തില്‍ സക്സസ്സ്‌ ആകാന്‍ കാരണം അവണ്റ്റെ ബോഡിയും പ്റായവും കോമഡി ടൈപ്‌ കഥപാത്റങ്ങളും ആയിരിക്കും അതേ പ്റായത്തില്‍ ഉള്ള മലയാളി പിള്ളേറ്‍ ഇല്ല

    കാണാമറയത്തില്‍ റഹ്മാന്‍ തരംഗം ആയ പോലെയായിരുന്നു അല്ലുവിണ്റ്റെ അരങ്ങേറ്റം ഹാപ്പി ഒക്കെ തെലുങ്കിനെക്കാള്‍ മലയാളത്തില്‍ ഹിറ്റായിരുന്നു

    തെലുങ്കണ്റ്റെ പടം എല്ലാം പുട്ട്‌ ഉണ്ടാക്കുന്നപോലെ ആണു, അരിപ്പൊടി തേങ്ങ അരിപ്പൊടി തേങ്ങ അവസാനം ആദ്യം കുറെ തേങ്ങ കൂടുതല്‍

    ഇതുപോലെ സ്റ്റണ്ട്‌ പാട്ട്‌ സ്റ്റണ്ട്‌ പാട്ട്‌

    തമന്ന സെന്‍സര്‍ അനുവദിക്കുന്ന അത്റ പ്റദറ്‍ശനം നടത്തി

    അതും വേസ്റ്റായി

    ReplyDelete
  6. Badrinath is the worst movie from Allu Arjun. Normally his movies are typical entertainers, especially his earlier movies which were really funny. Recenlty, he did a different kind of movie Vedam - released in Malayalam as Killadi. That was a good example of how Malayaaleess react to good movies. Vedam was the best movie from Allu Arjun and that flopped badly in Kerala. Chimbu remade Vedam in Tamil as Vaanam, which was not a good remake, but surprisingly Vaanam seems to have got more money from Kerala than Killadi did. I dont know what Malayaalees expect from this star.

    Just like North Indians tease South Indian movies, without even watching any, most Malayaalees have an opinion about Telugu movies.

    It was Bommarallu (Santhosh Subramaniam) and Pokkiri which made me interested in Telugu. And then there was Magadheera. There are actually some nice entertainers in Telugu, which is even better than most above average Bollywood ones, and most Malayalam movies of today.Recently I saw Leader - you could find dvd of this one. It is 10 times better than Raajneeti, as a political movie.

    Problem for Telugu movies is that,we Malayaalees have some preconceptions about dubbed movies. We dont realise the fact that, even Hollywood movies are watched all across the world in dubbed versions or with subtitles, not in their pure English version. It is a bloody Keralan hypocricy that we will not watch dubbings or movies with subtitles, even if we dont understand a languaged 100%. If not, many Telugu movies would be successful in Kerala, than most Malayalam movies.

    sorry to comment in English. in office.

    ReplyDelete
  7. “"എന്ത് പടമാ ഇത് മോളെ?"എന്ന് മമ്മി ചോദിച്ചു .“

    സ്വന്തം അമ്മച്ചിയുടെ കൂടെ തന്നെ വേണമായിരുന്നോ ഈ ‘കൊടും ചതി’?...:)

    ReplyDelete
  8. Agree with your views completely.Ashwini Khalsekar was truly horrible.I felt she was like a zombie of Swarnakka character from the Tamil movie Dhool

    ReplyDelete
  9. ഹായ് പ്രിയചെച്ചി ഞാന്‍ ഒരു ഒന്‍പതാം ക്ലാസ്സ് കാരനാണ്. അല്ലു അര്‍ജുന്‍ തലയ്കുപിടിച്ചു വീട്ടിലറിയാതെ ഈ പടം കാണാന്‍ പോകുന്ന എന്റെ കൂട്ടുകാരെ ഞാന്‍തടയാന്‍ ഇത് സഹായകരമായി

    ReplyDelete
  10. ഒരു റിവ്യു എഴുതാനുള്ള യോഗ്യത പോലും ചിത്രത്തിനില്ല. പ്രിയ നന്നായി എഴുതി, തുടരുക, ആശംസകള്‍

    ReplyDelete
  11. സുഹൃത്തെ,
    ഒരു നടന്ടെ 10 സിനിമ വിജയിച്ചാലും ഒന്നോ രണ്ടോ സിനിമ പരാജയപ്പെട്ടാൽ അയാളോരു മോശം നടനാണെന്ന് പറയുന്നവരാണ് നമ്മളിൽ ഭൂരിഭാഗംപേരും ഈ നിലപാടുതന്നെയാണ് താങ്കളും സ്വീകരിച്ചിരിക്കുന്നത്
    ദയവായി സുഹൃത്തിന്റ്റെ ഈ മനോഭാവം മാറ്റുക ഇഷ്ടമല്ലെങ്കിൽ അയാളുടെ സിനിമകൾ കാണാതിരിക്കുക അതുവിട്ട് തൊഴുത്തിലെ പട്ടിക്കുട്ടിയെ പോലെ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന രീതി തുടരരുത്.......
    ............ജയ്ഹിന്ദ്

    ReplyDelete