ജനിതക പരിണാമങ്ങളിലൂടെ അത്ഭുത ശക്തികള്‍ക്ക് ഉടമകളാകുന്ന മനുഷ്യരുടെ കഥകളാണ് മാര്‍വെല്‍ കോമിക്ക്സിന്‍റെ എക്സ്മെന്‍ എന്ന കഥാശ്രേണി . എക്സ്മെന്‍ കോമിക്ക്സ് അടിസ്ഥാനമാക്കി പുറത്തു വരുന്ന അഞ്ചാമത്തെ സിനിമയാണ് എക്സ്മെന്‍ :ഫസ്റ്റ് ക്ലാസ്. മറ്റുള്ളവരുടെ മനസ്സ് വായിക്കാനും , നിയന്ത്രിക്കാനും കഴിവുള്ള പ്രൊഫസ്സര്‍ ചാള്‍സ് സേവിയര്‍ അഥവാ പ്രൊഫെസ്സര്‍ എക്സ് , തന്നെ പോലെ ജനിതക പരിണാമത്തിലൂടെ അത്ഭുതസിദ്ധികള്‍ സ്വന്തമായുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന പ്രത്യേക സ്കൂളും , സാധാരണ മനുഷ്യരില്‍ നിന്നും അവര്‍ നേരിടുന്ന പ്രശ്നങ്ങളും ആയിരുന്നു ആദ്യ മൂന്ന് സിനിമകളിലെ വിഷയം . ഒപ്പം കാന്ത വലയങ്ങള്‍ ഇതു ലോഹത്തെയും നിയന്ത്രിക്കാന്‍ കഴിവുള്ള എറിക്ക് ലെന്‍ഷയിര്‍ അഥവാ മാഗ്നീറ്റോ എന്ന മ്യൂട്ടന്റ്റ് മനുഷ്യര്‍ക്ക് എതിരെ നടത്തുന്ന യുദ്ദങ്ങളുടെയും.
എക്സ്മെന്‍ : ഫസ്റ്റ് ക്ലാസ് പറയുന്നത് ചാള്‍സ് സേവിയര്‍ (ജെയിംസ് മക്കവോയ്) , എറിക്ക് ലെന്‍ഷിയര്‍ (മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ ) എന്നിവരുടെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഭൂതകാലങ്ങളാണ് . ഉറ്റ സുഹൃത്തുക്കളായിരുന്ന അവര്‍ എങ്ങനെ എതിര്‍ ചേരികളില്‍ എത്തപ്പെട്ടു , ചാള്‍സ് സേവിയര്‍ തന്‍റെ പ്രത്യക സിദ്ധികള്‍ ഉള്ളവര്‍ക്കയുള്ള സ്കൂളും , അത് വഴി എക്സ്മെന്‍ എന്ന സുപ്പര്‍ ഹീറോകളുടെ സൈന്യവും തുടങ്ങാനുള്ള കാരണങ്ങളും എല്ലാം ഈ സിനിമയില്‍ വിശദമായി പറയുന്നുണ്ട് .
സ്റ്റാര്‍ ഡസ്റ്റ് , കിക്ക് ആസ് എന്നീ സിനിമകളുടെ സംവിധായകനായ മാത്യൂ വോണ്‍ ആണ് എക്സ്മെന്‍ :ഫസ്റ്റ് ക്ലാസ്സ് സംവിധാനം ചെയ്തിരിക്കുന്നത് . ,മാത്യൂ വോണിന്‍റെ ശൈലി ,സങ്കീര്‍ണമായ മനുഷ്യ മനസുകളുടെ (വികാരങ്ങളുടെ) കഥകള്‍ പറയുകയാണ് എന്നത് എക്സ്മെന്‍ അടിവരയിട്ടുറപ്പിക്കുന്നു (സ്റ്റാര്‍ ഡസ്റ്റ് മുത്തശ്ശി കഥകളുടെ ഗണത്തില്‍ പെടുത്താവുന്ന വിഷയമാണെങ്കിലും). ഇരുണ്ട ഭാവങ്ങള്‍ ഉള്ള കഥാപാത്രങ്ങളും , സന്ദര്‍ഭങ്ങളും ഈ സിനിമയില്‍ ഏറെയാണ് . ഈ സിനിമക്ക് അത് ഏറെ ഗുണകരമായി ഭാവിക്കുന്നു എന്നിടത്താണ് മാത്യൂ വോണിന്‍റെ വിജയം .
സാങ്കേതികതയുടെ കാര്യത്തിലാണെങ്കിലും , അവതരണത്തിന്‍റെ കാര്യത്തിലാണെങ്കിലും എക്സ്മെന്‍: ഫസ്റ്റ് ക്ലാസ് അതിന്റെ നാല് മുന്‍ഗാമികളെയും പിന്നിലാക്കുന്ന സിനിമയാണ് .എക്സ്മെന്‍ : ഫസ്റ്റ് ക്ലാസ്സ് എന്ന ഈ ചിത്രത്തില്‍ ക്യാമറ (ജോണ്‍ മത്തിയേസണ്‍ ), സംഗീതം (ഹെന്റി ജാക്ക്മാന്‍ ), വിഷ്വല്‍ ഡിസൈന്‍ (ജോണ്‍ ഡൈക്ക്സ്ട്ര) , കോസ്റ്റ്യൂമുകള്‍ ( സാമി ഷെല്‍ഡൻ- ഈ സിനിമയില്‍ വസ്ത്രാലങ്കാരം എന്ന് പറയാന്‍ സാധിക്കുമോ എന്ന് സംശയം ) എന്നിവയെല്ലാം ശരിക്കും ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ളവയാണ് . ഒപ്പം ജെയിംസ് മക്കവോയ് , മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ എന്നിവരുടെ ഉഗ്രന്‍ അഭിനയവും കൂടിയാകുമ്പോള്‍, ഈ സിനിമ ശരിക്കും ഓര്‍മ്മകളില്‍ സൂക്ഷിക്കാവുന്ന ദൃശ്യാനുഭവം ആകുന്നു. സാങ്കല്‍പ്പികമായ ഈ കഥ നടക്കുന്നത് ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ റഷ്യയും , അമേരിക്കയെയും തമിലുള്ള ആണവ യുദ്ദത്തിന്‍റെ വക്കോളം കൊണ്ടെത്തിച്ച, ചരിത്രം ക്യൂബന്‍ മിസൈല്‍ ക്രൈസിസ്സ് എന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എന്നത് ചിത്രത്തെ കൂടുതല്‍ ആസ്വാധ്യകരമാക്കുന്നു.
അഭിനയത്തില്‍ ജെയിംസ് മക്കാവോയിയും , മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ എന്നിവര്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കുന്നു. എങ്കിലും ചാള്‍സിന്‍റെ ദത്ത് സഹോദരിയായി അവതരിപ്പിക്കപ്പെടുന്ന റേവന്‍ എന്ന മിസ്‌റ്റീക്കായി ജെന്നിഫര്‍ ലോറന്‍സ് , ബീസ്റ്റ് എന്ന ഡോ:ഹാന്‍ക് മക്കോയി ആയി നികോളാസ് ഹൌള്‍റ്റ് എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ കാണികളുടെ മനസ്സില്‍ സിനിമ തീര്‍ന്നതിനു ശേഷവും അവശേഷിപ്പിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട് . പ്രതിനായക കഥാപാത്രങ്ങളില്‍ സെബാസ്റ്റിയന്‍ ഷോ എന്ന ക്രൂരനായ വില്ലനായി കെവിന്‍ ബാക്കണ്‍ ശരിക്കും സ്റ്റൈലിഷ് ആണ് . ഷോയുടെ സഹായിയായ എമ്മാ ഫ്രോസ്റ്റ് ആയി ജനുവരി ജോണ്‍സ് പഴയ ബോണ്ട് ചിത്രങ്ങളിലെ പ്രതി നായികമാരെ ഓര്‍മിപ്പിക്കുന്ന തരത്തിലെ ആകര്‍ഷണീയത സ്ക്രീനില്‍ നിറയ്ക്കുന്നു.
ആഷ്ലീ മില്ലര്‍ , സാക് സ്റ്റെന്‍സ് , ജെയിന്‍ ഗോള്‍ഡ്‌മാന്‍ എന്നിവരോടൊപ്പം മാത്യൂ വോണ്‍ കൂടി ചേര്‍ന്ന് രചിച്ച തിരക്കഥ,ഈ ചിത്രത്തിന്‍റെ നട്ടെല്ലാണ്. കണ്ടിരിക്കുന്ന ഓരോ നിമിഷവും , ഈ സിനിമയുടെ ഇരുണ്ടതും, ഒപ്പം രസകരവുമായ ഊര്‍ജം കാണികള്‍ക്ക് അനുഭവപ്പെടുന്നത് തിരക്കഥയുടെ കരുത്തു കൊണ്ട് തന്നെയാണ് എന്നാണു എനിക്ക് തോന്നുന്നത്. ഒരുപാട് ഉപകഥകള്‍ ഒരു കഥക്കുള്ളില്‍ , വിവിധ തലങ്ങളില്‍ പറഞ്ഞു പോകുമ്പോഴും , പ്രധാന കഥയുമായി അവയെല്ലാം ഭംഗിയായി ഇഴ ചേര്‍ത്തുള്ള ഒരു തിരക്കഥ , ഒപ്പം മാത്യൂ വോണിന്‍റെ സംവിധാനം കൂടി ചേരുമ്പോള്‍ എക്സ്മെന്‍ :ഫസ്റ്റ്ക്ലാസ് അതിമനോഹരമാകുന്നു .എക്സ്മെന്‍ സിനിമകള്‍ കൃത്യമായി കണ്ട് ഓര്‍മയില്‍ വെയ്ക്കുന്നവര്‍ക്ക് കഥയുടെ ഗതിയില്‍ ചില്ലറ പൊരുത്തക്കേടുകള്‍ തോന്നുമെങ്കിലും , അവര്‍ക്ക് പോലും ഈ ചിത്രം ഏറെ ഇഷ്ടമാകും എന്നാണ് എനിക്ക് തോന്നുനത്. കാരണം അവര്‍ക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളുടെ മനസിക വ്യാപാരങ്ങള്‍ ,അവര്‍ അറിയുന്ന സുപ്പര്‍ ഹീറോകളും , സുപ്പര്‍ വില്ലന്മാരുമായി വികസിച്ച വഴികളുടെ വ്യക്തവും, മനോഹരവുമായ ഒരു അവതരണം മാത്യൂ വോണ്‍ എക്സ്മെന്‍ : ഫസ്റ്റ് ക്ലാസ് എന്ന ചിത്രത്തിലൂടെ സാധ്യമാക്കുന്നുണ്ട് .
ചുരുക്കത്തില്‍ , വെറുമൊരു സുപ്പര്‍ ഹീറോ സിനിമ എന്നതിലുപരി , മനോഹരമായ ദൃശ്യാനുഭവം കാണികള്‍ക്ക് സമ്മാനിക്കുന്ന നല്ലൊരു സിനിമയാണ് എക്സ്മെന്‍ :ഫസ്റ്റ് ക്ലാസ്സ്
ഓഫ് ടോപ്പിക്ക് : ബദ്രിനാഥ് എന്ന അല്ലു അര്‍ജ്ജുന്‍ ചിത്രം ആദ്യ ദിവസം തന്നെ കാണാനുള്ള ദുര്‍ഭാഗ്യം ഉണ്ടായി. റിവ്യൂ പോസ്റ്റ് ചെയ്യണം എന്ന് ഉണ്ട്.പക്ഷേ ആ സിനിമയെക്കുറിച്ച് ഒരു വരി ടൈപ്പ് ചെയ്യാനുള്ള കഷ്ട്ടപ്പാട് എനിക്കും എന്‍റെ കര്‍ത്താവിനും മാത്രം അറിയാം :) :)

It seems a translation of Anupama Chopra's review in Indiatimes/ndtv not any contribution from writers part. Did u see the movie?
ReplyDeleteSushil: I believe, this is the review you are talking about , right?
ReplyDeletehttp://www.ndtvmovies.com/movie_review.aspx?id=630&albumname=Review:%20X%20%20Men:%20First%20Class
This comment has been removed by the author.
ReplyDeleteI think yours was quite an elaborate one than Anupama Chopra's.I felt that it was quite good!....
ReplyDeleteee padam innaanu kandathu. Priya paranjathu shariyaanu , X men seriesil ithuvare irangiya sinimakalil ettavum mikachathu ennu thanne ithine parayaam . Michel Fessbender Magneto aayi kalakkiyittundu
ReplyDeleteമികച്ച ഒരു ചിത്രം .വോണിന്റെ ഇത് പോലത്തെ ഒരു മികച്ച ചിത്രമാണ് layer cake .മാനസിക വ്യാപാരങ്ങള്‍ ചിത്രീകരിക്കുന്നതുനുള്ള
ReplyDeleteസംവിധായകന്റെ കഴിവ് ഈ ചിത്രത്തിലും കാണാം .ഇതിനു മുമ്പ് ഇറങ്ങിയ x -men origins wolverine ആ സീരീസ്-ഇലെ ഏറ്റവും മോശം ചിത്രം ആയിരുന്നു